ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീനയുടെ പ്രാഥമിക ടീമിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരവും, മെസി തിരിച്ചെത്തി

Manchester United v BSC Young Boys: UEFA Youth League
Manchester United v BSC Young Boys: UEFA Youth League / Gareth Copley/GettyImages
facebooktwitterreddit

ഈ മാസാവസാനം നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീനയുടെ പ്രാഥമിക സ്‌ക്വാഡ് ലിസ്റ്റിൽ ഇടം നേടി മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരവും. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അണ്ടർ 18 ടീമിലെ മുന്നേറ്റനിര താരമായ അലസാൻഡ്രോ ഗർനാച്ചോയെയാണ് ലയണൽ സ്‌കലോണി പ്രാഥമിക സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ യോഗ്യത മത്സരങ്ങൾക്ക് ഇല്ലാതിരുന്ന ലയണൽ മെസിയും ടീമിലുണ്ട്.

പതിനേഴു വയസു മാത്രം പ്രായമുള്ള ഗർനാച്ചോ സ്പെയിനിൽ ജനിച്ച് സ്‌പാനിഷ്‌ യൂത്ത് ടീമിനെ പ്രതിനിധീകരിച്ച് കളിച്ചിട്ടുള്ള താരമാണ്. അമ്മ അർജന്റീനയിൽ നിന്നുമായതു കൊണ്ടാണ് ഗർനാച്ചോക്ക് അർജന്റീന ടീമിനെ പ്രതിനിധീകരിക്കാൻ അവസരം ഒരുങ്ങിയത്. എവർട്ടനെതിരെ നടന്ന യൂത്ത് ടീം മത്സരത്തിൽ ഗോൾ നേടിയ താരം റൊണാൾഡോയുടെ ഗോളാഘോഷം അനുകരിച്ചത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

ഗർനാച്ചോക്കു പുറമെ പതിനേഴു വയസുള്ള ലാസിയോ താരം ലൂക്ക റൊമേറോയും നാല്പതിനാലംഗ പ്രാഥമിക സ്‌ക്വാഡിൽ ഇടം പിടിച്ചിട്ടുണ്ട്. ഇതിനു പുറമെ ഇറ്റലിയെ യൂത്ത് തലത്തിൽ പ്രതിനിധീകരിച്ച ഇന്റർ മിലാൻ യൂത്ത് ടീമിലെ അംഗങ്ങളായ വാലെന്റിൻ, ഫ്രാങ്കോ കാർബോണി എന്നിവരും ടീമിലുണ്ട്.

എൽഷെക്കു വേണ്ടി ഈ സീസണിൽ മികച്ച പ്രകടനം നടത്തി നിരവധി വമ്പൻ ടീമുകളുടെ നോട്ടപ്പുള്ളിയായ ലൂക്കാസ് ബോയെയാണ് ടീമിലിടം നേടിയിരിക്കുന്നു മറ്റൊരു താരം. ഈ സീസണിൽ ഇരുപതു ലീഗ് മത്സരങ്ങളിൽ നിന്നും ഏഴു ഗോളുകൾ ഇരുപത്തിയാറുകാരനായ താരം നേടിയിട്ടുണ്ട്. ഇതിനു പുറമെ യുവന്റസിന്റെ പതിനെട്ടുകാരനായ മാറ്റിയാസ് സുളെയും പ്രാഥമിക ടീമിലുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.