Football in Malayalam

പിഎസ്‌ജിക്കു പുറമെ ചാമ്പ്യൻസ് ലീഗ് കിരീടത്തിന് വെല്ലുവിളിയുയർത്താൻ സാധ്യതയുള്ള ആറു ക്ലബുകളെ വെളിപ്പെടുത്തി മെസി

Sreejith N
Paris Saint Germain v Lille OSC - Ligue 1 Uber Eats
Paris Saint Germain v Lille OSC - Ligue 1 Uber Eats / Catherine Steenkeste/GettyImages
facebooktwitterreddit

ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ പിഎസ്‌ജിയുടെ സാധ്യതകൾ വിശകലനം ചെയ്‌ത്‌ സൂപ്പർതാരം ലയണൽ മെസി. ഇത്തവണ യൂറോപ്യൻ കിരീടം സ്വന്തമാക്കാൻ ഫ്രഞ്ച് ക്ലബിനും സാധ്യതയുണ്ടെന്നും എന്നാൽ അതിനൊപ്പം തന്നെ കിരീടം നേടാൻ കരുത്തുള്ള ആറു ക്ലബുകൾ വേറെയുമുണ്ടെന്നാണ് അർജന്റീന സൂപ്പർതാരം പറയുന്നത്.

കഴിഞ്ഞ കുറെ വർഷങ്ങളായി ഫ്രഞ്ച് ലീഗിൽ ആധിപത്യം പുലർത്തുന്ന പിഎസ്‌ജിയിൽ സൂപ്പർതാരങ്ങളുടെ ഒരു നിര തന്നെ ഉണ്ടെങ്കിലും ഇതുവരെയും യൂറോപ്യൻ കിരീടം നേടാൻ അവർക്കു കഴിഞ്ഞിട്ടില്ലായിരുന്നു. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മെസി എത്തിയതോടെ കൂടുതൽ കരുത്തരായി മാറിയ ടീം ഇത്തവണ ലക്ഷ്യമിടുന്നതും യൂറോപ്യൻ കിരീടം തന്നെയാണെന്നാണ് മെസി പറയുന്നത്.

"എന്റെയും ക്ലബ്ബിന്റെയും ഏറ്റവും വലിയ ലക്‌ഷ്യം അതാണെന്ന് ഞാൻ കരുതുന്നു. അവർ ചാമ്പ്യൻസ് ലീഗ് കിരീടവിജയം നേടാൻ ശ്രമിക്കുകയും അതിന്റെ അടുത്തെത്തുകയും ചെയ്‌തിട്ടുണ്ട്‌. അതു തന്നെയാണ് അവരുടെ പ്രധാന ലക്ഷ്യമെന്നാണ് ഞാൻ കരുതുന്നത്." മെസി ബീയിൻ സ്പോർട്ടിനോട് പറഞ്ഞു.

"ഞങ്ങൾ പ്രധാന മത്സരാർത്ഥികളിൽ ഒന്നാണ്, എന്നാൽ ഞങ്ങൾ മാത്രമല്ല അതിലുള്ളത്. എല്ലാവരും പിഎസ്‌ജിയെയും അതിലുള്ള താരങ്ങളെ പറ്റിയും സംസാരിക്കുന്നു. എന്നാൽ മറ്റു ക്ലബുകൾ ഒരുമിച്ച് വർഷങ്ങളായി തുടരുകയും മികച്ച താരങ്ങളെ സ്വന്തമാക്കുകയും ചെയ്‌തിട്ടുണ്ട്‌. മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ബയേൺ മ്യൂണിക്ക്, അത്ലറ്റികോ മാഡ്രിഡ്, ചെൽസി തുടങ്ങിയ ടീമുകൾ."

"ചാമ്പ്യൻസ് ലീഗ് വിജയിക്കാൻ നിരവധി ക്ലബുകൾക്ക് കഴിയും, അതു വളരെ ബുദ്ധിമുട്ടേറിയ മത്സരമാണ്, ഏറ്റവും മികച്ച ടീം എല്ലായിപ്പോഴും അത് വിജയിക്കണം എന്നുമില്ല. കിരീടം നേടാൻ നമുക്ക് ഒരുപാട് കാര്യങ്ങൾ വെബം, എന്നാൽ എല്ലാം സാധ്യമാണ്, തീർച്ചയായും ഞങ്ങൾ അതിനു കഴിയുന്ന ഒരു ടീമുമാണ്." മെസി വ്യക്തമാക്കി.

facebooktwitterreddit