Football in Malayalam

കഴിഞ്ഞ പത്തു വർഷത്തിലെ ഏറ്റവും മികച്ച പ്ലേമേക്കറായി ലയണൽ മെസി, രണ്ടാം സ്ഥാനത്ത് ആന്ദ്രെസ് ഇനിയേസ്റ്റ

Jan 14, 2021, 10:59 AM GMT+5:30
Lionel Messi
Granada CF v FC Barcelona - La Liga Santander | Gonzalo Arroyo Moreno/Getty Images
facebooktwitterreddit

ഗോളുകൾ അടിച്ചു കൂട്ടാനുള്ള കഴിവിന് പുറമെ സ്വന്തം ടീമിന്റെ മുഴുവൻ കേളീ ശൈലിയെയും നിയന്ത്രിക്കാൻ കൂടി മെസിക്ക് കഴിയുമെന്നത് എല്ലാവർക്കുമറിയുന്ന കാര്യമാണ്. മുന്നേറ്റനിര താരമായി ഒരു പ്രത്യേക പൊസിഷനിൽ നിന്നു മാത്രം കളിക്കുന്നതിനു പകരം കളിക്കളത്തിലെ എല്ലാ ഭാഗത്തും നിറഞ്ഞു നിന്ന് ടീമിനെ സഹായിക്കാൻ കഴിയുന്ന താരം അതുകൊണ്ടു തന്നെയാണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാവുന്നത്.

സ്വതസിദ്ധമായുള്ള ഈ കഴിവ് കൊണ്ടു തന്നെ കഴിഞ്ഞ പത്ത് വർഷത്തിലെ ഏറ്റവും മികച്ച ഇരുപതു പ്ലേമേക്കർമാരെ തിരഞ്ഞെടുത്തപ്പോൾ ബാഴ്‌സലോണ നായകനാണ് അതിൽ ഒന്നാം സ്ഥാനത്തെത്തിയത്. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് ആണ് കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും മികച്ച പ്ലേമേക്കർമാരെ പോയിന്റ് അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തത്.

174 പോയിന്റുമായി പട്ടികയിലുള്ള മറ്റു താരങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് മെസി പ്ലേമേക്കർമാരിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. മെസിയുടെ സഹതാരമായിരുന്ന ആന്ദ്രെസ് ഇനിയേസ്റ്റ 127 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ റയൽ മാഡ്രിഡ് സൂപ്പർതാരം ലൂക മോഡ്രിച്ചാണ് പട്ടികയിൽ മൂന്നാമത്. 113 പോയിന്റാണ് ക്രൊയേഷ്യൻ താരത്തിനുള്ളത്.

കഴിഞ്ഞ ദശാബ്ദത്തിലെ മികച്ച ഇരുപത് പ്ലേമേക്കർമാർ:

1. ലയണൽ മെസി - 174 പോയിന്റ്

2. ആന്ദ്രെസ് ഇനിയേസ്റ്റ - 127 പോയിന്റ്

3. ലൂക്ക മോഡ്രിച്ച് - 113 പോയിന്റ്

4. കെവിൻ ഡി ബ്രൂയ്ൻ - 103 പോയിന്റ്

5. ടോണി ക്രൂസ് - 90 പോയിന്റ്

6. ഈഡൻ ഹസാർഡ് - 77 പോയിന്റ്

7. നെയ്‌മർ - 71 പോയിന്റ്

8. മെസൂദ്‌ ഓസിൽ - 69 പോയിന്റ്

9. ആന്ദ്രേ പിർലോ - 63 പോയിന്റ്

10. യായ ടൂറെ - 60 പോയിന്റ്

11. സാവി ഹെർണാണ്ടസ് - 55 പോയിന്റ്

12. ക്രിസ്റ്റ്യാനോ റൊണാൾഡോ - 54 പോയിന്റ്

13. ഡേവിഡ് സിൽവ - 52 പോയിന്റ്

14. ഹാമെസ് റോഡ്രിഗ്വസ് - 42 പോയിന്റ്

15. ബാസ്റ്റിൻ ഷ്വയ്ൻസ്റ്റീഗർ - 40 പോയിന്റ്

16. ക്രിസ്റ്റ്യൻ എറിക്‌സൺ - 38 പോയിന്റ്

17. റിയാദ് മഹ്റസ് - 38 പോയിന്റ്

18. പോൾ പോഗ്ബ - 35 പോയിന്റ്

19. തിയാഗോ അൽകാൻട്ര - 33 പോയിന്റ്

20. ഇസ്‌കോ - 25 പോയിന്റ്

facebooktwitterreddit