Football in Malayalam

യൂറോപ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരങ്ങളിൽ മെസി ഒന്നാമത്

Sreejith N
Valencia CF v FC Barcelona - La Liga Santander
Valencia CF v FC Barcelona - La Liga Santander / Quality Sport Images/Getty Images
facebooktwitterreddit

യൂറോപ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരങ്ങളിൽ ബാഴ്‌സലോണ നായകൻ ലയണൽ മെസി ഒന്നാം സ്ഥാനത്ത്. ഈ സീസണിന്റെ തുടക്കം പതർച്ചയോടെ ആയിരുന്നെങ്കിലും പുതുവർഷത്തിൽ അവിശ്വസനീയമായ ഫോമിലേക്ക് തിരിച്ചെത്തിയ അർജന്റീനിയൻ താരം 33 ലാ ലിഗ മത്സരങ്ങളിൽ നിന്നും 28 ഗോളുകളും 11 അസിസ്റ്റുകളുമാണ് ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്.

2021 പിറന്നതിനു ശേഷമാണ് മെസി ഏറ്റവും മികച്ച പ്രകടനം നടത്തിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷത്തിൽ 27 മത്സരങ്ങളിൽ നിന്നും 26 ഗോളുകളും 9 അസിസ്റ്റുമാണ് നേടിയിരിക്കുന്നത്. ഈ പ്രകടനം തുടർന്ന് ലാ ലിഗ കിരീടം സ്വന്തമാക്കിയാൽ ഒരുപക്ഷെ ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരം മെസി സ്വന്തമാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

താരങ്ങൾ സാങ്കേതികമായി സ്വന്തമാക്കിയ നേട്ടം, അവരുടെ പ്ലെയിങ് സമയം, മത്സരിക്കുന്ന ടൂർണമെന്റുകളുടെ നിലവാരം എന്നിവ കണക്കാക്കിയാണ് സിഐഇഎസ് ഫുട്ബോൾ ഒബ്‌സർവേറ്ററി താരങ്ങളുടെ പ്രകടനത്തെ വിലയിരുത്തി ഇൻഡക്‌സ് പോയിന്റുകൾ നൽകുന്നത്. ഏറ്റവും ചുരുങ്ങിയത് ആയിരം മിനുട്ടുകൾ കളിച്ച താരങ്ങളെ മാത്രമേ ഇതിനായി പരിഗണിച്ചിട്ടുളളു.

യൂറോപ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന 10 താരങ്ങളും അവർക്കുള്ള ഇൻഡക്‌സ് പോയിന്റും:

1. ലയണൽ മെസി (എഫ്‌സി ബാഴ്‌സലോണ) - 405

2. നെയ്‌മർ (പിഎസ്‌ജി) - 381

3. റോബർട്ട് ലെവൻഡോവ്‌സ്‌കി (ബയേൺ മ്യൂണിക്ക്) - 371

4. ജോവ കാൻസെലോ (മാഞ്ചസ്റ്റർ സിറ്റി) - 368

5. റോഡ്രി ഹെർണാണ്ടസ് (മാഞ്ചസ്റ്റർ സിറ്റി) - 366

6. കെവിൻ ഡി ബ്രൂയ്ൻ (മാഞ്ചസ്റ്റർ സിറ്റി) - 366

7. റിയാദ് മഹ്റേസ് (മാഞ്ചസ്ററർ സിറ്റി) - 365

8. ജെസ്സെ ലിംഗാർഡ് (വെസ്റ്റ് ഹാം യുണൈറ്റഡ്) - 358

9. ഇൽകെയ് ഗുൻഡോഗൻ (മാഞ്ചസ്റ്റർ സിറ്റി) - 357

10. ജാക്ക് ഗ്രീലിഷ് ( ആസ്റ്റൺ വില്ല) - 356


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം ഫോളോ ചെയ്യൂ.

facebooktwitterreddit