പരിക്കിന്റെ പിടിയിലായിട്ടും ലയണൽ മെസിയെ അർജന്റീന ടീമിലുൾപ്പെടുത്തി സ്‌കലോണി
By Sreejith N

പരിക്കു മൂലം പിഎസ്‌ജിയും ആർബി ലീപ്‌സിഗും തമ്മിൽ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള സ്‌ക്വാഡിൽ നിന്നും പുറത്തായ ലയണൽ മെസിയെ അർജന്റീന ടീമിലുൾപ്പെടുത്തി പരിശീലകൻ സ്‌കലോണി. യുറുഗ്വായ്, ബ്രസീൽ എന്നീ ടീമുകൾക്കെതിരെ ഈ മാസം നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള അർജന്റീന ടീമിലാണ് മെസി ഉൾപ്പെട്ടിരിക്കുന്നത്.
ലില്ലെക്കെതിരെ നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിനിടെ പരിക്കിന്റെ ബുദ്ധിമുട്ടുകൾ പ്രകടമാക്കിയ ലയണൽ മെസിയെ രണ്ടാം പകുതിയിൽ തന്നെ പോച്ചട്ടിനോ പിൻവലിച്ചിരുന്നു. അതിനു പിന്നാലെയാണ് താരത്തെ ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള സ്‌ക്വാഡിൽ നിന്നും ഒഴിവാക്കിയത്. എന്നാൽ അതൊന്നും അർജന്റീന ടീമിൽ താരത്തെ ഉൾപ്പെടുത്താൻ പരിശീലകൻ സ്‌കലോണിക്ക് തടസം സൃഷ്‌ടിച്ചില്ല.
Argentina squad for November World Cup qualifiers, Lionel Messi, Paulo Dybala included. https://t.co/bzvkx70Yw4
— Roy Nemer (@RoyNemer) November 3, 2021
നിലവിൽ ഫ്രഞ്ച് ലീഗിൽ പിഎസ്‌ജിക്കൊപ്പം മോശം പ്രകടനം നടത്തുന്ന മെസിക്ക് ഇതുവരെ ആറു ലീഗ് മത്സരങ്ങൾ കളിച്ചിട്ടും ഗോൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതേസമയം അർജന്റീന ദേശീയ ടീമിനൊപ്പം മികച്ച പ്രകടനമാണ് താരം നടത്തുന്നത്. 2021ൽ പതിനാലു മത്സരങ്ങളിൽ നിന്നും അർജന്റീനക്കായി ഒൻപതു ഗോളുകളും നിരവധി അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.
നവംബർ 12, 16 തീയതികളിലാണ് അർജന്റീന യുറുഗ്വായ്, ബ്രസീൽ എന്നീ ടീമുകളെ നേരിടുന്നത്. ഇരുപത്തിയഞ്ചു പോയിന്റ് ലോകകപ്പ് യോഗ്യത റൗണ്ടിൽ രണ്ടാം സ്ഥാനത്തുള്ള അർജന്റീന ടീമിന് ഈ രണ്ടു മത്സരങ്ങൾ കൂടി വിജയിച്ചാൽ യോഗ്യത നേടാൻ കഴിയും.
അർജന്റീന സ്‌ക്വാഡ്:
ഗോൾകീപ്പർമാർ: ഫ്രാങ്കോ അർമാനി(റിവർ പ്ളേറ്റ്), എമിലിയാനോ മാർട്ടിനസ് (ആസ്റ്റൺ വില്ല), യുവാൻ മുസോ(അറ്റലാന്റ), ഫെഡറികോ ഗോമസ് ഗെർത്ത് (ടൈഗ്രി, അർജന്റീന)
പ്രതിരോധനിര: നാഹ്വൽ മോളിന (യുഡിനെസ്), ഗോൺസാലോ മോണ്ടിയാൽ, മാർക്കസ് അക്യൂന (സെവിയ്യ), ക്രിസ്റ്റ്യൻ റോമെറോ (ടോട്ടനം), ജെർമൻ പെസല്ല (റയൽ ബെറ്റിസ്), നിക്കോളാസ് ഓട്ടമെൻഡി ബെൻഫിക്ക), ലൂക്കാസ് മാർട്ടിനസ് ക്വാർട്ട (ഫിയോറെന്റീന), നിക്കോളാസ് ടാഗ്ലൈയാഫിക്കോ, ലിസാൻഡ്രോ മാർട്ടിനസ് (അയാക്‌സ്), ഗാസ്റ്റാൻ അവീല (റൊസാരിയോ സെൻട്രൽ)
മധ്യനിര: ഗുയ്‌ഡോ റോഡ്രിഗസ് (റയൽ ബെറ്റിസ്), ലിയാൻഡ്രോ പരഡെസ് (പിഎസ്‌ജി), എൻസോ ഫെർണാണ്ടസ്, സാന്റിയാഗോ സിമോൺ (റിവർപ്ളേറ്റ്), റോഡ്രിഗോ ഡി പോൾ (അത്ലറ്റികോ മാഡ്രിഡ്), എക്സെക്വിൽ പലാസിയോസ് (ലെവർകൂസൻ), ജിയോവാനി ലോ സെൽസോ (ടോട്ടനം), നിക്കോളാസ് ഡൊമിനിഗ്വസ് (ബൊളോഗ്‌ന), ക്രിസ്റ്റ്യൻ മെദീന (ബൊക്ക ജൂനിയേഴ്‌സ്), മാറ്റിയാസ് സൂളെ (യുവന്റസ്)
മുന്നേറ്റനിര: ഏഞ്ചൽ ഡി മരിയ, ലയണൽ മെസി (പിഎസ്‌ജി), ഏഞ്ചൽ കൊറേയ (അത്ലറ്റികോ മാഡ്രിഡ്), ലൗടാരോ മാർട്ടിനസ്, ജൊവാക്വിൻ കൊറേയ (ഇന്റർ മിലാൻ), പൗലോ ഡിബാല (യുവന്റസ്), ജൂലിയൻ അൽവാരസ് (റിവർപ്ളേറ്റ്), നിക്കോളാസ് ഗോൺസാലസ് (ഫിയോറെന്റീന), തിയാഗോ അൽമാഡ (വെലസ് സാർസ്ഫീൽഡ്), എക്‌സീക്വൽ സിബയോസ് (ബൊക്ക ജൂനിയേഴ്‌സ്)