Football in Malayalam

തന്റെ ഗോളുകളെല്ലാം റെക്കോർഡു ചെയ്‌തു സൂക്ഷിക്കുന്ന നൂറു വയസുള്ള ആരാധകനു സന്ദേശവുമായി ലയണൽ മെസി

Sreejith N
Brazil v Argentina: Final - Copa America Brazil 2021
Brazil v Argentina: Final - Copa America Brazil 2021 / Alexandre Schneider/Getty Images
facebooktwitterreddit

കായികതാരങ്ങൾ പലപ്പോഴും ആരാധകർക്കയക്കുന്ന സന്ദേശങ്ങൾ മാധ്യമങ്ങളിൽ വാർത്താ പ്രാധാന്യം നേടാറുണ്ട്. ആരാധകർക്ക് തങ്ങളോടുള്ള ഇഷ്‌ടം എത്രത്തോളമുണ്ടെന്നു മനസിലാക്കിയാണ് മിക്ക താരങ്ങളും അവരുടെ നിരവധിയായ ആരാധകരിൽ ചിലർക്കു സന്ദേശമയക്കാറുള്ളത്. ബാഴ്‌സലോണ നായകൻ മെസി അത്തരമൊരു ആരാധകന് അയച്ച സന്ദേശമാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്.

എന്നാൽ മെസിയുടെ ആരാധകനുള്ള വലിയൊരു പ്രത്യേകത എന്താണെന്നു വെച്ചാൽ അദ്ദേഹത്തിന് നൂറു വയസ്സാണു പ്രായമാണെന്നതാണ്. തന്റെ കയ്യിലുള്ള പുസ്തകത്തിൽ മെസി ഇതുവരെ നേടിയ ഗോളുകളുടെ തീയതി, എതിരാളികൾ, എത്രാമത്തെ ഗോൾ എന്നീ വിവരങ്ങൾ റെക്കോർഡു ചെയ്‌താണ്‌ അദ്ദേഹം ബാഴ്‌സലോണ താരത്തിന്റെ ശ്രദ്ധയിൽ ഇടം നേടിയത്.

ഹെർനൻ എന്നു പേരുള്ള ആരാധകന്റെ കൊച്ചുമകനാണ് തന്റെ മുത്തച്ഛന്റെ അസാധാരണമായ പ്രവൃത്തി ലോകത്തിനു മുന്നിലെത്തിച്ചത്. ഇൻസ്റാഗ്രാമിലൂടെ കൊച്ചുമകൻ ചെയ്‌ത വീഡിയോ വൈറലാവുകയും തുടർന്ന് മെസിയുടെ ശ്രദ്ധയിൽ അതു പതിഞ്ഞതിനെ തുടർന്ന് താരം അദ്ദേഹത്തിനു സന്ദേശം അയക്കുകയുമായിരുന്നു.

"ഹായ്, ഹെർനൻ, ഞാൻ നിങ്ങളുടെ സ്റ്റോറി ഞാൻ കണ്ടു. എന്റെ ഗോളുകളെല്ലാം ഇത്തരത്തിൽ റെക്കോർഡ് ചെയ്യുന്നത് മനോഹരമായ കാര്യമാണ്. നിങ്ങളെ ഞാൻ പുണരുന്നതിനൊപ്പം നിങ്ങൾ ചെയ്യുന്ന പ്രവൃത്തിക്ക് നന്ദി അറിയിക്കുന്നു. അതു തുടരാൻ എന്റെ അഭിനന്ദനങ്ങൾ, അടുത്തു തന്നെ കാണാം." മെസിയുടെ സന്ദേശം ഇങ്ങിനെയായിരുന്നു.

ഫുട്ബോൾ താരങ്ങളോടുള്ള കടുത്ത ആരാധന പലർക്കും ഉണ്ടാവുമെങ്കിലും നൂറു വയസു പ്രായമുള്ള ഒരാൾ സമകാലീനനായ ഒരു താരത്തോട് ഇത്രയധികം ആരാധന വെച്ചു പുലർത്തുന്നത് അസാധാരണമായ കാര്യം തന്നെയാണ്. എന്തായാലും തന്റെ ആരാധനാപാത്രത്തിൽ നിന്നും ഒരു സന്ദേശം ലഭിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിന്റെ പ്രവൃത്തി കൊണ്ടുണ്ടായി.

facebooktwitterreddit