Football in Malayalam

അർജന്റീനയുടെ ഒളിമ്പിക്‌സ് താരങ്ങൾക്കൊപ്പം ചുവടുവച്ച് മെസി, വൈറലായി വീഡിയോ

Sreejith N
Brazil v Argentina: Final - Copa America Brazil 2021
Brazil v Argentina: Final - Copa America Brazil 2021 / Gustavo Pagano/Getty Images
facebooktwitterreddit

അർജന്റീനയുടെ ഒളിമ്പിക്‌സ് താരങ്ങൾക്കു പിന്തുണ നൽകി അവർക്കൊപ്പം അർജന്റീന ഫുട്ബോൾ ടീം ജേഴ്‌സിയിൽ ചുവടു വെക്കുന്ന ലയണൽ മെസിയുടെ വീഡിയോ സോഷ്യൽ മീഡിയ കീഴടക്കുന്നു. പ്രമുഖ അർജന്റീനിയൻ മാധ്യമമായ ടൈക് സ്പോർട്സ് പുറത്തുവിട്ട വീഡിയോയാണ് ഫുട്ബോൾ ആരാധകർക്കിടയിലും പുറത്തും തരംഗമാവുന്നത്.

2019ലെ പാൻ അമേരിക്കൻ ഗെയിംസിനിടയിൽ ടൈക് സ്പോർട്സ് നിർമിച്ച വീഡിയോയുടെ പുനരാവിഷ്‌കരണത്തിൽ ഒളിമ്പിക്‌സിൽ അർജന്റീനയെ പ്രതിനിധീകരിക്കുന്ന താരങ്ങൾക്കൊപ്പം മെസിയും ചേർന്നത് വളരെയധികം ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. താരങ്ങളുടെ ഡാൻസ് സ്റ്റെപ്പുകൾ കട്ട് ചെയ്‌തു തയ്യാറാക്കിയ വീഡിയോയിലാണ് മെസിയും ചുവടുകളുമായി വന്നിരിക്കുന്നത്.

പോളോ മൊണ്ടാനസിന്റെ പാട്ടിന് മെസി ചുവടു വെക്കുന്നത് ഏതാനും നിമിഷങ്ങൾ മാത്രമേ വീഡിയോയിൽ ഉള്ളൂവെങ്കിലും അതിപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്ക ടൂർണമെന്റിൽ കിരീടം സ്വന്തമാക്കിയ ലയണൽ മെസി 2008ലെ ബീജിംഗ് ഒളിപിക്‌സിൽ സ്വർണമെഡൽ ജേതാവു കൂടിയാണ്.

നിലവിൽ ഒഴിവു ദിവസങ്ങൾ ആഘോഷിക്കുന്ന മെസി ബാഴ്‌സലോണ ടീമിനൊപ്പം ചേരാനുള്ള തയ്യാറെടുപ്പിലാണ്. കരാർ പുതുക്കുന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നതു കൊണ്ടാണ് മെസി ടീമിനൊപ്പം ട്രെയിനിങ് വൈകുന്നത്. ഈയാഴ്‌ച തന്നെ ഇതുമായി ബന്ധപ്പെട്ട സങ്കീർണതകൾ പരിഹരിക്കപ്പെടുമെന്ന് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.


facebooktwitterreddit