അനാവശ്യമായി ടാക്കിൾ ചെയ്തു, മെസിയും റാമോസും തമ്മിൽ പരിശീലനത്തിനിടെ തർക്കം


അനാവശ്യമായി ടാക്കിൾ ചെയ്തതിന്റെ പേരിൽ പിഎസ്ജി പരിശീലന സെഷനിൽ സെർജിയോ റാമോസിനോടു തർക്കിച്ച് ലയണൽ മെസി. നിലവിൽ പ്രീ സീസൺ മത്സരങ്ങൾ കളിച്ചു കൊണ്ടിരിക്കുന്ന പിഎസ്ജി അതിനു മുന്നോടിയായി നടത്തിയ പരിശീലന സെഷനിലായിരുന്നു സംഭവം.
പരിശീലനത്തിനിടെ പന്തുമായി മുന്നേറാൻ ശ്രമിച്ച മെസിയെ റാമോസ് ടാക്കിൾ ചെയ്തിരുന്നു. എന്നാൽ താരത്തെ മറികടന്നു മുന്നോട്ടു പോയ മെസി ഗോൾ നേടി. എന്നാൽ റാമോസിന്റെ അനാവശ്യഫൗളിൽ താരം ഒട്ടും തൃപ്തനല്ലെന്നാണ് സോഷ്യൽ മീഡിയയിൽ പടരുന്ന ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.
Lionel Messi angry with Sergio Ramos for trying to tackle him her during PSG Training session.
— PromiseofGod1🥶❤️✨ (@promiseof_god1) July 24, 2022
Somethings Never Change 😂
Asake Chi Chi Fave #WakandaForever Balotelli Football Videos pic.twitter.com/tBxmjCRNpj
ഗോൾ നേടിയതിനു ശേഷം റാമോസിന്റെ അടുത്തേക്ക് പോയ മെസി തന്റെ അതൃപ്തി താരത്തോട് വ്യക്തമാക്കുന്നുണ്ട്. സ്പാനിഷ് പ്രതിരോധതാരം മെസിയെ തോളിൽ തട്ടി സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും തന്റെ അതൃപ്തി വ്യക്തമാക്കി അർജന്റീന താരം വീണ്ടും റാമോസിനോട് സംസാരിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.
ലോകഫുട്ബോളിലെ തന്നെ പ്രധാന വൈരികളായ ബാഴ്സലോണ, റയൽ മാഡ്രിഡ് ടീമുകളുടെ നായകന്മാരായിരുന്ന മെസിയും റാമോസും കഴിഞ്ഞ സമ്മറിലാണ് പിഎസ്ജിയിൽ എത്തിയത്. പരിക്കു മൂലം നിരവധി മത്സരങ്ങൾ നഷ്ടമായ രണ്ടു പേരും ഈ സീസണിൽ കൂടുതൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ്.