സാഡിയോ മാനെയെ ഒഴിവാക്കിയ ലിവർപൂളിന് മുന്നറിയിപ്പു നൽകി ചെൽസി താരം മെൻഡി


ടീമിലെ പ്രധാനതാരമായിരുന്നിട്ടും സാഡിയോ മാനെയെ ബയേൺ മ്യൂണിക്കിനു നൽകിയ ലിവർപൂളിനു മുന്നറിയിപ്പു നൽകി ചെൽസി ഗോൾകീപ്പറും സെനഗൽ ദേശീയടീമിൽ മാനേയുടെ സഹതാരവുമായ എഡ്വേഡ് മെൻഡി. ടീമിനുള്ളിൽ പ്രഭാവം സൃഷ്ടിക്കാൻ കഴിവുള്ള മഹത്തായ താരമായ സാഡിയോ മാനെയെ വിട്ടുകളഞ്ഞത് ലിവർപൂളിന് തിരിച്ചടി നൽകുമെന്നാണ് മെൻഡി പറയുന്നത്.
ബയേൺ നൽകിയ രണ്ട് ഓഫറുകൾ തള്ളിയ ലിവർപൂൾ ഒടുവിൽ മുപ്പത്തിയഞ്ചു മില്യൺ പൗണ്ട് മൂല്യമുള്ള ട്രാൻസ്ഫറിലാണ് സാഡിയോ മാനെയെ വിട്ടു നൽകിയത്. ലിവർപൂളുമായുള്ള കരാർ പുതുക്കാനുള്ള ചർച്ചകൾ മികച്ച രീതിയിൽ മുന്നോട്ടു പോവാത്ത സാഹചര്യത്തിൽ ബയേൺ മ്യൂണിക്കിന്റെ ഓഫർ വന്നപ്പോൾ മാനെ അത് പരിഗണിക്കുകയായിരുന്നു.
Edouard Mendy on Sadio Mane:
— Anfield Watch (@AnfieldWatch) July 16, 2022
“I think it is a big loss for the Premier League in terms of quality and in terms of the person. We’ve lost someone great and I hope for him he will enjoy the Bundesliga." #lfc [liverpool echo] pic.twitter.com/YcMWAcbpP6
"മഹത്തായ ഒരു താരത്തെയാണ് ഞങ്ങൾക്ക് നഷ്ടമായത്, മാനെ ബുണ്ടസ്ലിഗയിലെ ജീവിതം ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. നിലവാരം നോക്കുമ്പോൾ താരം പോയത് ലിവർപൂളിനും നഷ്ടം തന്നെയാണ്. താരം ടീമിൽ ചെലുത്തുന്ന പ്രഭാവത്തിന്റെ കൂടെ യുവതാരങ്ങൾക്ക് മാതൃകയുമാണ്. ഇതുപോലൊരു താരത്തെ നഷ്ടമാകുന്നത് വലിയ ആഘാതത്തിനു കാരണമായേക്കും." മെൻഡി പറഞ്ഞത് മെട്രോ റിപ്പോർട്ടു ചെയ്തു.
ലിവർപൂളിനെ യൂറോപ്പിലെ ഏറ്റവും വലിയ ശക്തികളാക്കി മാറ്റുന്നതിൽ നിർണായക പങ്കു വഹിച്ച താരമായ സാഡിയോ മാനെ 2019ൽ സൗത്താംപ്ടണിൽ നിന്നും എത്തിയതിനു ശേഷം 269 മത്സരങ്ങളിൽ നിന്നും 120 ഗോളുകൾ നേടിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗുമുൾപ്പെടെ ലിവർപൂളിനോപ്പം സാധ്യമായ എല്ലാ കിരീടവും നേടിയിട്ടുള്ള താരം മൂന്നു വർഷത്തെ കരാറാണ് ബയേൺ മ്യൂണിക്കുമായി ഒപ്പുവെച്ചിരിക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.