Football in Malayalam

മെസിയെത്തിയെങ്കിലും എംബാപ്പെ ഇക്കുറി പി എസ് ജി വിടില്ല, ആരാധകർക്ക് ഉറപ്പ് നൽകി ക്ലബ്ബ് പ്രസിഡന്റിന്റെ വാക്കുകൾ

Gokul Manthara
Troyes v Paris Saint-Germain - Ligue 1 Uber Eats
Troyes v Paris Saint-Germain - Ligue 1 Uber Eats / Aurelien Meunier/Getty Images
facebooktwitterreddit

ലയണൽ മെസി പാരീസ് സെന്റ് ജെർമ്മനിൽ ചേർന്നതോടെ അവരുടെ മറ്റൊരു സൂപ്പർ താരമായ കെയ്ലിൻ എംബാപ്പെ ഇക്കുറി ക്ലബ്ബ് വിട്ടേക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. മെസിയുടെ വരവിന്റെ ഫലമായി എംബാപ്പെ ഇക്കുറി പി എസ് ജി വിടുമെന്ന രീതിയിൽ അഭ്യൂഹങ്ങൾ ശക്തമായതോടെ ക്ലബ്ബ് പ്രസിഡന്റ് നാസർ അൽ ഖെലൈഫി‌ ഇക്കാര്യം പരസ്യമായി നിഷേധിച്ച് രംഗത്തെത്തി. എംബാപ്പെ ക്ലബ്ബ് വിടില്ലെന്നും, തങ്ങൾക്കൊപ്പം തുടരുമെന്നും വ്യക്തമാക്കിയ ഖെലൈഫി താരം ക്ലബ്ബ് വിടാൻ ഒരു കാരണവും നിലവിലില്ലെന്നും ചൂണ്ടിക്കാട്ടി. ലയണൽ മെസിയെ ക്ലബ്ബിൽ അവതരിപ്പിച്ചു കൊണ്ട് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

""എംബാപ്പെ? അവനൊരു പി എസ് ജി താരമാണ്. താൻ ടീം വിടാൻ ആഗ്രഹിക്കുന്നില്ലെന്ന് അവൻ പരസ്യമായി പറഞ്ഞിട്ടുണ്ട്‌. അവന്റെ ഭാവി ഞങ്ങൾക്കറിയാം‌ ടീ വിടാൻ താല്പര്യമില്ലെന്ന് ഇതിനോടകം അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു. അവൻ ഇവിടെ തുടരും." "

നാസർ അൽ ഖെലൈഫി.

മത്സരാധിഷ്ഠിതമായ ഒരു ടീം വേണമെന്ന് എംബാപ്പെ മുൻപ് പറഞ്ഞിരുന്നതായും, ഇപ്പോൾ ഉള്ളതിനേക്കാൾ മത്സരാധിഷ്ഠിതമായ ഒഒരു ടീമുണ്ടാവില്ലെന്നും ചൂണ്ടിക്കാട്ടിയ അൽ ഖെലൈഫി, ക്ലബ്ബിൽ തുടരുകയല്ലാതെ മറ്റൊന്നും എംബാപ്പെക്ക് ചെയ്യാനാകില്ലെന്നും കൂട്ടിച്ചേർത്തു.

""ക്ലബ്ബിൽ തുടരുക എന്നതല്ലാതെ ‌മറ്റൊന്നും ചെയ്യാൻ എംബാപ്പെക്ക് കഴിയില്ല. അവൻ പാരീസിയനാണ്. അവന് വിജയിക്കാനുള്ള മാനസികാവസ്ഥയുണ്ട്. അവൻ ഞങ്ങളുടെ കളികാരിൽ ഒരാളാണ്". "

നാസർ അൽ‌ ഖെലൈഫി‌

അതേ സമയം അടുത്ത വർഷം പി എസ് ജിയുമായുള്ള കരാർ അവസാനിക്കാനിരിക്കുന്ന എംബാപ്പെ ഇക്കുറി എന്തായാലും ടീം വിടില്ലെന്ന ക്ലബ്ബ് പ്രസിഡന്റിന്റെ വാക്കുകൾ ഫ്രഞ്ച് ക്ലബ്ബിന്റെ ആരാധകർക്ക് വലിയ ആവേശമാണ് സമ്മാനിക്കുന്നത്. 2017-18 സീസൺ മുതൽ പി എസ് ജിക്ക് വേണ്ടി കളിക്കുന്ന എംബാപ്പെ‌‌ ഇതു വരെ 172 മത്സരങ്ങളിലാണ് അവർക്കായി ജേഴ്സിയണിഞ്ഞത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 132 ഗോളുകൾ നേടിയ താരം 62 ഗോളുകൾക്ക് വഴിയുമൊരുക്കിയിട്ടുണ്ട്.

facebooktwitterreddit