Football in Malayalam

മെസിയും നെയ്‌മറും കൂടുതൽ ഗോളുകൾ നേടിയാൽ എംബാപ്പക്ക് അതംഗീകരിക്കേണ്ടി വരുമെന്ന് പിഎസ്‌ജിയുടെ ഇതിഹാസതാരം

Sreejith N
FBL-FRA-LIGUE1-REIMS-PSG
FBL-FRA-LIGUE1-REIMS-PSG / FRANCK FIFE/Getty Images
facebooktwitterreddit

ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിലേക്ക് ചേക്കേറിയ ലയണൽ മെസി ഗോൾവേട്ടയിൽ മുന്നിലെത്തിയാൽ എംബാപ്പെ അതംഗീകരിക്കേണ്ടി വരുമെന്ന് പിഎസ്‌ജിയുടെ ഇതിഹാസ താരമായ പൗലെറ്റ. നെയ്‌മർ, എംബാപ്പെ സഖ്യം കുറച്ചു വർഷങ്ങളായി ഒരുമിച്ചു കളിച്ചിട്ടും ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കഴിയാത്തതിനാൽ അവർക്കെതിരെ വിമർശനങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

ലയണൽ മെസിക്കൊപ്പം കളിക്കുന്നത് എംബാപ്പക്ക് വളരെയധികം ഗുണം ചെയ്യുമെങ്കിലും മുന്നേറ്റനിരയിൽ അണിനിരക്കുന്ന മൂന്നു സൂപ്പർതാരങ്ങളിൽ ഒരാൾ ഗോളുകൾ നേടുന്നത് കുറയുമെന്നാണ് പൗലേറ്റ പറയുന്നത്. "എംബാപ്പെ യോജിച്ചു പോകുന്നതിൽ ശ്രദ്ധ പുലർത്തണം. പിഎസ്‌ജിയിൽ ലയണൽ മെസിക്കൊപ്പം താരത്തിന് വളരെയധികം വളരാൻ കഴിയും. ബുദ്ധിപരമായ നീക്കങ്ങൾ നടത്താനും മെസിയും നെയ്‌മറും നൽകുന്ന സ്‌പേസുകൾ ഉപയോഗപ്പെടുത്താനും താരത്തിനു കഴിഞ്ഞാൽ അതു വളരെ ഗുണകരമാകും."

രണ്ടു താരങ്ങൾക്കുമുള്ള പാസിംഗ് മികവ് എംബാപ്പക്ക് ഗുണം ചെയ്യുന്നതാണ്. താരത്തിന് മുന്നേറ്റനിരയുടെ ഇരുവശങ്ങളിലും മധ്യത്തിലും കളിക്കാൻ കഴിയുമെന്നതും വളരെ വലിയ നേട്ടമാണ്. എന്നാൽ അതിനൊപ്പം തന്നെയുള്ള വെല്ലുവിളി എന്താണെന്നു വെച്ചാൽ ഈ മൂന്നു താരങ്ങളിൽ ഒരാൾ കുറവു ഗോളുകളേ നെടൂവെന്നതാണ്. അത് എംബാപ്പയാണെങ്കിൽ താരം അതംഗീകരിക്കേണ്ടി വരും." ലീഗ് വണിന്റെ ഒഫിഷ്യൽ സൈറ്റിൽ പൗലേറ്റ പറഞ്ഞു.

നെയ്‌മറും എംബാപ്പയും ചേർന്ന് പിഎസ്‌ജിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്തെങ്കിൽ അവർ മികച്ച സഖ്യമായി വാഴ്ത്തപ്പെട്ടേനെയെന്നും എന്നാൽ അതിനു കഴിയാത്തതിനാൽ അവർക്കെതിരെ വിമർശനങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമായ കാര്യമാണെന്നും പൗലേറ്റ പറഞ്ഞു. എന്നാൽ വ്യത്യസ്‌തമായ കഴിവുകൾ കൊണ്ട് മുന്നേറ്റനിരയിൽ അപകടം വിതക്കാൻ കഴിയുന്ന ഈ രണ്ടു താരങ്ങളും ലയണൽ മെസിയും ചേർന്ന് മികച്ചൊരു സഖ്യം രൂപപ്പെടുമെന്നും ഫ്രഞ്ച് ക്ലബിനു വേണ്ടി 106 ഗോളുകൾ നേടിയിട്ടുള്ള പൗലേറ്റ വ്യക്തമാക്കി.

facebooktwitterreddit