ലയണൽ മെസി പെനാൽറ്റി തുലച്ച മത്സരത്തിൽ പിഎസ്ജിയുടെ രക്ഷകനായി എംബാപ്പെ


ലയണൽ മെസി പെനാൽറ്റി തുലച്ചെങ്കിലും അവസാന മിനുട്ടിൽ നേടിയ ഗോളിൽ റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പിഎസ്ജിക്കു വിജയം നേടിക്കൊടുത്തത് കിലിയൻ എംബാപ്പെ. പാർക് ഡി പ്രിൻസസിൽ നടന്ന മത്സരത്തിൽ മുഴുവനായും ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞെങ്കിലും ലഭിച്ച അവസരങ്ങൾ മുതലാക്കാൻ കഴിയാതിരുന്നതിനാൽ അർഹിച്ച വിജയം കൈവിടേണ്ടി വരുമോയെന്ന ആശങ്കയിൽ നിൽക്കുമ്പോഴാണ് എംബാപ്പെ മത്സരത്തിലെ ഒരേയൊരു ഗോൾ നേടി പിഎസ്ജിയെ വിജയത്തിലേക്ക് നയിച്ചത്.
സ്വന്തം മൈതാനത്ത് പിഎസ്ജി സമ്പൂർണാധിപത്യം സ്ഥാപിച്ച ആദ്യപകുതിയായിരുന്നു മത്സരത്തിലേത്. ഒത്തിണക്കത്തോടെ റയലിനെ നിഷ്പ്രഭമാക്കുന്ന പ്രകടനം നടത്തിയ പിഎസ്ജിയുടെ മധ്യനിരയും പ്രതിരോധവും റയൽ മാഡ്രിഡിന് ഒരവസരവും ആദ്യപകുതിയിൽ നൽകിയില്ല. റയലിനെ പരീക്ഷിക്കുന്ന നിരവധി മുന്നേറ്റങ്ങളും ഗോൾശ്രമങ്ങളും പിഎസ്ജി നടത്തിയെങ്കിലും റയൽ പ്രതിരോധവും ഗോൾകീപ്പർ ക്വാർട്ടുവയും അതിനെ തടഞ്ഞിട്ടു.
FT PSG 1-0 Real Madrid
— BBC Sport (@BBCSport) February 15, 2022
Kylian Mbappe's last minute strike gives PSG the advantage going into the second leg!
Wow ?
? Reaction ⤵️ #BBCFootball #PSGRMA
ആദ്യപകുതിയിലെ ഏറ്റവും മികച്ച അവസരം പിറന്നത് പതിനേഴാം മിനുട്ടിലായിരുന്നു. മധ്യനിരയിൽ നിന്നും മെസി മനോഹരമായി ഉയർത്തി നൽകിയ പന്ത് എംബാപ്പെക്ക് ലഭിക്കുമ്പോൾ ഗോൾകീപ്പർ മാത്രമേ മുന്നിലുണ്ടായിരുന്നെങ്കിലും താരത്തിന്റെ ഷോട്ടിനു ക്വാർട്ടുവയെ കീഴടക്കാൻ കഴിഞ്ഞില്ല. മുന്നേറ്റനിര കുറച്ചുകൂടി ക്രിയാത്മകതമായി കളിച്ചിരുന്നെങ്കിൽ മത്സരത്തിൽ മുന്നിലെത്താനുള്ള അവസരം പിന്നീടും പിഎസ്ജിക്കുണ്ടായിരുന്നു.
Great pass by Lionel Messi to Kylian Mbappe. https://t.co/i3wC6ISTcL
— Roy Nemer (@RoyNemer) February 15, 2022
എംബാപ്പയുടെ ഒരു മിന്നൽ ഷോട്ട് ക്വാർട്ടുവ തടഞ്ഞിടുന്നതു കണ്ടു തുടങ്ങിയ രണ്ടാം പകുതിയുടെ തുടക്കത്തിൽ പിഎസ്ജി നിരന്തരം മുന്നേറ്റങ്ങൾ സംഘടിപ്പിച്ച് റയലിനെ വീർപ്പുമുട്ടിച്ചു. അതിന്റെ ഫലം കാർവാഹാൾ എംബാപ്പയെ ബോക്സിൽ വീഴ്ത്തിയതിനു ലഭിച്ച പെനാൽറ്റിയിലൂടെ പിഎസ്ജിക്കു ലഭിച്ചെങ്കിലും മുന്നിലെത്താനുള്ള അവസരം മെസിക്കു മുതലാക്കാനായില്ല. ഒരിക്കൽകൂടി റയൽ മാഡ്രിഡിന്റെ രക്ഷകനായ ക്വാർട്ടുവ മെസിയുടെ ഷോട്ട് മികച്ചൊരു ഡൈവിലൂടെ രക്ഷപ്പെടുത്തി.
പിന്നീടും മത്സരത്തിൽ ആധിപത്യം സ്ഥാപിച്ച പിഎസ്ജിക്കായി നെയ്മർ കൂടി കളത്തിലിറങ്ങിയതോടെ മുന്നേറ്റങ്ങൾക്കു മൂർച്ച കൂടി. ഒന്നിനു പിറകെ ഒന്നായി നിരവധി അവസരങ്ങൾ ടീമിനു ലഭിച്ചെങ്കിലും ബോക്സിനുള്ളിൽ തീരുമാനമെടുക്കുന്നതിലുള്ള പോരായ്മയും കൃത്യതയില്ലാത്ത ഷോട്ടുകളും അവരെ ഗോൾ നേടുന്നതിൽ നിന്നും തടഞ്ഞു നിർത്തുകയായിരുന്നു.
Holy Mbappe goal ??? pic.twitter.com/ybHnC1A3n6
— Jason McIntyre (@jasonrmcintyre) February 15, 2022
എന്നാൽ മത്സരത്തിന്റെ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനുട്ടിൽ അർഹിച്ച ഗോൾ നേടി എംബാപ്പെ പാരീസിന്റെ രക്ഷകനായി മാറുകയായിരുന്നു. നെയ്മറുടെ ബാക്ക്ഹീൽ പാസ് സ്വീകരിച്ച് രണ്ട് റയൽ മാഡ്രിഡ് പ്രതിരോധ താരങ്ങളെ മിന്നൽ വേഗത്തിൽ മറികടന്ന് താരമുതിർത്ത ഷോട്ട് അതു വരെ ഗോൾവലക്കു മുന്നിൽ ഇളകാതെ നിന്ന ക്വാർട്ടുവക്കു തടുക്കാൻ കഴിയുന്നതായിരുന്നില്ല.
വിജയം നേടിയതോടെ റയലിന്റെ മൈതാനത്തു നടക്കുന്ന രണ്ടാം പാദ മത്സരത്തിന് കൂടുതൽ ആത്മവിശ്വാസത്തോടെ പിഎസ്ജിക്ക് ഇറങ്ങാൻ കഴിയും. ഈ സീസണിലെ[പ്രകടനത്തിൽ സ്ഥിരത പുലർത്തുന്നില്ലെങ്കിലും നിർണായക മത്സരത്തിൽ തങ്ങളുടെ എല്ലാ വിഭവശേഷിയും പുറത്തെടുത്ത് പിഎസ്ജി നിറഞ്ഞാടിയപ്പോൾ ഒരു ഷോട്ട് പോലും ഗോളിലേക്കുതിർക്കാൻ കഴിയാതിരുന്ന റയലിന്റെ പ്രകടനം ആരാധകർക്ക് ആശങ്ക നൽകുന്നതാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.