ഇറ്റലിയിൽ ഒരൊറ്റ ക്ലബിനു വേണ്ടിയേ കളിക്കൂവെന്ന് പറഞ്ഞിരുന്നുവെന്ന് കിലിയൻ എംബാപ്പെ

Kylian Mbappe Says He Was A Milan Fan When Young
Kylian Mbappe Says He Was A Milan Fan When Young / Eurasia Sport Images/GettyImages
facebooktwitterreddit

ഇറ്റാലിയൻ ലീഗിലേക്ക് ചേക്കേറുകയാണെങ്കിൽ നിലവിലെ സീരി എ ചാമ്പ്യന്മാരായ എസി മിലാനു വേണ്ടി മാത്രമേ കളിക്കൂവെന്നും മറ്റൊരു ടീമിലേക്കും പോകില്ലെന്നും താൻ പറഞ്ഞിരുന്നതായി വെളിപ്പെടുത്തി കിലിയൻ എംബാപ്പെ. ചെറുപ്പത്തിൽ താനൊരു എസി മിലാൻ ആരാധകനായിരുന്നുവെന്ന് വെളിപ്പെടുത്തിയ എംബാപ്പെ സീരി എ വിജയത്തിൽ അവർക്ക് ആശംസകളും നേർന്നു.

എസി മിലാനുമായുള്ള എന്റെ ബന്ധം പ്രത്യേകതകളുള്ള ഒന്നാണ്. ചെറിയ കുട്ടിയായിരിക്കുമ്പോൾ എനിക്ക് ഇറ്റലിയിൽ നിന്നുള്ള ഒരു ആയ ഉണ്ടായിരുന്നു. അവരെല്ലാവരും മിലാൻ ആരാധർ ആയിരുന്നു. അവർക്കു നന്ദി, ഞാൻ അവരോടൊപ്പം മിലാനു വേണ്ടി മുദ്രാവാക്യം വിളിക്കുകയും ഒരുപാട് മത്സരങ്ങൾ കാണുകയും ചെയ്‌തിട്ടുണ്ട്‌."

"ഞാൻ എല്ലായിപ്പോഴും പറയും: എന്നെങ്കിലും ഇറ്റലിയിലേക്ക് പോവുകയാണെങ്കിൽ എസി മിലാനു വേണ്ടി മാത്രമേ ഞാൻ കളിക്കൂവെന്ന്. ഞാൻ അതിനു വിപരീതമായി എന്തെങ്കിലും പറഞ്ഞാൽ അവരെന്നെ വെച്ചേക്കില്ലെന്നതും കാര്യമാണ്."

"സീരി എ വിജയിച്ചതിൽ അവരെ അഭിനന്ദിക്കാനേ എനിക്ക് കഴിയൂ. നിരവധി ഫ്രഞ്ച് സുഹൃത്തുക്കളും ഞാനൊരുപാട് ബഹുമാനിക്കുന്ന ഇതിഹാസമായ സ്ലാട്ടൻ ഇബ്രാഹിമോവിച്ചും അവിടെയുണ്ട്." എംബാപ്പെ ഇറ്റാലിയൻ മാധ്യമമാ ഗസറ്റ ഡെല്ല സ്പോർട്ടിനോട് പറഞ്ഞു.

റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന് പ്രതീക്ഷിച്ചിരുന്ന എംബാപ്പെ ദിവസങ്ങൾക്കു മുൻപ് അവരുടെ ഓഫർ തഴഞ്ഞ് പിഎസ്‌ജിയിൽ തന്നെ തുടരാൻ തീരുമാനിച്ചിരുന്നു. 2025 വരെയാണ് താരം ഫ്രഞ്ച് ക്ലബുമായി കരാർ ഒപ്പിട്ടത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.