ലീഗ് 1 പ്ലെയർ ഓഫ് ദി ഇയറിനുള്ള ചുരുക്കപ്പട്ടികയിൽ എംബാപ്പെ, ഇടം നേടാതെ മെസ്സിയും നെയ്മറും

ലീഗ് 1 സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള ലീഗ് 1 പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടി പിഎസ്ജി സൂപ്പർതാരം കിലിയൻ എംബാപ്പെ. അഞ്ചംഗ ചുരുക്കപ്പട്ടികയിലാണ് എംബാപ്പെ ഇടം നേടിയത്.
ഇത്തവണ ലീഗ് 1 കിരീടം നേടിയ പിഎസ്ജിക്ക് വേണ്ടി മിന്നുന്ന പ്രകടനം പുറത്തെടുത്തതാണ് ചുരുക്കപ്പട്ടികയിൽ എംബാപ്പെക്ക് ഇടം നേടി കൊടുത്തത്. സീസണിൽ ലീഗിൽ 1ൽ പിഎസ്ജിക്കായി 24 ഗോളുകളും, 15 അസിസ്റ്റുകളുമാണ് താരം ഇത് വരെ നേടിയിട്ടുള്ളത്.
അതേ സമയം, എംബാപ്പെയുടെ പിഎസ്ജി സഹതാരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും ലീഗ് 1 പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടിയിട്ടില്ല. ലീഗ് 1 കിരീടം സ്വന്തമാക്കിയ പിഎസ്ജിയിൽ നിന്ന് എംബാപ്പെ മാത്രമാണ് പുരസ്കാരത്തിനായുള്ള അഞ്ചംഗ പട്ടികയിലുള്ളത്.
റെന്നസ് മുന്നേറ്റതാരം മാർട്ടിൻ ടെറിയർ, എഎസ് മൊണാകോയുടെ വിസാം ബിൻ യെദ്ദർ, മാഴ്സെയുടെ ദിമിത്രി പായെറ്റ്, ലിയോൺ താരം ലുക്കാസ് പക്വെറ്റ എന്നിവരാണ് ചുരുക്കപ്പട്ടികയിലുള്ള മറ്റു താരങ്ങൾ.
അതെ സമയം, ലീഗിലെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരത്തിനായുള്ള ചുരുക്കപ്പട്ടികയിൽ പിഎസ്ജിയുടെ ജിയാൻല്യൂജി ഡോണറുമ്മ, നൈസിന്റെ വാൾട്ടർ ബെനിറ്റസ്, മാഴ്സ താരം പൗ ലോപസ്, സ്ട്രാസ്ബർഗിന്റെ മാറ്റ്സ് സെൽസ്, നാന്റെസ് താരം അൽബാൻ ലഫോണ്ട് എന്നിവരാണ് ഇടം നേടിയിട്ടുള്ളത്.