ബോർഡെക്സുമായുള്ള മത്സരത്തിനു ശേഷമുള്ള എംബാപ്പയുടെ വാക്കുകൾ പോച്ചട്ടിനോക്ക് കൂടുതൽ സമ്മർദ്ദമേകുന്നത്


ബോർഡെക്സുമായി നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ പിഎസ്ജിക്കു വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയത് എംബാപ്പയായിരുന്നു. നെയ്മർ നേടിയ രണ്ടു ഗോളുകൾക്കും വഴിയൊരുക്കിയ താരം ടീമിന്റെ അവസാനത്തെ ഗോൾ നേടുകയും ചെയ്തു. എന്നാൽ വിജയത്തിനു ശേഷം താരം പറഞ്ഞ വാക്കുകൾ പരിശീലകനായ മൗറീസിയോ പോച്ചട്ടിനോക്ക് മേൽ സമ്മർദ്ദം സൃഷ്ടിക്കുന്നതാണ്.
മൂന്നു പോയിന്റ് നേടുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമായാണ് കരുതുന്നതെങ്കിലും പിഎസ്ജി തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നില്ല എന്നാണ് എംബാപ്പെ അഭിപ്രായപ്പെട്ടത്. മൂന്നു ഗോളുകൾക്ക് ആദ്യപകുതിയിൽ മുന്നിലെത്തിയ പിഎസ്ജി പിന്നീട് രണ്ടു ഗോൾ വഴങ്ങിയതിൽ ആശങ്കയില്ലെന്നും താരം പറഞ്ഞു.
Mbappe discussed PSG's start to the season.
— MARCA in English (@MARCAinENGLISH) November 7, 2021
His comments have raised some eyebrows... ?https://t.co/sFrnzXMNIA
"ഞങ്ങൾ ആശങ്കയിലല്ല. ഇതിനു മുൻപുണ്ടായിരുന്ന മത്സരങ്ങൾ പോലെയായിരുന്നില്ല ഇതെന്നു തോന്നുന്നു, അവർ അവസാനം നേടിയ ഗോളുകൾ ഞങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എങ്കിലും മത്സരത്തിൽ ഞങ്ങൾ ബുദ്ധിമുട്ടിയില്ല. ഈ ദിവസത്തേക്കാൾ ഞങ്ങൾക്കു ബുദ്ധിമുട്ടുണ്ടായത് കഴിഞ്ഞ ആഴ്ചകളിൽ നടന്ന മത്സരങ്ങളിലാണ്." എംബാപ്പെ പറഞ്ഞു. പോച്ചട്ടിനോക്ക് കീഴിൽ പിഎസ്ജിയുടെ ശൈലിയെക്കുറിച്ചും താരം സംസാരിച്ചു.
"ഞങ്ങൾ എത്രത്തോളം മികച്ചതാണെന്നു കാണിച്ച, ഞങ്ങൾക്ക് നിലവാരമുണ്ടായിരുന്ന സമയമുണ്ടായിരുന്നു.എന്നാൽ ഞങ്ങൾക്ക് ലഭിച്ചിരിക്കുന്ന ടീമിനെ വെച്ച് അതു പോരെന്നാണ് എനിക്കു പറയാനുള്ളത്. എന്നാൽ ഞങ്ങൾ ഓരോ ദിവസവും മെച്ചപ്പെട്ടു കൊണ്ടിരിക്കയാണ്, അങ്ങിനെ തന്നെയാണെന്നു ഞാൻ കരുതുന്നു."
മോശം പ്രകടനങ്ങളുടെ പേരിൽ പിഎസ്ജിക്കു നേരെ ഉയരുന്ന വിമർശനങ്ങളെപ്പറ്റി പറഞ്ഞ എംബാപ്പെ ഇപ്പോൾ തങ്ങൾക്ക് മികച്ച പ്രകടനം നടത്താൻ കഴിയില്ലെന്നു തന്നെ വ്യക്തമാക്കി. ടീം മികച്ചതാവാൻ കുറച്ചുകൂടി സമയം എടുക്കുമെന്നു പോച്ചട്ടിനോ പറഞ്ഞതിനെ പിന്തുണക്കാൻ തയ്യാറാവാതിരുന്ന താരം അതിനെക്കുറിച്ച് പറയേണ്ടത് ക്ലബ് നേതൃത്വമാണെന്നാണ് അഭിപ്രായപ്പെട്ടത്.