മെസിക്ക് പാസ് നൽകുന്നില്ല, എംബാപ്പെ സ്വാർത്ഥനായ താരമാണെന്ന വിമർശനവുമായി ആരാധകർ


ഫ്രഞ്ച് ലീഗ് കിരീടം നിരവധി മത്സരങ്ങൾ ബാക്കി നിൽക്കെ സ്വന്തമാക്കാൻ കഴിഞ്ഞുവെങ്കിലും പിഎസ്ജിയെ സംബന്ധിച്ച് ഇന്നലെ നടന്ന മത്സരം നിരാശയാണ് സമ്മാനിച്ചത്. ലീഗിൽ സ്ട്രോസ്ബർഗുമായി നടന്ന മത്സരത്തിൽ വിജയത്തിന്റെ വക്കിലെത്തിയെങ്കിലും ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ സ്ട്രോസ്ബർഗ് സമനില നേടുകയായിരുന്നു. രണ്ടു ടീമുകളും മൂന്നു വീതം ഗോളുകളാണ് മത്സരത്തിൽ നേടിയത്.
രണ്ടു ഗോളും ഒരു അസിസ്റ്റുമായി ഇന്നലെ നടന്ന മത്സരത്തിലും പിഎസ്ജിക്കായി മികച്ച പ്രകടനം നടത്തിയത് കിലിയൻ എംബാപ്പയായിരുന്നു. എന്നാൽ മത്സരത്തിനു ശേഷം ഫ്രഞ്ച് താരത്തിനെതിരെ വളരെയധികം വിമർശനങ്ങൾ ഉയരുന്നുണ്ട്. മത്സരത്തിൽ വിജയമുറപ്പിക്കാൻ അവസരമുണ്ടായിട്ടും മെസിക്ക് പാസ് നൽകാതെ ഒറ്റക്ക് ഗോൾ നേടാൻ ശ്രമിച്ച താരം സ്വാർത്ഥനാണെന്ന വിമർശനമാണ് ആരാധകർ ഉയർത്തുന്നത്.
മത്സരത്തിന്റെ ഇടയിലുണ്ടായ രണ്ടു സംഭവങ്ങളിലാണ് എംബാപ്പാക്കെതിരെ ആരാധകർ വിമർശനം ഉയർത്തുന്നത്. പകുതി സമയത്തിനു തൊട്ടുമുൻപ് പിഎസ്ജി നടത്തിയ ഒരു മുന്നേറ്റത്തിൽ മെസി ഫ്രീ ആയി നിൽക്കുകയായിരുന്നിട്ടും പാസ് നൽകാതെ ഒറ്റക്ക് ബോക്സിനുള്ളിലേക്ക് കയറിപ്പോകാനാണ് എംബാപ്പെ ശ്രമിച്ചത്. ആ ശ്രമം സ്ട്രോസ്ബർഗ് താരങ്ങൾ വിഫലമാക്കുകയും ചെയ്തു. അപ്പോൾ മത്സരത്തിൽ രണ്ടു ടീമുകളും ഓരോ ഗോൾ നേടിയിരിക്കുകയായിരുന്നു.
Mbappe is one of the most selfish players I’ve seen, why isn’t he passing this to Messi? pic.twitter.com/kVDvS9fbpI
— Stav (@stavfps) April 29, 2022
സ്ട്രോസ്ബർഗ് സമനില ഗോൾ നേടുന്നതിനു തൊട്ടു മുമ്പേയാണ് മറ്റൊരു സംഭവമുണ്ടായത്. ഒരു ഇന്റർസെപ്ഷനു ശേഷം പന്തു ലഭിച്ച എംബാപ്പെ മുന്നേറുമ്പോൾ വലതുവശത്ത് മെസി ഒറ്റക്കായിരുന്നു. എന്നാൽ മെസിക്ക് പന്തു നൽകാതെ ബോക്സിനു പുറത്തു നിന്നും എംബാപ്പെ ഷോട്ടുതിർക്കാൻ ശ്രമിക്കുകയും അത് വലിയ വ്യത്യാസത്തിൽ ബാറിനു മുകളിലൂടെ പറക്കുകയുമായിരുന്നു. ഇതിനെയും ആരാധകർ നിശിതമായി വിമർശിക്കുന്നു.
Even Ronaldo Could've Passed It ?
— ?Vineet Singh❤️ (@iam_Vineet_) April 30, 2022
But Mbappé chose to go for a long ranger and Ignore Messi.???
After this , Strasbourg scored the equaliser ? .pic.twitter.com/vcfeF76Mk6
മത്സരത്തിനു ശേഷം എംബാപ്പയുടെ പ്രവൃത്തിയെ മെസി ആരാധകരും അല്ലാത്തവരുമെല്ലാം വിമർശിക്കുന്നുണ്ട്. മെസിയെ ഫ്രഞ്ച് താരം മനഃപൂർവം അവഗണിക്കുകയാണെന്നും പിഎസ്ജിയിൽ മെസി ഒറ്റപ്പെട്ടു പോകുന്നത് അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടെന്നും അർജന്റീനിയൻ നായകനെ പിഎസ്ജി അര്ഹിക്കുന്നില്ലെന്നുമെല്ലാം ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നു.
Mbappe ignoring messi and being selfish isn't getting talked about enough.#Messi? #psg pic.twitter.com/yfzSgSJxDO
— brown boy (@salmanwasimkhan) April 29, 2022
Mbappe has to pass there. Ronaldo fans saying "Messi is a midfielder right, why would Mbappe pass", it doesn't who stands there in that position. If someone has a better chance to score than you you have to give the pass.https://t.co/rQSwYJ6ogj pic.twitter.com/qdeQuUXvu9
— Jaiden ? (@Xavi6Era) April 30, 2022
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.