മെസിയെ പി എസ് ജിയിലെത്തിക്കാൻ നെയ്മർ ക്ലബ്ബിൽ സമ്മർദ്ദം ചെലുത്തുന്നുണ്ടാകുമെന്ന് താൻ കരുതുന്നെന്ന് റിവാൾഡോ

Dec 5, 2020, 2:32 PM GMT+5:30
Lionel Messi, Neymar Jr.
FC Barcelona v Deportivo Alaves - La Liga | David Ramos/Getty Images
facebooktwitterreddit

കഴിഞ്ഞ ദിവസമായിരുന്നു ലയണൽ മെസിക്കൊപ്പം വീണ്ടും ഒരുമിക്കാൻ താൻ ആഗ്രഹിക്കുന്നതായും, വരും സീസണിൽ അത് സംഭവിക്കുമെന്ന് കരുതുന്നതായും പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ പറഞ്ഞത്. ഇപ്പോളിതാ നെയ്മർ ഇത്തരത്തിലൊരു അഭിപ്രായം നടത്തിയതിന് പിന്നിൽ എന്തെങ്കിലും വ്യക്തമായ കാരണമുണ്ടാകുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ബാഴ്സലോണ താരവും ബ്രസീലിയൻ ഇതിഹാസവുമായ റിവാൾഡോ.

മെസിക്കൊപ്പം വീണ്ടും കളിക്കണമെന്ന് നെയ്മർ പറയുമ്പോൾ, അദ്ദേഹം പി എസ് ജിയുമായി കരാർ ഒപ്പിടാൻ സാധ്യതയുള്ളതിനെക്കുറിച്ച് എന്തെങ്കിലും അറിവ് ബ്രസീലിയൻ താരത്തിന് ലഭിച്ചു കാണുമെന്നാണ് റിവാൾഡോ പറയുന്നത്. ഇരുവരേയും ഒരുമിച്ച് കാണുന്നത് വളരെ സന്തോഷകരമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടുന്ന റിവാൾഡോ, അത് പിഎസ്ജിയിലാണെങ്കിൽപ്പോലും അങ്ങനെയായിരിക്കുമെന്ന് കൂട്ടിച്ചേർത്തു.

""അവർ (നെയ്മറും, മെസിയും) ഒരുമിച്ച് കളിക്കുകയാണെങ്കിൽ പിഎസ്ജിക്ക് മറ്റൊരു ചാമ്പ്യൻസ് ലീഗിനായി പോരാടാൻ കഴിയും. നമ്മൾക്ക് കാത്തിരിക്കേണ്ടി വരും. പക്ഷേ അത് സാധ്യമാണെന്ന് ഞാൻ കരുതുന്നു." "

റിവാൾഡോ.

"നെയ്മർ വെറുതെ അങ്ങനെ പറയുമെന്ന് ഞാൻ കരുതുന്നില്ല. മെസിയുമായുള്ള ചർച്ചകളെക്കുറിച്ചോ, സംഭാഷണങ്ങളെക്കുറിച്ചോ അദ്ദേഹത്തിന് തീർച്ചയായും അറിയാം. മെസിയും, നെയ്മറും സുഹൃത്തുക്കളാണ്. അവർ വളരെയധികം സംസാരിക്കുന്നു‌. മെസിയുടെ ബാഴ്‌സയിലെ കരാർ അവസാനിക്കാറായെന്ന് നെയ്മറിന് അറിയാം. അടുത്ത സീസണിൽ ലിയോയുമായി കരാർ ഒപ്പിടാൻ അദ്ദേഹം പിഎസ്ജിയെ സമ്മർദ്ദത്തിലാക്കുന്നുവെന്ന് ഞാൻ കരുതുന്നു," ബെറ്റ്ഫയറിനോട് സംസാരിക്കവെ റിവാൾഡോ പറഞ്ഞു.

മെസിയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടത്തുവാൻ പിഎസ്ജിക്ക് ഏറ്റവും അനുയോജ്യമായ സമയമാണിതെന്നാണ് റിവാൾഡോയുടെ പക്ഷം. നിലവിലെ സാഹചര്യത്തിൽ അവർക്ക് ചർച്ചകളുടേയോ, ബാഴ്സലോണക്ക് ട്രാൻസ്ഫർ ഫീ നൽകേണ്ടയോ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടുന്ന ബ്രസീൽ ഇതിഹാസം, മെസിയെ ടീമിലേക്ക് കൊണ്ടു വരാൻ അദ്ദേഹത്തിന്റെ സുഹൃത്തായ നെയ്മറിനെ അവർക്ക് ഉപയോഗിക്കാ കഴിയുമെന്നും കൂട്ടിച്ചേർത്തു.

facebooktwitterreddit