മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്താന്‍ പൊച്ചറ്റീനോയുടെ രഹസ്യ നീക്കം

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്തെത്താന്‍ പി.എസ്.ജി പരിശീലകന്‍ പൊച്ചറ്റീനോയുടെ രഹസ്യ നീക്കം. പി.എസ്.ജിയിലെ കാലം ഏകദേശം തീരാറായി എന്ന ബോധ്യത്തെ തുടര്‍ന്നാണ് പൊച്ചറ്റീനോ പുതിയ തട്ടകം അന്വേഷിക്കുന്നത്. ഫ്രഞ്ച് മാധ്യമമായ ലെ പാരിസിയന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇടക്കാല പരിശീലകന്‍ റാല്‍ഫ് റാങ്‌നിക്കിന്റെ കരാര്‍ കാലാവധി കഴിയുമ്പോള്‍ ചുവന്ന ചെകുത്താന്‍മാരുടെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ കഴിയുമോ എന്നാണ് പൊച്ചറ്റീനോ അന്വേഷിക്കുന്നത്. എന്നാല്‍ പരിശീലക കാലാവധിക്ക് ശേഷം യുണൈറ്റഡിന്റെ കണ്‍സല്‍റ്റന്റായി ജോലി ചെയ്യാന്‍ കരാറുള്ള റാങ്‌നിക്ക് അയാക്‌സ് പരിശീലകന്‍ എറിക് ടെന്‍ ഹഗ്, ലെസ്റ്റര്‍ സിറ്റി പരിശീലകന്‍ ബ്രന്റന്‍ റോജേഴ്‌സ് എന്നിവരിലാണ് താല്‍പര്യം കാണിക്കുന്നത്.
2023വരെ പിഎസ്‌ജിയുമായി കരാറുള്ള പൊച്ചറ്റീനോയെ ഇംഗ്ലണ്ടിലേക്ക് തിരിച്ചെത്താന്‍ സഹായിച്ച്, സിനദീന്‍ സിദാനെ പരിശീലകന്റെ വേഷത്തിലെത്തിക്കാനാണ് ഫ്രഞ്ച് ക്ലബിന്റെ ശ്രമമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പൊച്ചറ്റീനോ ഫ്രാന്‍സിലാണ് ജോലി ചെയ്യുന്നതെങ്കിലും അദ്ദേഹത്തന്റെ കുടുബം ഇപ്പോഴും ഇംഗ്ലണ്ടിലാണ് താമസിക്കുന്നത്.
അതിനാല്‍ ഇംഗ്ലണ്ടിലേക്ക് തിരിച്ചുവരാണ് പൊച്ചറ്റീനോയുടെ ശ്രമമെന്ന് സ്‌പോട്‌സ്‌മെയിലിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനെതിരേയുള്ള മത്സരത്തിന് ശേഷം പി.എസ്.ജിയുടെ പരിശീലക വേഷത്തില്‍ പൊച്ചറ്റീനോയുടെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഓലെ ഗുണ്ണാര്‍ സോള്‍ഷ്യാര്‍ക്ക് പകരക്കാരനായി പൊച്ചറ്റീനോയെ എത്തിക്കാന്‍ യുണൈറ്റഡ് ശ്രമിച്ചിരുന്നെങ്കിലും നീക്കം നടക്കാതെ പോവുകയായിരുന്നു. പ്രീമിയര്‍ ലീഗില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളതിനാല്‍ പൊച്ചറ്റീനോയില്‍ ചെറിയ താല്‍പര്യവും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.