PSG

10 മില്യൺ യൂറോക്ക് പിഎസ്‌ജി വിടാൻ ധാരണയിലെത്തി പൊച്ചെട്ടിനോയും കോച്ചിങ് സ്റ്റാഫും

Vaisakh. M
PSG are set to part ways with Mauricio Pochettino
PSG are set to part ways with Mauricio Pochettino / Chris Brunskill/Fantasista/GettyImages
facebooktwitterreddit

പരിശീലകസ്ഥാനത്തു നിന്നും ഒഴിയാൻ അർജന്റൈൻ പരിശീലകനായ മൗറിഷ്യോ പൊച്ചെട്ടിനോയുമായും അദ്ദേഹത്തിന്റെ കീഴിലുള്ള കോച്ചിംഗ് സ്റ്റാഫുകളുമായും പിഎസ്‌ജി ധാരണയിലെത്തിലെത്തിയതായി റിപ്പോർട്ട്‌.

അവസാന ഒരു വർഷത്തെ കരാറിനുള്ള നഷ്ടപരിഹാരമായി 10 മില്യൺ യൂറോ പിഎസ്‌ജി നൽകാമെന്നു ധാരണയിലെത്തിയതായി ഫ്രഞ്ച് മാധ്യമമായ എൽ എക്യുപെ റിപ്പോർട്ട് ചെയ്യുന്നു.

ക്ലബ്ബ് വിടാൻ പൊച്ചെട്ടിനോയുമായി ധാരണയിലെത്തിയ പിഎസ്‌ജിയുടെ അടുത്ത പരിശീലകനായി ക്രിസ്റ്റഫെ ഗാൾട്ടിയർ വരുമെന്നാണ് കരുതപ്പെടുന്നത്. പിഎസ്‌ജിയിലേക്ക് ചേക്കേറുന്നതിന് മുന്നോടിയായി ഗാൾട്ടിയർ അദ്ദേഹം പരിശീലിപ്പിച്ചിരുന്ന നീസ് വിട്ടിട്ടുണ്ട്.

2021 ജനുവരിൽ പിഎസ്‌ജി പരിശീലകനായി ചുമതലയേറ്റെടുത്ത പൊച്ചെട്ടിനോ ക്ക് ഒന്നര സീസൺ മാത്രമേ ആ സ്ഥാനത്ത് ഫ്രഞ്ച് ക്ലബിനൊപ്പം തുടരാൻ സാധിച്ചുള്ളൂ. ആ കാലയളവിൽ ലില്ലെയോട് ആദ്യ സീസണിൽ ഫ്രഞ്ച് കിരീടം നഷ്ടപ്പെടുത്തിയെങ്കിലും അടുത്ത സീസണിൽ കിരീടം പിഎസ്‌ജിയിലേക്ക് തന്നെ തിരിച്ചെത്തിക്കാൻ പൊച്ചെട്ടിനോക്ക് സാധിച്ചിരുന്നു. 


facebooktwitterreddit