എംബാപ്പെയുടെ തീരുമാനം എന്താണെന്ന് എനിക്കറിയില്ല, അത് താരവും ക്ലബും തമ്മിലുള്ളത്; മൗറീസിയോ പൊച്ചറ്റീനോ

കിലിയന്‍ എംബാപ്പെയുടെ ഭാവിയെ കുറിച്ച് അറിയില്ലെന്ന് പി.എസ്.ജി പരിശീലകന്‍ മൗറീസിയോ പൊച്ചറ്റീനോ. ഈ സീസണോടെ പി.എസ്.ജിയില്‍ കരാര്‍ അവസാനിക്കുന്ന എംബാപ്പെ ക്ലബിൽ തുടരുമോ അതോ റയൽ മാഡ്രിഡിലേക്ക് ചേക്കേറുമോ എന്ന കാര്യം വ്യക്തമല്ല. ഫ്രഞ്ച് ലീഗില്‍ പി.എസ്.ജിയുടെ സീസണിലെ അവസാന മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പൊച്ചറ്റീനോ ഇക്കാര്യം വ്യക്തമാക്കിയതായി മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തത്.
"എംബാപ്പെയുടെ തീരുമാനം എന്താണെന്ന് എനിക്കറിയില്ല. അത് എംബാപ്പെയും ക്ലബും തമ്മിലുള്ള സ്വകാര്യ കാര്യമാണ്. അദ്ദേഹത്തിന്റെ ക്ലബിലെ കരാര്‍ അവസാനിക്കുന്നതിനാല്‍ ഒരുപാട് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ഇക്കാര്യം ക്ലബും അദ്ദേഹവും തമ്മില്‍ തീര്‍പ്പാക്കും. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഒന്നും പറയാന്‍ കഴിയുന്ന ആളല്ല ഞാന്‍, പ്രത്യേകിച്ച് ഒരു കളിക്കാരനെ കുറിച്ച്," പൊച്ചറ്റീനോ വ്യക്തമാക്കി.
"വ്യത്യസ്‌തമായ സാഹചര്യങ്ങൾ ഉണ്ടായ ഒരു വർഷമായിരുന്നു അത് എന്നാണ് എന്റെ വ്യക്തിപരമായ ധാരണ. കിലിയന്‍ വരും വര്‍ഷങ്ങളിലും പി.എസ്.ജിയില്‍ ഉണ്ടായിരിക്കണമെന്നാണ് എന്റെ ആഗ്രഹം. പക്ഷെ എനിക്ക് അതിനെ കുറിച്ച് കള്ളം പറയാന്‍ കഴിയില്ല. എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല, അദ്ദേഹം എപ്പോള്‍ തീരുമാനമെടുക്കുമെന്നോ എന്നുമറിയില്ല. ഞങ്ങള്‍ക്ക് ഒന്നുമറിയില്ല, എന്ത് സംഭാവിക്കുമെന്ന് കാണാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്," പൊച്ചറ്റീനോ വ്യക്തമാക്കി.
ംബാപ്പെ റയലിലേക്ക് ചേക്കേറുമെന്ന് ശക്തമായ അഭ്യൂഹങ്ങളുണ്ടിയാരുന്നെങ്കിലും ഇപ്പോള്‍ പി.എസ്.ജിയുമായി ഫ്രഞ്ച് താരം കരാര്‍ പുതുക്കിയേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
പി.എസ്.ജിയുമായും റയല്‍ മാഡ്രിഡുമായി കരാറുണ്ടെന്നും അവസാന തീരുമാനം എംബാപ്പെയുടേതാണെന്നുമെന്ന് താരത്തിന്റെ മാതാവും വ്യക്തമാക്കി. ഇതോടെ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റിലെ ചൂടുപിടിച്ച ചര്‍ച്ചയായിരിക്കുകയാണ് എംബാപ്പെയുടെ ഭാവി.