Football in Malayalam

2016 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ തനിക്കു സംഭവിച്ച പിഴവിനെക്കുറിച്ചു തുറന്നു പറഞ്ഞ് മാർക്ക് ക്ളാറ്റൻബർഗ്

Sreejith N
Real Madrid v Club Atletico de Madrid - UEFA Champions League Final
Real Madrid v Club Atletico de Madrid - UEFA Champions League Final / Shaun Botterill/GettyImages
facebooktwitterreddit

2016ൽ അത്ലറ്റികോ മാഡ്രിഡും റയൽ മാഡ്രിഡും തമ്മിൽ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിലെടുത്ത വിവാദ തീരുമാനങ്ങളുടെ പേരിൽ അന്നത്തെ റഫറിയായ മാർക്ക് ക്ളാറ്റൻബർഗ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മിലാനിലെ സാൻ സിറോ മൈതാനത്തു നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ സെർജിയോ റാമോസ് നേടിയ ഒരേയൊരു ഗോളിൽ റയൽ മാഡ്രിഡാണ് വിജയം നേടിയത്.

മത്സരത്തിൽ റയൽ മാഡ്രിഡ് മുന്നിലെത്തിയ റാമോസിന്റെ ഗോൾ തന്നെ റഫറിയുടെ തെറ്റായ തീരുമാനമായിരുന്നു. റയലിനെ കിരീട വിജയത്തിലെത്തിച്ച ആ ഗോൾ ഓഫ്‌സൈഡാണെന്ന് ഒഫിഷ്യൽസ് ഉൾപ്പെടെ ഏവർക്കും അറിയാമായിരുന്നതു കൊണ്ടു തന്നെ പരിഹാരമെന്ന നിലയിൽ ക്ളാറ്റൻബർഗ് അത്ലറ്റികോക്ക് ഒരു വിവാദ പെനാൽറ്റിയും നൽകിയിരുന്നു. എന്നാൽ ഗ്രീസ്‌മൻ അത് നഷ്‌ടപ്പെടുത്തുകയാണ് ചെയ്‌തത്‌.

"ബോൾ ഡെലിവറി കഴിഞ്ഞതിനു ശേഷം മധ്യത്തിൽ നിന്നും ഗാരെത് ബേലിന്റെ ടച്ച് അതിലുണ്ടെന്ന് എനിക്കറിയാമായിരുന്നു. അതിനു ശേഷമാണ് ഗോൾ നേടിയ റാമോസിലേക്ക് അതെത്തുന്നത്. അതിലൊരു ടച്ച് ഉണ്ടായിരുന്നോയെന്ന് ഞാൻ അസിസ്റ്റന്റിനോട് ചോദിച്ചെങ്കിലും കാണികളുടെ ശബ്‌ദം കാരണം അതു കേൾക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു."

"എന്നാൽ അസിസ്റ്റന്റ് റഫറി തറഞ്ഞു നിൽക്കുകയായിരുന്നു. അയാൾ ബിഗ് സ്‌ക്രീനിൽ നോക്കുന്നതും എനിക്ക് കാണാമായിരുന്നു. അയാൾ മുഴുവനായും തറഞ്ഞു നിന്നു പോയിരുന്നു. അതിനു ശേഷം ഒരു മിനുട്ടിനുള്ളിൽ ഞാൻ മത്സരം പുനരാരംഭിച്ചു, കാരണം എനിക്കത് ചെയ്യണമായിരുന്നു." ബ്രസീലിയൻ ഷർട്ട് നെയിം പോഡ്‌കാസ്റ്റിനോട് സംസാരിക്കുമ്പോൾ ക്ളാറ്റൻബർഗ്‌ പറഞ്ഞു.

"ഭാഗ്യവശാൽ ഹാഫ് ടൈമിന് രണ്ടോ മൂന്നോ മിനിട്ടുകൾക്ക് ശേഷം ഞാനൊരു 50-50 പെനാൽറ്റി നൽകി. ഫെർണാണ്ടോ ടോറസ് വളരെ ബുദ്ധിപരമായി പെപ്പെയിൽ നിന്നും ഫൗൾ നേടിയെടുത്തു. മത്സരം അവസാനിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കാതിരുന്നതിന്റെ ഭാഗമായിരുന്നു അത്. ഞാൻ കളിയുടെ ബാലൻസ് തിരികെ നൽകി. റഫറിയിങ്ങിലെ മികച്ച സാഹചര്യങ്ങളിൽ ഒന്നായിരുന്നു അത്, ഞാൻ പെനാൽറ്റി നൽകുകയും ചെയ്‌തു. ഇംഗ്ലീഷ് റഫറി വ്യക്തമാക്കി.

facebooktwitterreddit