എറിക് ടെന്‍ ഹാഗിന് കീഴില്‍ പുതിയ തുടക്കത്തിനൊരുങ്ങി മാര്‍ക്കസ് റാഷ്ഫോര്‍ഡ്

പുതിയ പരിശീലകന് എറിക് ടെന്‍ ഹാഗിന് കീഴില്‍ പുതിയ തുടക്കത്തിന് തയ്യാറാണെന്ന് വെളിപ്പെടുത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇംഗ്ലീഷ് മുന്നേറ്റ താരം മാര്‍ക്കസ് റാഷ്ഫോര്‍ഡ്.
കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതിരുന്ന താരം, പുതിയ സീസണിൽ പുതിയൊരു തുടക്കത്തിനാണ് തയ്യാറെടുക്കുന്നത്.
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റാഷ്ഫോര്‍ഡ് ക്ലബ് വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ടെൻ ഹാഗിന് കീഴില്‍ ആദ്യ ഇലവനില്‍ സ്ഥാനം നേടുന്നതിനായി പോരാടാൻ താരം തയ്യാറാണെന്ന് 90min മനസിലാക്കുന്നു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രീ സീസണ് ക്യാംപിലേക്ക് തിരിച്ചെത്തിയ റാഷ്ഫോര്‍ഡ്, അടുത്ത സീസണ് മുന്നോടിയായി താന്‍ ഊര്‍ജ്ജസ്വലനാണെന്ന് വെളിപ്പെടുത്തിയിരുന്നു.
"പരിശീലന ഗ്രൗണ്ടിന് ചുറ്റും ആവേശവും ആരവവും ലഭിക്കുന്നുണ്ട്. അതിനാല്‍ പ്രീ സീസണിലേക്ക് പോകുന്നത് തീര്‍ച്ചയായും പോസിറ്റീവായാണ്," റാഷ്ഫോര്‍ഡ് വ്യക്തമാക്കി.
"എല്ലാവര്ക്കും ഇത് പുതിയൊരു തുടക്കമാണ്. പരിശീലനത്തിലേക്ക് മടങ്ങുന്നതിന് മുമ്പ് എനിക്ക് ഒരു നീണ്ട ഇടവേളയും നല്ലൊരു ക്യാമ്പും ഉണ്ടായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ നല്ല രീതിയിലാണ് (പരിശീലനം) തുടങ്ങിയിരിക്കുന്നത്," റാഷ്ഫോര്‍ഡ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ സീസണിൽ താല്‍ക്കാലിക പരിശീലകന് റാല്‍ഫ് റാങ്നിക്കിന് കീഴില്‍ റാഷ്ഫോര്‍ഡിന് കാര്യമായ അവസരം ലഭിച്ചിരുന്നില്ല. ഇതു കാരണം പലപ്പോഴും റാഷ്ഫോര്‍ഡ് ക്ലബ് വിടുമെന്നുള്ള അഭ്യൂഹങ്ങള്‍ പുറത്ത് വന്നിരുന്നു. അവസാന സീസണില്‍ 32 മത്സരത്തില്‍ യുണൈറ്റഡിന് വേണ്ടി കളത്തിലിറങ്ങിയ റാഷ്ഫോര്‍ഡിന് വെറും അഞ്ചു ഗോള്‍ മാത്രമേ സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുള്ളു.