Football in Malayalam

"കരാർ പുതുക്കിയില്ലെങ്കിൽ സീസൺ മുഴുവൻ ടീമിനു വെളിയിലിരിക്കും"- എംബാപ്പെക്ക് മുന്നറിയിപ്പ്

Sreejith N
Paris Saint Germain v RC Strasbourg - Ligue 1 Uber Eats
Paris Saint Germain v RC Strasbourg - Ligue 1 Uber Eats / Catherine Steenkeste/Getty Images
facebooktwitterreddit

കരാർ അവസാനിക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ എംബാപ്പെ അതു പുതുക്കാൻ തയ്യാറായില്ലെങ്കിൽ താരത്തെ പിഎസ്‌ജി കളിക്കളത്തിനു പുറത്തിരുത്തുമെന്ന് മാർകോ വെറാറ്റിയുടെ മുൻ ഏജന്റായ ഡൊണാറ്റോ ഡി കാമ്പ്ലി. നേരത്തെ ഫ്രഞ്ച് മധ്യനിര താരമായ അഡ്രിയാൻ റാബിയട്ടിനെ സമാനമായ രീതിയിൽ പിഎസ്‌ജി ടീമിൽ നിന്നും ഒഴിവാക്കിയിരുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ സീസൺ അവസാനിക്കുന്നതോടെ പിഎസ്‌ജിയുമായുള്ള എംബാപ്പയുടെ കരാർ അവസാനിക്കാൻ പോവുകയാണ്. റയൽ മാഡ്രിഡ് എംബാപ്പക്കു വേണ്ടി സജീവമായി രംഗത്തുണ്ടെങ്കിലും താരത്തെ വിട്ടുകൊടുക്കാതെ കോണ്ട്രാക്റ്റ് പുതുക്കാനുള്ള ശ്രമങ്ങളാണ് പിഎസ്‌ജി നടത്തുന്നത്. എന്നാൽ ഇതുവരെയും ഫ്രഞ്ച് താരം അതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.

"റാബിയട്ടിനു സംഭവിച്ചതു തന്നെ അദ്ദേഹത്തിനും സംഭവിക്കും. കാരണം പിഎസ്‌ജിയെ സംബന്ധിച്ച് ഇതൊരു വ്യക്തിപരമായ കാര്യമാണ്, പണത്തിന്റെ പ്രശ്‌നമല്ല. എല്ലാം വാങ്ങിയെടുക്കാൻ കഴിയുമെന്നാണ് അവർ കരുതുന്നത്."

"എംബാപ്പെ കരാർ പുതുക്കിയില്ലെങ്കിൽ താരം ടീമിന് വെളിയിലേക്ക് പോകും. താരത്തെ വിറ്റാൽ ലഭിക്കുന്ന പണത്തെക്കുറിച്ച് അവർ ചിന്തിക്കുന്നു പോലുമില്ല. എംബാപ്പെ പിഎസ്‌ജിയിൽ നിന്നും പുറത്തു വരില്ലെന്ന് ഞാനെന്റെ വ്യക്തിപരമായ അനുഭവം വെച്ച് പന്തയം വെക്കാൻ വരെ തയ്യാറാണ്." സ്‌പാനിഷ്‌ മാധ്യമായ എഎസിനോട് ഡി കാമ്പ്ലി പറഞ്ഞു.

2018-19 സീസണിൽ ബാഴ്‌സയിലേക്ക് ചേക്കേറുന്നതിനായി തന്റെ കരാർ പുതുക്കാൻ വിസമ്മതിച്ച അഡ്രിയാൻ റാബിയട്ടിനെ പിഎസ്‌ജി ടീമിനു വെളിയിലിരുത്തിയിരുന്നു. സീസണിന്റെ പകുതിയോളം പുറത്തിരിക്കേണ്ടി വന്ന ഫ്രഞ്ച് താരത്തെ പക്ഷെ ഫ്രീ ട്രാൻസ്ഫറിൽ യുവന്റസാണ് സ്വന്തമാക്കിയത്.

facebooktwitterreddit