സാന്റിയാഗോ ബെർണാബുവിൽ അവസാന മത്സരം പൂർത്തിയാക്കി മൂന്നു റയൽ മാഡ്രിഡ് താരങ്ങൾ


റയൽ മാഡ്രിഡും റയൽ ബെറ്റിസും തമ്മിൽ ഇന്നലെ നടന്ന ലാ ലിഗ മത്സരം മൂന്നു റയൽ മാഡ്രിഡ് താരങ്ങൾക്ക് സാന്റിയാഗോ ബെർണാബുവിലെ അവസാനത്തെ മത്സരമായി. മാഴ്സലോ, ഇസ്കോ, ബേൽ എന്നിവർക്കാണ് ഇന്നലെ ബെർണാബുവിലെ അവസാന മത്സരമായത്. ഇതിൽ മാഴ്സലോ, ഇസ്കോ എന്നിവർ മത്സരത്തിൽ ഇറങ്ങിയപ്പോൾ ബേലിന് പരിക്കു മൂലം കളത്തിലിറങ്ങാൻ കഴിഞ്ഞിരുന്നില്ല.
ഈ സീസണോടെ നിലവിലെ കരാർ അവസാനിച്ചാണ് മൂന്നു താരങ്ങളും റയൽ മാഡ്രിഡിൽ നിന്നും പടിയിറങ്ങുന്നത്. മൂന്നു താരങ്ങൾക്കും റയൽ മാഡ്രിഡ് കരാർ പുതുക്കി നൽകില്ലെന്ന് തീരുമാനമായിട്ടുണ്ട്. റയൽ മാഡ്രിഡ് കരിയറിൽ സാധ്യമായ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയാണ് ഈ താരങ്ങൾ ക്ലബ് വിടുന്നത്.
Real Madrid celebrated Marcelo during his last game at the Santiago Bernabéu ❤️ pic.twitter.com/kGh8l1qmzG
— B/R Football (@brfootball) May 20, 2022
ബേൽ പരിക്കു മൂലം പുറത്തിരുന്നപ്പോൾ സ്ക്വാഡിൽ ഇടം നേടിയ മാഴ്സലോ, ഇസ്കോ എന്നിവർ ആദ്യ ഇലവനിൽ ഇടം പിടിച്ചില്ല. എന്നാൽ എഴുപതാം മിനുട്ടിൽ രണ്ടു താരങ്ങളെയും പരിശീലകൻ കാർലോ ആൻസലോട്ടി കളത്തിലിറക്കിയിരുന്നു. മത്സരത്തിൽ രണ്ടു ടീമുകൾക്കും ഗോൾ നേടാനാവാതെ സമനിലയിൽ അവസാനിക്കുകയാണ് ചെയ്തത്.
Tonight was the last game for Isco -Disco at the Bernabeu as a Real Madrid player ? pic.twitter.com/lGruYB9vgW
— Real Madrid Info ³⁵ (@RMadridInfo) May 20, 2022
മത്സരത്തിനുള്ള സ്ക്വാഡിൽ ഇടം പിടിക്കാൻ കഴിയാത്തതിനാൽ തന്നെ ആരാധകരോട് വിട പറയാൻ ഗാരെത് ബേലിനു കഴിഞ്ഞില്ല. അതേസമയം ഇസ്കോക്കും മാഴ്സലോക്കും ആരാധകർ മികച്ച പിന്തുണയാണ് നൽകിയത്. മാഴ്സലോക്ക് എണീറ്റു നിന്നുള്ള കയ്യടി ലഭിച്ചപ്പോൾ ഇസ്കോയുടെ മൈതാനത്തെ നീക്കങ്ങളെയും ആരാധകർ പ്രശംസിച്ചു.
? | Gareth Bale not sitting on Real Madrid's bench tonight. He will not say farewell to the Bernabeu.
— Lucas Navarrete (@LucasNavarreteM) May 20, 2022
റയൽ മാഡ്രിഡിനൊപ്പം വലിയൊരു ചരിത്രത്തിന്റെ ഭാഗം ആയതിനു ശേഷമാണ് ഈ മൂന്നു താരങ്ങളും ക്ലബ് വിടുന്നത്. തുടർച്ചയായ മൂന്നു ചാമ്പ്യൻസ് ലീഗ് കിരീടമടക്കം സമീപകാലത്ത് റയൽ സ്വന്തമാക്കിയ മികച്ച നേട്ടങ്ങളിലെല്ലാം ഈ താരങ്ങളുടെ നിർണായക സാന്നിധ്യമുണ്ടായിരുന്നു. അതേസമയം ഈ താരങ്ങൾ ഇനി ചേക്കേറുന്നത് ഏതു ക്ലബിലേക്കാണെന്ന കാര്യം ഇനിയും വ്യക്തമല്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.