Bayern M�nchen News

"മരിച്ചാൽ അതെന്റെ പിഴവ്"- സെനഗലിനു വേണ്ടി കളിക്കാൻ മരണ ഉടമ്പടി എഴുതാൻ തയ്യാറായ അനുഭവം വെളിപ്പെടുത്തി മാനെ

Sreejith N
Sadio Mane Reveals Death Contract To Play For Senegal
Sadio Mane Reveals Death Contract To Play For Senegal / CHRISTOF STACHE/GettyImages
facebooktwitterreddit

സെനഗൽ ദേശീയ ടീമിനു വേണ്ടി കളിക്കാൻ മരണ ഉടമ്പടി ഒപ്പു വെക്കാൻ തയ്യാറായ അനുഭവം വെളിപ്പെടുത്തി ബയേൺ മ്യൂണിക്ക് താരം സാഡിയോ മാനെ. ജനുവരിയിൽ നടന്ന ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് മത്സരത്തിന്റെ ഇടയിൽ പരിക്കേറ്റു ക്വാർട്ടർ ഫൈനൽ അടക്കമുള്ള മത്സരങ്ങൾ നഷ്‌ടമാകും എന്ന സാഹചര്യം വന്നെങ്കിലും തുടർന്നും മത്സരങ്ങൾ കളിക്കാൻ വേണ്ടിയാണ് കരാർ ഒപ്പിടാൻ താൻ ഒരുങ്ങിയതെന്നാണ് മാനെ പറയുന്നത്.

കേപ് വെർദെയുമായി നടന്ന ആഫ്രിക്കൻ നേഷൻസ് ലീഗ് മത്സരത്തിനിടയിൽ സാഡിയോ മാനെക്ക് തലയ്ക്കു പരിക്കു പറ്റിയിരുന്നു. ഇതുപോലത്തെ പരിക്കുകൾ സംഭവിക്കുമ്പോൾ നടപ്പാക്കേണ്ട പ്രോട്ടോകോൾ പ്രകാരം താരത്തിന് അഞ്ചു ദിവസം വിശ്രമം നൽകണമെന്ന് ഇതോടെ ലിവർപൂൾ ആവശ്യപ്പെട്ടു. താരം അടുത്ത മത്സരങ്ങളിൽ കളിക്കേണ്ടെന്നു തന്നെയാണ് സെനഗൽ മെഡിക്കൽ സ്റ്റാഫുകളും ആവശ്യപ്പെട്ടത്.

എന്നാൽ മത്സരം കളിക്കാതിരിക്കാൻ കഴിയില്ലെന്ന് സാഡിയോ മാനെ വ്യക്തമാക്കിയതോടെയാണ് സെനഗൽ ഫുട്ബോൾ അസോസിയേഷനുമായി മരണ ഉടമ്പടി ഒപ്പിടേണ്ട സാഹചര്യം വന്നത്. മത്സരത്തിനിടയിൽ ഉണ്ടാകുന്ന ഏതൊരു അപകടവും, അത് മരണത്തിലേക്ക് നയിക്കുന്ന ഒന്നാണെങ്കിൽ പോലും അത് തന്റെ മാത്രം ഉത്തരവാദിത്വം ആയിരിക്കുമെന്ന കരാർ താൻ ഒപ്പിടാൻ തയ്യാറായിരുന്നുവെന്ന് കഴിഞ്ഞ ദിവസം പ്രൊ ഡയറക്റ്റ് സോക്കർ ഫ്രാൻസിനോട് സംസാരിക്കുമ്പോൾ മാനെ വെളിപ്പെടുത്തി.

സെനഗലീസ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റിനോട് ക്വാർട്ടർ ഫൈനലിൽ കളിക്കണമെന്ന ആവശ്യം ഉന്നയിച്ചപ്പോഴാണ് മാനെ കരാർ ഒപ്പിടാൻ തയ്യാറാണെന്നും പറഞ്ഞത്. മത്സരത്തിൽ ഇറങ്ങരുതെന്ന് അവർ ആവശ്യപ്പെട്ടെങ്കിലും അതിനു മാനെ തയ്യാറായിരുന്നില്ല. ഒടുവിൽ മത്സരത്തിന്റെ ദിവസം പരിക്കിന്റെ ഗൗരവം വിലയിരുത്താൻ വേണ്ടി പരിശോധനകൾ നടത്തി അതിൽ കുഴപ്പമൊന്നുമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മാനെ ക്വാർട്ടർ ഫൈനൽ കളിച്ചത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit