"സെനഗലിലുള്ളവരുടെ ആഗ്രഹം നടപ്പിലാക്കും"- ലിവർപൂൾ വിടുമെന്ന ശക്തമായ സൂചനകൾ നൽകി മാനെ
By Sreejith N

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ലിവർപൂൾ വിടുമെന്ന ശക്തമായ സൂചനകൾ നൽകി ടീമിലെ സൂപ്പർതാരമായ സാഡിയോ മാനെ. തന്റെ രാജ്യമായ സെനഗലിലുള്ള ഭൂരിഭാഗം പേർക്കും താൻ ലിവർപൂൾ വിടണമെന്ന ആഗ്രഹമുണ്ടെന്നും അതു താൻ നടപ്പിൽ വരുത്തുമെന്നുമാണ് മാനെ കഴിഞ്ഞ ദിവസം തമാശരൂപത്തിൽ പറഞ്ഞത്.
ചാമ്പ്യൻസ് ലീഗ് ഫൈനലിനു ശേഷം സാഡിയോ മാനെ ലിവർപൂൾ വിടുമെന്ന അഭ്യൂഹങ്ങൾ വളരെ ശക്തമാണ്. റിപ്പോർട്ടുകൾ പ്രകാരം ബയേൺ മ്യൂണിക്കാണ് ഒരു വർഷം മാത്രം കരാറിൽ ബാക്കിയുള്ള താരത്തെ സ്വന്തമാക്കാൻ സാധ്യതയുള്ളത്. ഇതിനിടയിലാണ് ക്ലബ് വിടുമെന്ന സൂചനകൾ മാനെ തന്നെ നൽകിയത്.
Sadio Mane responds to a poll asking about his Liverpool future 👀 pic.twitter.com/76TKZt0dNj
— GOAL (@goal) June 4, 2022
എല്ലാവരെയും പോലെത്തന്നെ ഞാനും സോഷ്യൽ മീഡിയയിലുണ്ട്, അവിടുത്തെ കമന്റുകൾ ഞാൻ കാണാറുമുണ്ട്. സെനഗലിലെ 60 മുതൽ 70 ശതമാനം പേരും ഞാൻ ലിവർപൂൾ വിടണമെന്നല്ലേ ആഗ്രഹിക്കുന്നത്? അവർക്കു വേണ്ടത് ഞാൻ ചെയ്യും. അതു നമുക്ക് അടുത്തു തന്നെ കാണാം. ധൃതി വെക്കാൻ പാടില്ല, നമ്മളിത് ഒരുമിച്ച് കാണും." മാധ്യമങ്ങളോട് സംസാരിക്കേ മാനെ പറഞ്ഞു.
കഴിഞ്ഞ ആറു വർഷമായി ലിവർപൂളിന്റെ താരമാണ് മാനെ എങ്കിലും ഗോളിന്റെ റിപ്പോർട്ടുകൾ പ്രകാരം ലിവർപൂൾ വിടാനുള്ള ആഗ്രഹം ക്ലബ് നേതൃത്വത്തെ അറിയിക്കാൻ ഒരുങ്ങുകയാണ് താരം. 2023ൽ അവസാനിക്കുന്ന തന്റെ കരാർ പുതുക്കാനില്ലെന്നും മുപ്പതു വയസുള്ള താരം ക്ലബ്ബിനെ അറിയിക്കും.
മാനെ ക്ലബ് വിടുന്നത് ലിവർപൂളിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്. മാനെക്കു പുറമെ 2023ൽ കരാർ അവസാനിക്കുന്ന മൊഹമ്മദ് സലായുടെ ഭാവിയിലും അനിശ്ചിതത്വമുണ്ടെന്നത് ലിവർപൂളിന് കൂടുതൽ ആശങ്ക നൽകുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.