പോൾ പോഗ്ബയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി നീക്കങ്ങളാരംഭിച്ചു


മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് മധ്യനിര താരമായ പോൾ പോഗ്ബയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി ശ്രമങ്ങൾ ആരംഭിച്ചു. ഈ സീസണോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ അവസാനിച്ച് ഫ്രീ ഏജന്റാകുന്ന താരത്തിന് ക്ലബ്ബിലേക്ക് ചേക്കേറാൻ താൽപര്യമുണ്ടോ എന്നറിയാൻ മാഞ്ചസ്റ്റർ സിറ്റി പോഗ്ബയുമായി ഇടനിലക്കാരെ വെച്ച് ചർച്ചകൾ നടത്തുന്നുണ്ടെന്ന് 90Min മനസിലാക്കുന്നു.
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ടീമിനെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സിറ്റി പോഗ്ബക്കു വേണ്ടി രംഗത്തു വന്നിരിക്കുന്നത്. പോഗ്ബയെ സ്വന്തമാക്കാനുള്ള താൽപര്യമുണ്ടെങ്കിലും ഇതുവരെയും ഓഫറുകളൊന്നും സിറ്റി മുന്നോട്ടു വെച്ചിട്ടില്ല. ഫ്രഞ്ച് താരത്തിന് സിറ്റിയിലേക്ക് ചേക്കേറാൻ താൽപര്യമുണ്ടെങ്കിൽ ബാക്കി നടപടികളുമായി മുന്നോട്ടു പോകാമെന്നാണ് മാഞ്ചസ്റ്റർ സിറ്റി കരുതുന്നത്.
Paul Pogba contacted by intermediaries to gauge interest in Man City move.
— Graeme Bailey (@GraemeBailey) May 6, 2022
French star yet to decide his next move. Juventus and PSG have made offers.
Man United still expecting him to leave England.@90min_Football with @SeanDZWalsh https://t.co/zrvM9lz5qp
അതേസമയം പോഗ്ബയുടെ കുടുംബം കരുതുന്നത് ഈ സീസണു ശേഷം താരം ഇംഗ്ലണ്ട് വിടാനാണ് സാധ്യതയെന്നാണ്. പിഎസ്ജി, യുവന്റസ് എന്നീ ക്ലബുകൾ ഇപ്പോൾ തന്നെ താരത്തിനായി രംഗത്തുണ്ട്. ഇതിനു പുറമെ റയൽ മാഡ്രിഡുമായും താരം ചർച്ചകൾ നടത്തുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നഗരവൈരികളായ സിറ്റിയിലേക്ക് താരം ചേക്കേറാൻ തയ്യാറാകുമോയെന്ന കാര്യത്തിലും അവർക്ക് സംശയങ്ങളുണ്ട്.
അടുത്ത സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിൽ കളിക്കില്ലെന്നിരിക്കെ പോഗ്ബ ക്ലബ് വിടാനുള്ള സാധ്യത വളരെ കൂടുതലാണ്. കരാർ പുതുക്കുന്നില്ലെങ്കിൽ ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ താരം കളിക്കുന്നത് കാണാൻ കഴിയില്ല. ലിവർപൂളിനെതിരായ മത്സരത്തിനു മുൻപ് പരിക്കേറ്റ താരത്തിന് ഈ സീസൺ മുഴുവനും നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.