Football in Malayalam

എര്‍ലിങ് ഹാളണ്ടിനെ ടീമിലെത്തിക്കാന്‍ ശ്രമിക്കണമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ബോർഡിനോട് ആവശ്യപ്പെട്ട് റാങ്നിക്ക്

Haroon Rasheed
Borussia Dortmund v SpVgg Greuther Fürth - Bundesliga
Borussia Dortmund v SpVgg Greuther Fürth - Bundesliga / Dean Mouhtaropoulos/GettyImages
facebooktwitterreddit

ബൊറൂസിയ ഡോര്‍ട്മുണ്ട് യുവതാരം താരം എര്‍ലിങ് ഹാളണ്ടിനെ ടീമിലെത്തിക്കാന്‍ ശ്രമം നടത്താന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ റാല്‍ഫ് റാങ്‌നിക്ക് ബോര്‍ഡിനോട് ആവശ്യപ്പെട്ടതായി മാഞ്ചസ്റ്റർ ഈവനിങ്ങ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ടീമിന്റെ മുന്നേറ്റനിരയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഹാളണ്ടിനെ ടീമിലെത്തിക്കാന്‍ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ശ്രമിക്കാൻ റാങ്നിക്ക് ആവശ്യപ്പെട്ടതെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ബാഴ്‌സലോണ, റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി തുടങ്ങി യൂറോപ്പിലെ വമ്പന്‍മാരെല്ലാം ഹാളണ്ടിന് വേണ്ടി രംഗത്തുണ്ടെങ്കിലും താരത്തിന് വേണ്ടി ശ്രമം നടത്താനാണ് റാങ്‌നിക്കിന്റെ നിര്‍ദേശം.

യൂറോപ്പിലെ വമ്പന്‍ ക്ലബുകള്‍ക്കൊപ്പം നേരത്തെ യുണൈറ്റഡ് ഹാളണ്ടിന് വേണ്ടി രംഗത്തുണ്ടായിരുന്നെങ്കിലും പിന്നീട് യുണൈറ്റഡിനെ ഹാളണ്ടിന് വേണ്ടിയുള്ള നീക്കത്തില്‍ നിന്ന് പുറത്താക്കുമെന്ന് ഏജന്റ് മിനോ റയോള വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും റാങ്‌നിക്ക് യുണൈറ്റഡ് ബോര്‍ഡിനോട് താരത്തിന് വേണ്ടി ശ്രമം നടത്താന്‍ ആവശ്യപ്പെട്ടതായി മാഞ്ചസ്റ്ററിലെ ഈവനിങ് ന്യൂസുകള്‍ അവകാശപ്പെടുന്നു.

2020ല്‍ ഹാളണ്ടിനെ സ്വന്തമാക്കാന്‍ യുണൈറ്റഡ് ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും അന്ന് താരം ബൊറൂസിയ ഡോര്‍ട്മുണ്ടിലേക്ക് പോവുകയായിരുന്നു. അന്ന് റയോള താരത്തിനായി പറഞ്ഞ തുക കൂടുതലായതിനെ തുടര്‍ന്നായിരുന്നു യുണൈറ്റഡ് ശ്രമത്തില്‍ നിന്ന് പിന്മാറിയത്. നിലവില്‍ ക്രിസറ്റിയാനോ റൊണാള്‍ഡോ, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, മാസന്‍ ഗ്രീന്‍വുഡ്, ജേഡന്‍ സാഞ്ചോ തുടങ്ങിയ അറ്റാക്കിങ് നിര യുണൈറ്റഡിനുണ്ട്. എന്നാല്‍ സീസണല്‍ അവസാനത്തോടെ എഡിസണ്‍ കവാനിയും ആന്റണി മാര്‍ഷ്യലും ക്ലബ് വിടുമെന്ന കണക്ക്കൂട്ടലിലാണ് യുണൈറ്റഡ്.

അതിനെ തുടര്‍ന്നാണ് ഹാളണ്ടിന് വേണ്ടി ശ്രമം നടത്താന്‍ റാങ്‌നിക്ക് നിര്‍ദേശിക്കുന്നത്. സീസണ്‍ അവസാനത്തോടെ ക്ലബിന്റെ പരിശീലക സ്ഥാനം റാങ്‌നിക്ക് ഒഴിയുമെങ്കിലും തുടര്‍ന്ന് രണ്ട് വര്‍ഷത്തേക്ക് ക്ലബിന്റെ കണ്‍സല്‍ട്ടന്‍സി റോളില്‍ അദ്ദേഹം പ്രവര്‍ത്തിക്കും. റാങ്‌നിക്കിന്റെ ലിസ്റ്റിലുള്ള ഡിഫന്‍സീവ് മിഡ്ഫീല്‍ഡ് താരം അമൊദു ഹൈദറ അടുത്ത മാസം ക്ലബിലെത്താനുള്ള എല്ലാ നീക്കങ്ങളും യുണൈറ്റഡ് ഇപ്പോള്‍ നടത്തുന്നുണ്ട്.


facebooktwitterreddit