Football in Malayalam

പോഗ്ബക്ക് പകരക്കാരനായി ബാഴ്‌സലോണ താരം ഫ്രങ്കി ഡി യോങിനെ ടീമിലെത്തിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

Haroon Rasheed
Real Madrid v Barcelona - La Liga
Real Madrid v Barcelona - La Liga / Anadolu Agency/GettyImages
facebooktwitterreddit

ബാഴ്‌സലോണയുടെ ഡച്ച് താരം ഫ്രങ്കി ഡി യോങിനെ ടീമിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഫ്രഞ്ച് താരം പോള്‍ പോഗ്ബക്ക് പകരക്കാരനായിട്ടാണ് ബാഴ്‌സലോണ താരത്തെ യുണൈറ്റഡ് ലക്ഷ്യമിടുന്നത്.

സീസണ്‍ അവസാനത്തോടെ യുണൈറ്റഡുമായുള്ള കരാര്‍ തീരുന്ന പോഗ്ബ യുണൈറ്റഡില്‍ തുടരുന്നതിന് സമ്മതംമൂളിയിട്ടില്ല. അതിനാല്‍ താരം ഫ്രീ ട്രാൻസ്ഫറിൽ ക്ലബ് വിടുമെന്നാണ് ക്ലബ് പ്രതീക്ഷിക്കുന്നത്.

വെസ്റ്റ് ഹാം താരം ഡെക്ലാന്‍ റൈസ് പോഗ്ബക്ക് പകരക്കാരനായി യുണൈറ്റഡിന്റെ ചുരുക്കപ്പട്ടികയിലുണ്ടെങ്കിലും, ദ ഇന്‍ഡിപെന്‍ഡന്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ഡി യോങ്ങിനെയും ചുവന്ന ചെകുത്താന്മാർ പരിഗണിക്കുന്നുണ്ട്.

ബാഴ്‌സലോണയുടെ പുതിയ പരിശീകന്‍ സാവിക്ക് ഡി യോങിനെ കാര്യമായി മതിപ്പില്ലെന്നും, ക്ലബിന്റെ വേതനബിൽ കുറക്കേണ്ടതിനാൽ താരത്തെ ഒഴിവാക്കാൻ സാധ്യതയുണ്ടെന്നും ഇന്‍ഡിപെന്‍ഡന്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2019ല്‍ 65 മില്യന്‍ യൂറോക്കായിരുന്നു ഡച്ച് ക്ലബായ അയാക്‌സില്‍ നിന്ന് ഡി യോങ് ബാഴ്‌സലോണയിലെത്തിയത്. എന്നാൽ, ബാഴ്‌സ യുവതാരങ്ങളായ പെഡ്രി, ഗവി എന്നിവര്‍ വളര്‍ന്ന് വരുന്നതോടെ ഡി യോങ്ങിന്റെ ക്ലബിലെ ഭാവി അവതാളത്തിലാവാൻ സാധ്യതയുണ്ട്. അതേ സമയം, ബാഴ്‌സലോണയില്‍ ഇനിയും അഞ്ചു വര്‍ഷത്തെ കരാര്‍ ഡി യോങ്ങിന് ബാക്കിയുണ്ട്.


facebooktwitterreddit