ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ കഴിയാത്തതിനു താരങ്ങൾക്കു 'ശിക്ഷ'യുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്


ബ്രൈറ്റനോട് എതിരില്ലാത്ത നാല് ഗോളുകളുടെ തോൽവി വഴങ്ങിയതോടെ അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉണ്ടാകില്ലെന്ന കാര്യം തീർച്ചയായിട്ടുണ്ട്. മികച്ച താരങ്ങൾ ഉണ്ടായിട്ടും പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും മോശം സീസണുകളിലൊന്ന് പൂർത്തിയാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ കഴിയാതിരുന്നത് സാമ്പത്തികമായും ബാധിക്കുമെന്നുറപ്പാണ്.
യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും വലിയ മത്സരത്തിൽ നിന്നും പുറത്തായതിന്റെ പേരിൽ താരങ്ങൾക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നടപടി വരുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഡെയിലി മെയിൽ പുറത്തു വിടുന്നതു പ്രകാരം ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടമായത് ക്ലബ് നേതൃത്വത്തിന് അസ്വീകാര്യമായ കാര്യമായതിനാൽ അതിന്റെ ഭാഗമായി താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറക്കാൻ അവർ തീരുമാനം എടുത്തിട്ടുണ്ട്.
Manchester United's failure to qualify for the Champions League means some players will see their salaries drop by a quarter.
— Oddschanger (@Oddschanger) May 8, 2022
This includes Cristiano Ronaldo, should he stay at Old Trafford next season.
[Daily Mail] pic.twitter.com/YVuwtFcKLJ
പ്രധാന താരങ്ങളുമായി അംഗീകരിച്ച ഉടമ്പടി പ്രകാരം 25 ശതമാനം പ്രതിഫലമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുന്നത്. ഇതോടെ 385000 പൗണ്ട് ഒരാഴ്ച്ചയിൽ പ്രതിഫലം വാങ്ങുന്ന റൊണാൾഡോ അടുത്ത സീസണിലും ക്ലബിൽ തുടർന്നാൽ പ്രതിഫലം മൂന്നു ലക്ഷം പൗണ്ടായി മാറും. 375000 പൗണ്ട് പ്രതിഫലം വാങ്ങുന്ന ഡി ഗിയയുടെ പ്രതിഫലം 270000 പൗണ്ടായും മാറും. ഇതുപോലെ ഓരോ താരങ്ങളുടെയും പ്രതിഫലത്തിൽ മാറ്റങ്ങളുണ്ടാകും.
ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടമായത് ക്ലബിന്റെ വരുമാനത്തെ ബാധിക്കും എന്നതു കൊണ്ടാണ് നേതൃത്വം പ്രതിഫലം വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുന്നത്. എന്നാൽ ഈ നീക്കം ക്ലബിൽ നിന്നും താരങ്ങൾ പുറത്തു പോകുന്നതിനു കാരണമാകും എന്നതിൽ സംശയമില്ല. ഇപ്പോൾ തന്നെ ക്ലബ് വിടുമെന്ന് അഭ്യൂഹങ്ങളുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ, കരാർ അവസാനിക്കുന്ന പോഗ്ബ എന്നിവരെല്ലാം മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനാണ് സാധ്യത.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.