അയാക്സ് യുവതാരത്തെ ലക്ഷ്യമിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

അടുത്ത സീസണില്‍ ടീം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഡച്ച് യുവതാരം റ്യാന്‍ ഗ്രാവെന്ബെര്ച്ചിനെ ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് യുണൈറ്റഡ്. നിരവധി മുന്‍നിര യൂറോപ്യന്‍ ക്ലബുകള്‍ നോട്ടമിട്ടിരിക്കുന്ന താരമാണ് 19കാരനായ ഗ്രാവെൻബെർച്ച്.
അടുത്ത സീസണിന് മുന്നോടിയായി മധ്യനിര ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഡച്ച് താരത്തെ യുണൈറ്റഡ് നോട്ടമിട്ടിരിക്കുന്നത്. ദി അത്ലറ്റിക്ക് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പോള്‍ പോഗ്ബയുമായ ബന്ധപ്പെട്ട കാര്യങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രശ്നം നേരിട്ട സൂപ്പർ ഏജന്റ് മിനോ റയോള ഗ്രാവെൻബെർച്ചിന്റെയും ഏജന്റ് എന്നത് താരത്തെ സ്വന്തമാക്കാനുള്ള ചുവന്ന ചെകുത്താന്മാരുടെ നീക്കങ്ങൾക്ക് തിരിച്ചടിയായേക്കും.
റയോളക്ക് ശക്തമായ ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ബുണ്ടസ്ലിഗ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിലേക്ക് മാറാനാണ് ഗ്രാവെൻബെർച്ച് ആഗ്രഹിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
അയാക്സിന്റെ പ്രശസ്തമായ യൂത്ത് അക്കാദമിയിലൂടെ വന്ന ഏറ്റവും കളിക്കാരനാണ് ഗ്രാവെന്‍ബെര്‍ച്ച്. കഴിഞ്ഞ സീസണില്‍ ടീമിലെ സ്ഥിരാംഗമായി മാറിയ താരം ഇതിനകം ഡച്ച് ക്ലബിനായി 97 മത്സരങ്ങള്‍ കളിക്കുകയും, 11 ഗോളുകള്‍ നേടുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.