Transfers

ലിസാന്ദ്രോ മാര്‍ട്ടിനസിനെ സ്വന്തമാക്കാന്‍ അയാക്‌സുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ധാരണയിലെത്തി

Haroon Rasheed
Lisandro Martinez could soon be a Man Utd player the Red Devils reached a broad agreement with Ajax
Lisandro Martinez could soon be a Man Utd player the Red Devils reached a broad agreement with Ajax / MAURICE VAN STEEN/GettyImages
facebooktwitterreddit

അയാക്‌സിന്റെ അര്‍ജന്റൈന്‍ താരം ലിസാന്ദ്രോ മാര്‍ട്ടിനസിനെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ധാരണയിലെത്തിയതായി 90min മനസിലാക്കുന്നു. 55 മില്യൺ യൂറോയാണ് 13 തലണ പ്രീമിയര്‍ ലീഗ് കിരീട ജേതാക്കളായി യുണൈറ്റ് താരത്തിനായി വാഗ്ധാനം ചെയ്തിരിക്കുന്നത്. 50 മില്യൺ യൂറോയും അഞ്ചു മില്യൺ യൂറോ ആഡ് ഓണും നല്‍കുന്ന രീതിയിലാണ് ധാരണ.

സെന്റര്‍ ബാക്കായും ഫുള്‍ ബാക്കായും ഹോള്‍ഡിങ് മിഡ്ഫീല്‍ഡറുടെ റോളിലും കളിക്കാന്‍ കഴിയുന്ന താരത്തിനായി യുണൈറ്റഡ് നേരത്തെ രണ്ട് ഓഫറുകള്‍ സമര്‍പ്പിച്ചിരുന്നു. അതേ സമയം, മാർട്ടിനസിന് വേണ്ടി ആഴ്‌സനലും രംഗത്തുണ്ട്.

പുതിയ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ് ലക്ഷ്യമിടുന്ന താരമാണ് മാർട്ടിനസ്. മാര്‍ട്ടിനസിനായി 60 മില്യൺ യൂറെയെങ്കിലും വാങ്ങാമെന്നായിരുന്നു അയാക്‌സിന്റെ കണക്ക് കൂട്ടല്‍. എന്നാൽ യുണൈറ്റഡിലേക്ക് ചേക്കേറാനുള്ള തന്റെ ആഗ്രഹം മാർട്ടിനസ് അയാക്സിനോട് വ്യക്തമാക്കിയിരുന്നു. ഇത് ഒരു പക്ഷെ ഇരു കൂട്ടരും തമ്മിൽ ട്രാൻസ്ഫർ ഫീയുടെ കാര്യത്തിൽ ധാരണയിലെത്തുന്നതിൽ ഒരു ഘടകമായിട്ടുണ്ടാവാം.

അയാക്‌സിന്റെ ബ്രസീലിയന്‍ താരം ആന്റണിയിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് താത്പര്യമുണ്ട്. എന്നാല്‍ താരത്തിനായി ഡച്ച് ക്ലബ് ആവശ്യപ്പെടുന്ന 80 മില്യൺ യൂറോ യുണൈറ്റഡ് നല്‍കുമോ എന്ന കാര്യത്തിലും സംശയമുണ്ട്.

മധ്യനിരയിലേക്ക് ഡച്ച് താരം ഫ്രെങ്കി ഡി യോങ്ങിനെ എത്തിക്കാനും യുണൈറ്റഡ് ലക്ഷ്യം വെക്കുന്നുണ്ട്. ഇക്കാര്യത്തിൽ ബാഴ്‌സലോണയുമായി ചർച്ചകൾ നടന്ന് കൊണ്ടിരിക്കുകയാണ്. ഡെന്‍മാര്‍ക്ക് താരമായ ക്രിസ്ത്യൻ എറിക്‌സണും ഇപ്പോള്‍ യുണൈറ്റഡിലേക്ക് ചേക്കേറുന്നതിന് അടുത്തെത്തിയിരിക്കുന്നതായാണ് വിവരം. ബ്രെന്റ്ഫോഡുമായി പുതിയ കരാറിൽ ഏർപ്പെടുന്നതിനേക്കാൾ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറാനാണ് എറിക്സണിന്റെ ആഗ്രഹമെന്നാണ് 90min മനസിലാക്കുന്നത്.


facebooktwitterreddit