ലിവർപൂളിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സാധ്യതാ ഇലവൻ

By Gokul Manthara
Manchester United v Atalanta: Group F - UEFA Champions League
Manchester United v Atalanta: Group F - UEFA Champions League / Matthew Ashton - AMA/GettyImages
facebooktwitterreddit

ലോകം മുഴുവൻ വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്-ലിവർപൂൾ പോരാട്ടം ഈ ഞായറാഴ്ച ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടക്കാനിരിക്കുകയാണ്. ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ പിന്നിൽ നിന്നതിന് ശേഷം ഗംഭീര തിരിച്ചു വരവ് നടത്തി വിജയക്കൊടി പാറിച്ചതിന് ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളുമായി പ്രീമിയർ ലീഗിൽ നേർക്കുനേർ ഏറ്റുമുട്ടാനെത്തുന്നത്. രണ്ട് ഗോളുകൾക്ക് പിന്നിട്ട് നിന്ന മത്സരത്തിൽ 3-2ന് അറ്റ്ലാന്റയെ മാഞ്ചസ്റ്റർ യുണൈറ്റഡ് വീഴ്ത്തിയപ്പോൾ, കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡിനെയാണ് അതെ സ്കോറിന് ലിവർപൂൾ മറികടന്നത്.

ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡും, ലിവർപൂളും തമ്മിൽ ഏറ്റുമുട്ടുമ്പോൾ മൈതാനത്ത് തീ പാറുമെന്ന കാര്യം ഉറപ്പ്. ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 9 മണിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോഡിലാണ് മത്സരത്തിന്റെ കിക്കോഫ്. ഫുട്ബോൾ ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ഈ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സാധ്യതാ ഇലവൻ എങ്ങെനെയായിരിക്കുമെന്ന് പരിശോധിക്കുകയാണ് ഇവിടെ 90Min.

1. ഗോൾകീപ്പർ & പ്രതിരോധ താരങ്ങൾ

David de Gea
Manchester United v Everton - Premier League / Visionhaus/GettyImages


ഡേവിഡ് ഡി ഹിയ (ഗോൾകീപ്പർ) - നിലവിൽ മികച്ച ഫോമിലുള്ള ഡി ഹിയ തന്നെയാകും ലിവർപൂളിനെതിരെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോൾ വല കാക്കുക.

ആരോൺ വാൻ ബിസാക്ക (റൈറ്റ് ബാക്ക്) - പരിചയസമ്പന്നനായ ആരോൺ വാൻ ബിസാക്കയായിരുന്നു അറ്റ്ലാന്റക്കെതിരെ ടീം ത്രില്ലിംഗ് വിജയം നേടിയ മത്സരത്തിലും റൈറ്റ് ബാക്ക് സ്ഥാനത്ത് കളിച്ചത്. കരുത്തരായ ലിവർപൂളിനെതിരെയും താരം തന്നെ ഈ സ്ഥാനത്തെത്താനാണ് സാധ്യത

വിക്ടർ ലിൻഡലോഫ് (സെന്റർ ബാക്ക്) - പരിക്കിനെത്തുടർന്ന് റാഫേൽ വരാനെ പുറത്തിരിക്കുന്ന സാഹചര്യത്തിൽ ലിൻഡലോഫാകും നായകൻ മഗ്വയറിന് കൂട്ടായി ലിവർപൂളിനെതിരെ ടീമിന്റെ സെന്റർ ബാക്ക് സ്ഥാനങ്ങളിലൊന്നിൽ കളിക്കുക

ഹാരി മഗ്വയർ (സെന്റർ ബാക്ക്) - അറ്റലാന്റക്കെതിരെ ഒരു തകർപ്പൻ ഗോൾ നേടി ആത്മ വിശ്വാസത്തിന്റെ കൊടുമുടിയിലുള്ള മഗ്വയറിന്റെ ടീമിലെ സ്ഥാനം ഉറപ്പാണ്.

ലൂക്ക് ഷാ (ലെഫ്റ്റ് ബാക്ക്) - അറ്റലാന്റക്കെതിരെ റൊണാൾഡോ നേടിയ വിജയ ഗോളിന് വഴിയൊരുക്കിയ ലൂക്ക് ഷായാകും ചെമ്പടക്കെതിരായ മത്സരത്തിലും റെഡ് ഡെവിൾസിന്റെ ഇടത് ബാക്ക്‌ സ്ഥാനത്ത് കളിക്കുക.

2. മധ്യനിര താരങ്ങൾ

Fred
Manchester United v Atalanta: Group F - UEFA Champions League / Matthew Ashton - AMA/GettyImages

സ്കോട്ട് മക്ടോമിനായ് (സെൻട്രൽ മിഡ്ഫീൽഡർ) - അറ്റലാന്റക്കെതിരെ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്റ്റാർട്ടിംഗ് ഇലവനിൽ ഇടം പിടിച്ച മക്ടോമിനായ് ലിവർപൂളിനെതിരെയും സ്റ്റാർട്ടിംഗ് ഇലവനിൽ തന്റെ സ്ഥാനം നിലനിർത്തിയേക്കും

ഫ്രെഡ് (സെൻട്രൽ മിഡ്ഫീൽഡർ) - താരത്തിന്റെ പ്രകടനം പലപ്പോഴും വിമർശനങ്ങൾക്ക് വഴിവെക്കുന്നുണ്ടെങ്കിലും, ലിവർപൂളിനെതിരെ ആദ്യ ഇലവനിൽ ഫ്രെഡ് ഉണ്ടാവാനാണ് സാധ്യത.

ബ്രൂണോ ഫെർണാണ്ടസ് (അറ്റാക്കിംഗ് മിഡ്ഫീൽഡർ) -
നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന്റെ അവിഭാജ്യഘടകമാണ് ബ്രൂണോ. ലിവർപൂളിനെതിരെ യുണൈറ്റഡിന്റെ സ്റ്റാർട്ടിംഗ് ഇലവനിൽ താരത്തിന്റെ സ്ഥാനം ഉറപ്പ്

3. മുന്നേറ്റ നിര താരങ്ങൾ

Cristiano Ronaldo
Manchester United v Atalanta: Group F - UEFA Champions League / Naomi Baker/GettyImages

മാർക്കസ് റാഷ്ഫോർഡ് (റൈറ്റ് വിംഗർ) - അറ്റലാന്റക്കെതിരെ യുണൈറ്റഡിന്റെ തിരിച്ചു വരവിന് തുടക്കമിട്ട അവരുടെ ആദ്യ ഗോൾ നേടിയ താരം. ലിവർപൂളിനെതിരെയും യുണൈറ്റഡിന്റെ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കാൻ താരമുണ്ടാകും.

ക്രിസ്റ്റ്യാനോ റൊണാൾഡോ (സ്ട്രൈക്കർ) - ഒരു തരത്തിലുള്ള വിശേഷണവും ആവശ്യമില്ലാത്ത താരം. അറ്റലാന്റക്കെതിരെ ടീമിന്റെ വിജയമുറപ്പിച്ച മൂന്നാം ഗോൾ നേടിയ റോണോ, ലിവർപൂളിനെതിരെയും ടീമിന്റെ തന്ത്രങ്ങളിലെ പ്രധാനിയായിരിക്കും

പോൾ പോഗ്ബ (ലെഫ്റ്റ് വിംഗർ) - അറ്റലാന്റക്കെതിരായ പോരാട്ടത്തിൽ പകരക്കാരനായിട്ടായിരുന്നു പോഗ്ബ കളിക്കാനിറങ്ങിയത്‌. എന്നാൽ ലിവർപൂളിനെതിരെ താരം സ്റ്റാർട്ടിംഗ് ഇലവനിലുണ്ടാകാനുള്ള സാധ്യതകൾ ഉയർന്ന് നിൽക്കുന്നു.

facebooktwitterreddit