Football in Malayalam

ചെല്‍സിക്കെതിരെയുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സാധ്യത ഇലവന്‍ അറിയാം

Haroon Rasheed
Man Utd face Chelsea in their next game
Man Utd face Chelsea in their next game / Eric Alonso/GettyImages
facebooktwitterreddit

മൈക്കല്‍ കാരിക്കിന് കീഴില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ രണ്ടാം മത്സരം മികച്ച ഫോമിലുള്ള ചെൽസിക്കെതിരെയാണ്. സോള്‍ഷ്യാര്‍ക്ക് പുറത്താക്കിയതിന് പിന്നാലെ താത്കാലിക പരിശീലക ചുമതല ലഭിച്ച കാരിക്കിന് കീഴില്‍ കഴിഞ്ഞയാഴ്ച യുണൈറ്റഡ് ചാംപ്യന്‍സ് ലീഗ് മത്സരത്തില്‍ വിയ്യാറയലിനെ പരാജയപ്പെടുത്തിയിരുന്നു. പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കെതിരെയുള്ള മത്സരശേഷം സീസൺ അവസാനം വരെയുള്ള കരാറിൽ റാഫ് റാങ്നിക്കായിരിക്കും യുണൈറ്റഡിനെ നയിക്കുക. നാളെ രാത്രി 10 മണിക്ക് സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ചെല്‍സിയെ നേരിടുമ്പോഴുള്ള യുണൈറ്റഡിന്റെ സാധ്യത ഇലവന്‍ നമുക്കിവിടെ പരിശോധിക്കാം.

1. ഗോൾകീപ്പർ & പ്രതിരോധതാരങ്ങൾ

David de Gea
De Gea has been one of Man Utd's players of the season / Aitor Alcalde/GettyImages

ഡേവിഡ് ഡി ഹിയ (ഗോൾകീപ്പർ) - ചാംപ്യന്‍സ് ലീഗിലെ വിയ്യാറയലിനെതിരെയുള്ള മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത താരം തന്നെയാവും യുണൈറ്റഡ് ഗോൾവല കാക്കുക.

ആരോണ്‍ വാന്‍ ബിസാക്ക( റൈറ്റ് ബാക്ക്) - റൈറ്റ് ബാക്കില്‍ കളിക്കാന്‍ നിലവിൽ യുണൈറ്റഡിൽ ബിസാക്കയെ വെല്ലുന്ന മറ്റൊരു താരമില്ല. റാങ്നിക്കിന്റെ വരവോടെ കാര്യങ്ങള്‍ എങ്ങനെയാകുമെന്ന് പറയാനാകില്ലെങ്കിലും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ചെല്‍സിയുടെ മുന്നേറ്റത്തെ പ്രതിരോധിക്കാൻ യുണൈറ്റഡ് നിരയിൽ ബിസാക്കയുമുണ്ടാവും.

എറിക് ബെയ്‌ലി (സെന്റര്‍ ബാക്ക്) - കഴിഞ്ഞ മത്സരത്തിൽ റെഡ് കാർഡ് വാങ്ങിയ ഹാരി മഗ്വയര്‍ക്ക് പകരക്കാരനായി എറിക് ബെയിലിയെ പ്രതീക്ഷിക്കാം.

വിക്ടര്‍ ലിന്‍ഡ്‌ലോഫ് ( സെന്റര്‍ ബാക്ക്) - റാഫേല്‍ വരാനെയുടെ വിടവ് നികത്തുന്ന പ്രകടനം. താരത്തെയും ആദ്യ ഇലവനിൽ പ്രതീക്ഷിക്കാം.

അലക്‌സ് ടെല്ലസ് (ലെഫറ്റ് ബാക്ക്) - മാഞ്ചസ്റ്റർ സിറ്റിക്കെതിരെ 2-0ത്തിന് തോറ്റ മത്സരത്തിൽ തലക്ക് പരിക്കേറ്റ ലൂക്ക് ഷോ കളിക്കുന്ന കാര്യം സംശയത്തിലാണ്. താരത്തിന്റെ കളിക്കുന്നില്ലെങ്കിൽ, ആദ്യ ഇലവനിൽ ടെല്ലസ് ഉണ്ടാകാനാണ് സാധ്യത.

2. മധ്യനിര താരങ്ങൾ

Donny van de Beek, Imran Louza
Van de Beek impressed for Man Utd in their 4-1 defeat to Watford / Charlie Crowhurst/GettyImages


സ്‌കോട്ട് മക്ടോമിനേ (സെന്റര്‍ മിഡ്ഫീര്‍ഡര്‍)- മികച്ച നീക്കത്തിലൂടെ ടീമനെ നയിക്കാന്‍ കഴിവുള്ള താരം. പരുക്കില്‍ നിന്നും രോഗത്തില്‍ നിന്നും മുക്തനായി ഈയിടെയാണ് തിരിച്ചെത്തിയത്.

ഡോണി വാന്‍ ഡെ ബീക് (സെന്റര്‍ മിഡ്ഫീല്‍ഡര്‍) - വിയ്യാറയലിന് എതിരെ തിളങ്ങാൻ ആയില്ലെങ്കിലും, അതിന് മുൻപ് നടന്ന വിയ്യാറയലിന് എതിരെയുള്ള മത്സരത്തിൽ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. ആദ്യ ഇലവനിൽ ഇടം നേടാൻ സാധ്യത.

ബ്രൂണോ ഫെര്‍ണാണ്ടസ് ( അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍) - വിയ്യാറയലിന് എതിരെ ആദ്യ ഇലവനിൽ സ്ഥാനം നഷ്ടമായ താരം, രണ്ടാം പകുതിയിൽ കളത്തിലിറങ്ങി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ചെൽസിക്കെതിരെ താരം ആദ്യ ഇലവനിലേക്ക് തിരിച്ചെത്തിയേക്കും.

3. മുന്നേറ്റനിര താരങ്ങൾ

Jadon Sancho
Sancho opened his Man Utd account with goal against Villarreal / Soccrates Images/GettyImages


ജേഡന്‍ സാഞ്ചോ ( റൈറ്റ് വിങ്) - വിയ്യാറയലിനെതിരെയുള്ള ചാംപ്യന്‍സ് ലീഗ് മത്സരത്തിലെ ഗോള്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ച സാഞ്ചോയെ റൈറ്റ് വിങ്ങില്‍ പ്രതീക്ഷിക്കാം.


ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (സ്‌ട്രൈക്കര്‍) - അവസാന ഏഴ് പ്രീമിയര്‍ ലീഗ് മത്സരങ്ങളിൽ നിന്ന് ഒരു ഗോള്‍ മാത്രമാണ് റൊണാൾഡോക്ക് നേടാനായിട്ടുള്ളത്. സാഞ്ചോക്കൊപ്പമുള്ള കൂട്ടുകെട്ട് മെച്ചപ്പെടുന്നതോടെ, കൂടുതൽ ഗോളുകൾ താരത്തിൽ നിന്ന് പ്രതീക്ഷിക്കാം.

മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്(ലെഫ്റ്റ് വിങ്) - ബ്ലൂസിനെതിരെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന റാഷ്‌ഫോര്‍ഡും യുണൈറ്റഡ് നിരയിലുണ്ടാകും. റാഷ്‌ഫോര്‍ഡിന്റെ ചില മികച്ച ഗോളുകള്‍ ചെല്‍സിക്കെതിരെ നേടിയതാണ്.


facebooktwitterreddit