Football in Malayalam

അറ്റലാന്റക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സാധ്യതാ ഇലവൻ അറിയാം

By Mohammed Davood
Cristiano Ronaldo and Bruno Fernandes
Cristiano Ronaldo and Bruno Fernandes / James Williamson - AMA/GettyImages
facebooktwitterreddit

ചാമ്പ്യൻസ് ലീഗ് ആദ്യ മത്സരത്തിൽ യങ് ബോയ്സിനെതിരെ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങുകയും, രണ്ടാം മത്സരത്തിൽ വിയ്യാറയലിന് എതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഇഞ്ചുറി ടൈം ഗോളിൽ വിജയം കരസ്ഥമാക്കുകയും ചെയ്ത മാഞ്ചസ്റ്റർ യുണൈറ്റഡ്, ഗ്രൂപ്പ് ഘട്ടത്തിൽ തങ്ങളുടെ മൂന്നാം മത്സരത്തിന് ഒക്ടോബർ 21, ഇന്ത്യൻ സമയം 12:30amന് ഇറങ്ങുകയാണ്.

ഗ്രൂപ്പ് എഫിൽ 2 മത്സരങ്ങളിൽ നിന്ന് ഒരു വിജയവും ഒരു സമനിലയുമായി 4 പോയിന്റുകളോടെ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന അറ്റലാന്റയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ. പ്രീമിയർ ലീഗിലെ തങ്ങളുടെ കഴിഞ്ഞ മത്സരത്തിൽ ലെസ്റ്റർ സിറ്റിയോട് 4-2ന് പരാജയപ്പെട്ട യുണൈറ്റഡ്, 3 പോയിന്റുകളും സ്വന്തമാക്കി റൗണ്ട്-ഓഫ്-16 സാധ്യതകൾ കൂടുതൽ സജീവമാക്കാൻ ലക്ഷ്യമിട്ടാവും ഇറ്റാലിയൻ ക്ലബിനെതിരെ കളത്തിലിറങ്ങുക.

മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സാധ്യത ഇലവൻ എങ്ങനെയാണെന്ന് നമുക്കൊന്ന് നോക്കാം ഇവിടെ.

1. ഗോൾകീപ്പർ & ഡിഫൻഡർമാർ

David de Gea
David de Gea / Visionhaus/GettyImages

ഡേവിഡ് ഡി ഹിയ (ഗോൾകീപ്പർ) - ഈ സീസണിൽ മിന്നും ഫോമിൽ കളിക്കുന്ന സ്പാനിഷ് താരം തന്നെയാവും ഗോൾവലക്ക് മുമ്പിൽ.

ആരോൺ വാൻ ബിസ്സാക്ക (റൈറ്റ് ബാക്ക്) - സസ്‌പെൻഷൻ കഴിഞ്ഞു വരുന്ന താരം ആദ്യ ഇലവനിൽ ഇടം നേടിയേക്കും.

വിക്ടർ ലിൻഡലോഫ് (സെന്റർ-ബാക്ക്) - റാഫേൽ വരാനെയുടെ അഭാവത്തിൽ താരം ആദ്യ ഇലവനിൽ കളിച്ചേക്കും.

ഹാരി മഗ്വയർ (സെന്റർ-ബാക്ക്) - പരിക്കിൽ നിന്നും തിരിച്ചെത്തിയ താരത്തിന്റെ ലീഡർഷിപ്പ് ടീമിന് ആവശ്യമാണ്.

അലക്സ് ടെല്ലസ് (ലെഫ്റ്റ്-ബാക്ക്) - കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഗോൾ നേടിയ താരം ലുക്ക് ഷോക്ക് പകരം ആദ്യ ഇലവനിൽ ഇടം നേടാൻ സാധ്യതയുണ്ട്.

2. മധ്യനിര താരങ്ങൾ

Scott McTominay
Scott McTominay / James Williamson - AMA/GettyImages

സ്കോട്ട് മക്ടോമിനി (സെൻട്രൽ മിഡ്‌ഫീൽഡർ) - ലെസ്റ്ററിന് എതിരെയുള്ള തോൽ‌വിയിൽ പകരക്കാരനായി മാത്രം കളത്തിലിറങ്ങിയ താരം അറ്റലാന്റക്ക് എതിരെ ആദ്യ മുതൽ കളത്തിലുണ്ടാവാനാണ് സാധ്യത.

പോൾ പോഗ്ബ (സെൻട്രൽ മിഡ്ൽഫീൽഡർ) - മധ്യനിരയിൽ താരത്തിന്റെ പ്രകടനം മാഞ്ചസ്റ്റർ യുണൈറ്റഡിന് നിർണായകമാകും.

ബ്രൂണോ ഫെർണാണ്ടസ് (അറ്റാക്കിങ് മിഡ്‌ഫീൽഡർ) - ചുവന്ന ചെകുത്താന്മാർക്ക് ഒഴിച്ചുകൂടാനാവാത്ത താരം, അറ്റലാന്റക്കെതിരെയും ആദ്യ ഇലവനിൽ ഉണ്ടാവും.

3. മുന്നേറ്റനിര താരങ്ങൾ

Mason Greenwood
Mason Greenwood / James Williamson - AMA/GettyImages

മേസൺ ഗ്രീൻവുഡ്‌ (റൈറ്റ് വിങ്ങർ) - ലെസ്റ്ററിനെതിരെ ഒരു ഉഗ്രൻ ഗോൾ നേടിയ താരം ആദ്യ ഇലവനിലെ തന്റെ സ്ഥാനം നിലനിറുത്തിയേക്കും.

ക്രിസ്റ്റ്യാനോ റൊണാൾഡോ (സെന്റർ ഫോർവേഡ്) - ആദ്യ ഇലവനിൽ താരത്തിന്റെ സാന്നിധ്യം ഉറപ്പാണ്.

മാർക്കസ് റാഷ്‌ഫോർഡ് (ലെഫ്റ്റ് വിങ്ങർ) - പരിക്കിൽ നിന്നും തിരിച്ചെത്തിയ താരം ലെസ്റ്ററിന് എതിരെ ഗോൾ നേടിയിരുന്നു. സാഞ്ചോക്ക് പകരം ആദ്യ ഇലവനിൽ ഇടം നേടാൻ സാധ്യത


facebooktwitterreddit