മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള പ്രീമിയര്‍ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സാധ്യത ഇലവന്

സ്വന്തം മൈതാനത്ത് ശക്തരായ എതിരാളികളെ ഇന്ന് നേരിടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് അതില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ആലോചിക്കുന്നില്ല്. ഓള്‍ഡ് ട്രാഫോര്‍ഡില്‍ ലിവര്‍പൂളിനോട് എതിരില്ലാത്ത അഞ്ചു ഗോളിന് പരാജയപ്പെട്ടതിന്റെ ദുഖം തീര്‍ക്കണമെങ്കില്‍ ഇന്ന് സിറ്റിയെ മുട്ടുകുത്തിച്ചേ തീരു എന്ന അവസ്ഥയാണ്. അവസാന മത്സരത്തില്‍ പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിനെ എവേ ഗ്രൗണ്ടില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസം യുണൈറ്റഡിന് ചെറുതല്ലാത്ത കരുത്ത് പകരുന്നുണ്ട്. പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്തുള്ള യുണൈറ്റഡ് ഇന്ന് ജയിക്കുകയാണെങ്കില്‍ സ്ഥാനം മെച്ചപ്പെടുത്താന്‍ കഴിയും.
സിറ്റിക്കെതിരെയുള്ള മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സാധ്യത ഇലവൻ ഇങ്ങനെ....
ഡോവിഡ് ഡി ഹിയ ( ഗോള്‍ കീപ്പര്‍) - യുണൈറ്റഡിന്റെ ഗോള്‍വലകാക്കാന്‍ ഡി ഹിയയെ തന്നെയായിരിക്കും ഓലെ സോള്‍ഷ്യാര്‍ എല്പിക്കുക എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
എറിക് ബെയിലി (സെന്റര്‍ ബാക്ക്)- റാഫേല്‍ വാരനെയുടെ അഭാവത്തില്‍ പ്രതിരോധത്തിന്റെ ചുക്കാന്‍ ഏല്പിക്കാന് കഴിയുന്ന താരം. അറ്റലാന്റക്ക് എതിരെ മികച്ച പ്രകടനം.
വിക്ടര്‍ ലിന്‍ഡ്ലോഫ് (സെന്റര്‍ ബാക്ക്) - പരുക്കിന്റെ പിടിയിലായിരുന്നെങ്കിലും താരം ഇപ്പോള്‍ ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. ഒരുപക്ഷെ ഇന്ന് ഫ്രഞ്ച് താരത്തേയും സോള്‍ഷ്യാര്‍ പരിഗണിച്ചേക്കും
ഹാരി മഗ്വയര്‍ (സെന്റര്‍ ബാക്ക് )
അവസാന മത്സരങ്ങളില്‍ പരിതാപകരമായ അവസ്ഥയിലാണെങ്കിലും മാനേജറുടെ വിശ്വസ്തനാണ്. അതിനാല്‍ ഇന്നത്തെ ഡര്‍ബിയില്‍ മഗ്വയറിനെയും പ്രതീക്ഷിക്കാം
ആരോണ്‍ വാന്‍ ബിസാക്ക (റൈറ്റ് വിങ് ബാക്ക്) - ചാംപ്യന്‍സ് ലീഗില്‍ അറ്റലാന്റക്കെതിരെ മിന്നും പ്രകടനം പുറത്തെടുത്ത താരം. യുണൈറ്റഡിന്റെ വിങ്ങില്‍ ഇന്ന് ബിസാക്കയുമുണ്ടെന്നാണ് വിവരം.
ഫ്രെഡ് (സെന്റര്‍ മിഡ്ഫീല്‍ഡ്) - പോള്‍ പോഗ്ബയുടെ അസാന്നിധ്യത്തില്‍ ഫ്രെഡ് ആദ്യ ഇലവനിലേക്ക് തിരിച്ചെത്തിയേക്കും.
സ്കോട്ട് മക്ടോമിനെ (സെന്റര്‍ മിഡ്ഫീല്‍ഡ്) - പ്രീമിയര്‍ ലീഗിലെ അവസാന മത്സരത്തില്‍ ടോട്ടനത്തിനെതിരെ നടത്തിയ മികച്ച പ്രകടനം മക്ടോമിനക്ക് തുണയാകും. അതിനാല്‍ ഇന്നത്തെ ലൈനപ്പില്‍ സോൾഷെയർ താരത്തേയും പരിഗണിച്ചേക്കും
ലൂക് ഷോ ( ലെഫ്റ്റ് വിങ് ബാക്ക് ) - ഈ സീസണിൽ പ്രതീക്ഷിച്ച മികവിലേക്കുയരാൻ കഴിഞ്ഞിട്ടില്ലെങ്കിലും, സോൾഷെയർ ആദ്യ ഇലവനിൽ താരത്തിന് വീണ്ടും അവസരം നൽകിയേക്കും.
ബ്രൂണോ ഫെര്‍ണാണ്ടസ് (അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍) - ടീമിലെ അഭിവാജ്യഘടകമായി മാറിയ പോർച്ചുഗീസ് താരത്തിന് സിറ്റിക്കെതിരെ ടീമിൽ നിർണായക റോളുണ്ടാവും.
റാഷ്ഫോര്‍ഡ് (സ്ട്രൈക്കര്‍) - അവസാന അഞ്ച് മത്സരങ്ങളില്‍ മൂന്ന് ഗോളുകൾ നേടിയ താരം. സിറ്റിക്കെതിരെ ആദ്യ ഇലവനിൽ ഇടം നേടാൻ സാധ്യത.
ക്രിസ്റ്റ്യാനോ റൊണാൾഡോ (സ്ട്രൈക്കര്‍) - ഓരോ മത്സരത്തിലും താന്‍ ടീമിന് ഒഴിച്ചുകൂടാന്‍ കഴിയാത്ത താരമാണെന്ന് തെളിയിക്കുന്നതിനാല്‍ ഇന്നത്തെ മത്സരത്തിലും യുണൈറ്റഡിന്റെ മുന്നേറ്റത്തില്‍ താരത്തിന്റെ സാന്നിധ്യമുണ്ടാവും.