Football in Malayalam

എഡിൻസൺ കവാനിയെ നല്‍കി ബാഴ്‌സലോണ മധ്യനിര താരത്തെ ടീമിലെത്തിക്കാനൊരുങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

Haroon Rasheed
Edinson Cavani has been linked with a move to Barcelona
Edinson Cavani has been linked with a move to Barcelona / Eurasia Sport Images/GettyImages
facebooktwitterreddit

പുതിയ പരിശീലകന്‍ റാല്‍ഫ് റാങ്‌നിക്കിന് കീഴില്‍ ടീം മെച്ചപ്പെടുത്താന്‍ നീക്കങ്ങള്‍ തുടങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. മധ്യനിരയിലേക്ക് ബാഴ്‌സലോണയുടെ യുവതാരത്തെ എത്തിക്കാനുള്ള ശ്രമമത്തിലാണ് ഇപ്പോള്‍ യുണൈറ്റഡ്. മധ്യനിര ശക്തിപ്പെടുത്തുന്നതിന് വേണ്ടി ബാഴ്‌സയുടെ ഡച്ച് താരം ഫ്രാങ്കി ഡി യോങ്ങിനെയാണ് ചുവന്ന ചെകുത്താന്‍മാര്‍ ലക്ഷ്യമിടുന്നത്.

അതേസമയം. പുതിയ താരങ്ങളെ വാങ്ങാന്‍ പണം കണ്ടെത്തുന്നതിന് ഡി യോങ്ങിനെ ബാഴ്‌സലോണ വില്‍ക്കുമെന്ന വാര്‍ത്ത അടുത്തിടെ പുറത്ത് വന്നിരുന്നു. എന്നിരുന്നാലും ക്ലബിന്റെ ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായി ഡി യോങ്ങിനെ ക്ലബില്‍ നിലനിര്‍ത്തണമെന്ന നിലപാടിലാണ് പരിശീലകൻ സാവി. 2019ല്‍ 65 മില്യന്‍ യൂറോക്കായിരുന്നു അയാക്‌സില്‍ നിന്ന് ഡി യോങ് ബാഴ്‌സലോണയിലെത്തിയത്. ഡിയോങ്ങിന് പകരമായി എഡിൻസണ്‍ കവാനിയെ ബാഴ്‌സലോണക്ക് നല്‍കാന്‍ യുണൈറ്റഡിന് നീക്കമുണ്ടൈന്ന് എല്‍ നാഷണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ സീസണോടെ യുണൈറ്റഡുമായി കരാര്‍ അവസാനിക്കുന്ന കവാനി ബാഴ്‌സലോണയിലേക്ക് പോകാന്‍ താല്‍പര്യപ്പെടുന്നുണ്ടെന്ന് താരത്തിന്റെ പ്രതികരണമുണ്ടായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലുള്ള സെര്‍ജിയോ അഗ്യൂറോയുടെ ഒഴിവിലേക്ക് ബാഴ്‌സലോണ പുതിയ മുന്നേറ്റതാരത്തെ തേടുകയാണിപ്പോള്‍. അതിനാല്‍ കവാനിയെ ടീമിലെത്തിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

ഫിലിപ്പ് കുട്ടിഞ്ഞോയെ യുണൈറ്റഡിന് നല്‍കാന്‍ ബാഴ്‌സലോണക്ക് നീക്കമുണ്ടായിരുന്നതായി എന്‍ നാഷണലിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എങ്കിലും 2023വരെ ബാഴ്‌സലോണയില്‍ കരാറുള്ള ബ്രസീലിയന്‍ താരത്തെ വേണ്ടെന്ന നിലപാടിലാണ് യുണൈറ്റഡ്. കുട്ടീഞ്ഞോക്ക് പകരമായി ഡി യോങ്ങിനെ ടീമിലെത്തിക്കുന്നതിനാണ് യുണൈറ്റഡ് ശ്രമിക്കുന്നതെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


facebooktwitterreddit