Football in Malayalam

നൽകിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ല, സോള്‍ഷ്യാര്‍ക്ക് കീഴില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിലെ എട്ടു താരങ്ങള്‍ അസന്തുഷ്ടര്‍

Haroon Rasheed
Donny Van de Beek and Alex Telles have not been given regular chances at Man Utd this season
Donny Van de Beek and Alex Telles have not been given regular chances at Man Utd this season / OLI SCARFF/GettyImages
facebooktwitterreddit

തങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാല്‍ ഒലെ ഗുണ്ണാർ സോൾഷ്യാർക്ക് കീഴിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ എട്ട് താരങ്ങള്‍ അസന്തുഷ്ടരെന്ന് റിപോർട്ടുകൾ. തങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നല്‍കാമെന്ന് പറഞ്ഞ് ടീമില്‍ പിടിച്ചു നിര്‍ത്തിയ സോൾഷ്യാർ, അത് നടപ്പാക്കാത്തതിൽ താരങ്ങൾ നിരാശരാണെന്ന് ഇഎസ്പിഎൻ ആണ് റിപ്പോർട്ട് ചെയ്തത്.

ഇഎസ്പിഎന്നിന്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ സമ്മറിൽ നടന്ന മീറ്റിങ്ങുകളിൽ താൻ ചില സുപ്രധാന താരങ്ങളെ കൂടുതലായി കളിപ്പിച്ചെന്ന് സമ്മതിച്ച സോൾഷ്യാർ, ഡോണി വാൻ ഡി ബീക്ക്, അലക്‌സ് ടെല്ലസ്, ജെസ്സെ ലിംഗാര്‍ഡ്, ആന്തണി മാര്‍ഷ്യല്‍, യുവാന്‍ മാറ്റ, ഡീന്‍ ഹെന്‍ഡേഴ്‌സന്‍, എറിക് ബെയിലി, ഡിയഗോ ഡാലോട്ട് തുടങ്ങിയ താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകുമെന്നും വാഗ്ദാനം ചെയ്തിരുന്നു.

സോൾഷ്യാറുടെ വാഗ്ദാനം മൂലം ചില താരങ്ങൾ ക്ലബ് വിടാനുളള തങ്ങളുടെ പദ്ധതിയിൽ നിന്ന് പിന്മാറിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. വാൻ ഡി ബീക്കിൽ കഴിഞ്ഞ സമ്മറിൽ എവർട്ടണിന് താല്പര്യമുണ്ടായിരുന്നപ്പോൾ, ലിംഗാർഡിനെ സ്ഥിരകരാറിൽ സ്വന്തമാക്കാൻ വെസ്റ്റ് ഹാമും രംഗത്തുണ്ടായിരുന്നു. എന്നാൽ, രണ്ട് താരങ്ങളും മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരുകയായിരുന്നു.

എന്നാൽ, മേൽപറഞ്ഞ താരങ്ങൾക്കെല്ലാം കൂടുതല്‍ മത്സരസമയം എന്ന വാഗ്ദാനം സോള്‍ഷ്യാര്‍ പാലിച്ചിട്ടില്ല. വെറും, 16 മിനുട്ട് മാത്രമാണ് സീസണില്‍ പ്രീമിയര്‍ ലീഗില്‍ മധ്യനിര താരം വാൻ ഡി ബീക്കിന് ലഭിച്ചിട്ടുള്ളത്. ലിംഗാർഡിന് 63 മിനിറ്റ്, ടെല്ലസിന് 17 മിനിറ്റ്, ബെയ്‌ലിക്ക് 45 മിനിറ്റ്, മാർഷ്യലിന് 156 മിനിറ്റ്, ഹെൻഡേഴ്‌സൺ, മാറ്റ, ഡാലോട്ട് എന്നിവർക്ക് 0 മിനിറ്റ് എന്നിങ്ങനെയാണ് താരങ്ങൾക്ക് ഈ സീസണിൽ ലീഗിൽ ലഭിച്ചിട്ടുള്ള കളിസമയം.


facebooktwitterreddit