ഒലെ ഗുണ്ണാർ സോൾഷ്യറിനും അദ്ദേഹത്തിന്റെ സ്റ്റാഫിനും വൻ തുക നഷ്ടപരിഹാരം നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ്

ലെ ഗുണ്ണാര്‍ സോള്‍ഷ്യാര്‍ക്കും അദ്ദേഹത്തിന്റെ പരിശീലക സംഘത്തിലുണ്ടായിരുന്നവര്‍ക്കും വൻ തുക നഷ്ടപരിഹാരം നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ്.
ചുവന്ന ചെകുത്താന്മാരുടെ പരിശീലകനായിരുന്ന സോള്‍ഷ്യാര്‍ക്കും അദ്ദേഹത്തിന്റെ സംഘത്തിലുണ്ടായിരുന്നവർക്കും പത്ത് മില്യന്‍ പൗണ്ട് (നൂറ് കോടിയിൽ പരം ഇന്ത്യൻ രൂപ) വരെയാണ് നഷ്ടപരിഹാരമായി യുണൈറ്റഡ് നല്‍കിയിട്ടുള്ളത്. പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മോശം പ്രകടനത്തെ തുടർന്ന് കഴിഞ്ഞ നവംബറിലാണ് ക്ലബ് സോൾഷ്യാറെ പുറത്താക്കിയത്.
ക്ലബുമായുള്ള കരാര്‍ 2024 വരെ പുതുക്കിയതിനു മാസങ്ങൾക്ക് ശേഷമാണ് യുണൈറ്റഡ് മാനേജ്‌മെന്റ് നോര്‍വീജിയന്‍ പരിശീലകനെ പുറത്താക്കിയത്. കലാവധി കഴിയാതെ പുറത്താക്കിയതിന് ഏഴ് മില്യന്‍ പൗണ്ടാണ് സോള്‍ഷ്യാര്‍ക്ക് നഷ്ടപരിഹാരമായി നല്‍കേണ്ടി വന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സോൾഷ്യാറുടെ സംഘത്തിൽ ഉണ്ടായിരുന്ന എല്ലാവരും ക്ലബ് വിട്ട് പോയിട്ടില്ല. വിട്ട് പോയവർക്കെല്ലാം യുണൈറ്റഡ് നഷ്ടപരിഹാരം നൽകിയിട്ടുണ്ട്.
സോള്‍ഷ്യാറെ പുറത്താക്കിയതിന് ശേഷം മൈക്കല്‍ കാരിക്കിനായിരുന്നു യുണൈറ്റഡിന്റെ പരിശീലകചുമതല. രണ്ടാഴ്ചക്ക് ശേഷം ഇടക്കാല പരിശീലകനായി റാല്‍ഫ് റാങ്‌നിക്കിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് പിന്നീട് നിയമിക്കുകയും ചെയ്‌തു. ഈ സീസണ് കഴിയുന്നതോടെ പുതിയ സ്ഥിരപരിശീലകനെ നിയമിക്കാനുള്ള ഒരുക്കത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിപ്പോൾ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.