Football in Malayalam

റൊണാൾഡോയും കവാനിയും ഇനിയും ഒരുമിച്ചിറങ്ങുമെന്ന സൂചനകൾ നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ സോൾഷെയർ

Sreejith N
Both Ronaldo and Cavani scored in Man Utd's 3-0 win over Tottenham Hotspur
Both Ronaldo and Cavani scored in Man Utd's 3-0 win over Tottenham Hotspur / Visionhaus/GettyImages
facebooktwitterreddit

ടോട്ടനം ഹോട്സ്‌പറിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയ വിജയം പരിശീലകനായ ഒലെ ഗുണ്ണാർ സോൾഷെയറിനു ചെറുതല്ലാത്ത ആശ്വാസമാണ് നൽകിയത്. മത്സരത്തിൽ വിജയത്തിൽ കുറഞ്ഞ എന്തു നേടിയാലും തന്റെ പരിശീലകസ്ഥാനം ഭീഷണിയിലാവും എന്നിരിക്കെയാണ് ആധികാരികമായ പ്രകടനം നടത്തി ടീം മികച്ച വിജയം നേടുന്നത്.

പതിവിൽ നിന്നും വിപരീതമായി ക്രിസ്റ്റ്യാനോ റൊണാൾഡോ, എഡിൻസൺ കവാനി സഖ്യത്തെ ആദ്യ ഇലവനിൽ തന്നെ ഇറക്കിയ ഒലെയുടെ തീരുമാനം ശരിവെച്ച് വെറ്ററൻ താരങ്ങൾ തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ രണ്ട് ഗോളുകൾ നേടിയത്. ഇരു താരങ്ങളുടെയും പരിചയസമ്പത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയത്തിൽ നിർണായകമായി എന്നു പറഞ്ഞ സോൾഷെയർ ഈ സഖ്യം ഇനിയും തുടരുമെന്ന സൂചനകൾ കൂടിയാണു നൽകിയത്.

"മത്സരത്തിലെ ആദ്യത്തെ ആറോ ഏഴോ മിനുട്ടിനു ശേഷം പരിചയസമ്പത്ത് പുറത്തു വന്നു. ഞാൻ ഏറ്റവും കുറഞ്ഞത് മൂന്നു വർഷം പരിശീലകനായി ഇരുന്നിട്ടുണ്ടാവും. എന്നാൽ ചൊവ്വാഴ്‌ച്ച കവാനി നടത്തിയ പരിശീലനത്തിലെ പ്രകടനം ഞാൻ ഇതുവരെ കണ്ടതിൽ വെച്ചേറ്റവും മികച്ചതാണ്," മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സോൾഷെയർ പറഞ്ഞു.

"റൊണാൾഡോയും കവാനിയും ഒരുമിച്ച് നല്ല പ്രകടനം നടത്തി. രണ്ടു താരങ്ങൾക്കും പരസ്‌പരം നല്ല ബഹുമാനമുണ്ട്, അവർ കാണിച്ച നിലവാരം ഒരാൾക്കും പിന്നിലല്ല. എന്തൊക്കെയായാലും അവരെല്ലാം ക്ലബിനു വേണ്ടിയാണ് കളിക്കുന്നത്, അതൊരു ഗ്രൂപ്പെന്ന നിലയിലാണ് മെച്ചപ്പെടുക. അവരിലൊരാൾ തങ്ങളുടെ ഏറ്റവും മികച്ചത് നൽകിയില്ലെങ്കിൽ അവർക്ക് കളിക്കാൻ കഴിയുകയുമില്ല," സോൾഷെയർ വ്യക്തമാക്കി.

ക്രിസ്റ്റ്യാനോ, കവാനി എന്നിവരിൽ നിന്നും ടീമിന് കൂടുതൽ പരിചയസമ്പത്ത് ലഭിച്ചുവെന്നു പറഞ്ഞ സോൾഷെയർ മധ്യനിര താരമായ മക്ടോമിനായ് കളിയെ നിയന്ത്രിക്കുന്നതിൽ നിർണായകമായെന്നും അഭിപ്രായപ്പെട്ടു. അടുത്ത മത്സരത്തിൽ അറ്റലാന്റായാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ.


facebooktwitterreddit