സോൾഷെയറിനു പകരം റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജറാകുമെന്ന് മുൻ ടോട്ടനം പരിശീലകൻ

Sreejith N
West Ham United v Manchester United - Premier League
West Ham United v Manchester United - Premier League / Craig Mercer/MB Media/Getty Images
facebooktwitterreddit

വെറും പതിനെട്ടു മാസങ്ങൾക്കുള്ളിൽ ഒലെ ഗുണ്ണാർ സോൾഷെയറിനു പകരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനത്ത് എത്താൻ കഴിയുമെന്ന് മുൻ ടോട്ടനം ഹോസ്‌പർ പരിശീലകൻ ടിം ഷെർവുഡ്. തന്റെ മുപ്പത്തിയാറാം വയസിലും മികച്ച ഫോമിൽ തുടരുന്ന റൊണാൾഡോ ഇനിയും നിരവധി വർഷങ്ങൾ കളിക്കളത്തിൽ തുടരണമെന്ന ആഗ്രഹം ആവർത്തിച്ചു പ്രകടിപ്പിക്കുമ്പോഴാണ് ഷെർവുഡിന്റെ വ്യത്യസ്‌തമായ പ്രതികരണം.

"ഇന്റർനാഷണൽ മത്സരങ്ങളിൽ താരം ചെയ്യുന്നതു നമ്മൾ കണ്ടിട്ടുള്ള കാര്യമാണ്. ഏറ്റവുമവസാനം യൂറോയിൽ റൊണാൾഡോ നിർദ്ദേശങ്ങൾ നൽകിയിരുന്നു. ആ പയ്യൻ ഒരു മാനേജറാകുമെന്ന കാര്യം നൂറു ശതമാനം ഉറപ്പാണ്. പതിനെട്ടു മാസങ്ങൾക്കുള്ളിൽ താരം മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ ആകുമെന്നതിൽ ബെറ്റ് വെക്കാനും ഞാൻ തയ്യാറാണ്., ലാഡ്‌ബ്രോക്‌സിനോട് ഷെർവുഡ് പറഞ്ഞു.

"തന്റെ കളിയവസാനിപ്പിച്ചു കഴിഞ്ഞാൽ റൊണാൾഡോ ഒരു മാനേജരാകുമെന്ന് ഞാൻ കരുതുന്നു, അത് സ്വാഭാവികമായൊരു തിരഞ്ഞെടുപ്പാണ്. പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, എഫ്എ കപ്പ് എന്നിവയിൽ ഏതെങ്കിലുമൊരു കിരീടം നേടിയാൽ സോൾഷെയർ തൽസ്ഥാനത്തു തുടരും. ഒന്നും വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവർക്കു വേണ്ടിയൊരു മാനേജർ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട് എന്നു ഞാൻ പറയുന്നു."

"റൊണാൾഡോക്ക് പരിചയസമ്പന്നനായ ഒരു പരിശീലകനെ ഒപ്പം കൊണ്ടുവരാൻ കഴിയും - കാർലോസ് ക്വിറോസിനെപ്പോലെ ഒരാൾ - അയാൾക്കവരെ നന്നായി അറിയാം. കൂടാതെ അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജരാകുന്നത് എനിക്ക് കാണാൻ കഴിയും. റൊണാൾഡോ ഇപ്പോൾ അതിനുള്ള പരിശീലനത്തിലാണ്. കഴിഞ്ഞ വീക്കെൻഡിൽ വരാനെയുടെയും മാഗ്വയറിന്റെയും കാതുകളിൽ മന്ത്രിക്കുമ്പോൾ നിങ്ങളതു കണ്ടിരിക്കും."

"റൊണാൾഡോക്ക് ലീഡറാകാൻ ക്യാപ്റ്റൻ ആംബാൻഡ്‌ ആവശ്യമുണ്ടെന്ന് എനിക്കു തോന്നുന്നില്ല. സ്വയം മാതൃകയായാണ് താരം വഴി തെളിക്കുന്നത്. ആദ്യത്തെ തവണ യുണൈറ്റഡിൽ എത്തിയപ്പോൾ തന്നെ അതു ചെയ്‌തു കാണിച്ച താരം ഇപ്പോൾ കൂടുതൽ ശബ്‌ദമുയർത്താനും തുടങ്ങിയിരിക്കുന്നു," ഷെർവുഡ് പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തിരിച്ചു വരവിലെ ആദ്യ മൂന്നു മത്സരങ്ങളിൽ നാല് ഗോളുകൾ നേടിയ റൊണാൾഡോയെ പുറത്തിരുത്തി സോൾഷെയർ ഇന്നലെ വെസ്റ്റ് ഹാമിനെതിരെ ടീമിനെ ഇറക്കിയപ്പോൾ അവർ പരാജയം ഏറ്റു വാങ്ങി പുറത്തായിരുന്നു. ഇതേതുടർന്ന് നോർവീജിയൻ കൊച്ചിനെതിരെ ആരാധകരോഷം ഉയരുന്നുണ്ട്.


facebooktwitterreddit