Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡിൽ റൊണാൾഡോയെ വെച്ചു നടപ്പിലാക്കാൻ പോകുന്ന പദ്ധതികൾ വെളിപ്പെടുത്തി റാൾഫ് റാങ്നിക്ക്

Sreejith N
FBL-GER-BUNDESLIGA-LEIPZIG-DUESSELDORF
FBL-GER-BUNDESLIGA-LEIPZIG-DUESSELDORF / ROBERT MICHAEL/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡിൽ താൻ നടപ്പിലാക്കാൻ പോകുന്ന പദ്ധതികളുമായി ടീമിലെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇണങ്ങിച്ചേരുമോയെന്ന കാര്യത്തിൽ യാതൊരു ആശങ്കയും തനിക്കില്ലെന്ന് ക്ലബിന്റെ പുതിയ പരിശീലകനായി ചുമതല ഏറ്റെടുത്ത റാൾഫ് റാങ്നിക്ക്. റൊണാൾഡോ ഇപ്പോഴും പിന്തുടരുന്ന പ്രൊഫെഷണലിസത്തെ പ്രശംസിച്ചഅദ്ദേഹം പോർച്ചുഗൽ താരത്തെ മറ്റു കളിക്കാരും മാതൃകയാക്കണം എന്നും വ്യക്തമാക്കി.

"നിങ്ങൾക്ക് ലഭ്യമായ കളിക്കാരുമായി നിങ്ങളുടെ ശൈലിയോ ഫുട്ബോൾ ആശയമോ ഇപ്പോഴും പൊരുത്തപ്പെടുത്തേണ്ടതുണ്ട്. നേരെ തിരിച്ചല്ല വേണ്ടത്.ഇന്നലെ സെക്കൻഡ് ഹാഫിലുള്ള റൊണാൾഡോയെ കണ്ടപ്പോൾ മുപ്പത്തിയാറു വയസുള്ള ആശ്ചര്യപ്പെടുത്തുന്ന ഒരു പ്രൊഫെഷണലായാണ് തോന്നിയത്. ഈ പ്രായത്തിൽ ഇത്രയും ഫിറ്റ്നസുള്ള മറ്റൊരു താരത്തെ ഞാൻ കണ്ടിട്ടില്ല."

"താരത്തിന് ഇനിയും വളരെയെളുപ്പത്തിൽ ടീമിൽ വ്യത്യാസങ്ങൾ കൊണ്ടു വരാൻ കഴിയും. എന്നാൽ അത് റൊണാൾഡോയെ മാത്രമല്ല, മൊത്തം ടീമിനെ എങ്ങിനെ വികസിപ്പിച്ചെടുക്കുന്നു എന്നതിനെക്കൂടി ആശ്രയിച്ചിരിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും മത്സരാധിക്യമുള്ള ലീഗിൽ കളിക്കുമ്പോൾ എല്ലാ താരങ്ങളെയും ഞങ്ങൾക്ക് ലഭ്യമാകണം."

"ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ ഞാനിന്നലെ കണ്ടതു വെച്ച് ടീമിലേക്കുള്ള തന്റെ സംഭാവന നൽകാൻ താരം അതിനേക്കാൾ കൂടുതൽ നൽകാൻ സന്നദ്ധനാണ്. റൊണാൾഡോയുടെ സഹതാരങ്ങളും അതിനു തയ്യാറാകണം." റാങ്നിക്ക് ഇന്നു നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു.

വളരെ ഉയർന്ന തലത്തിലുള്ള പ്രെസ്സിങ് നടത്തി തീവ്രതയേറിയ ശൈലിയിൽ ടീമിനെ കലിപ്പിക്കുന്ന റാങ്നിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനാവുന്നതോടെ റൊണാൾഡോയുടെ അവസരങ്ങൾ കുറയുമെന്ന അഭിപ്രായങ്ങൾക്കുള്ള മറുപടി കൂടിയാണ് ജർമൻ പരിശീലകൻ നൽകിയത്. തന്റെ ശൈലിയിൽ റൊണാൾഡോക്ക് ഇടമുണ്ടെന്നു തന്നെയാണ് പരിശീലകന്റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്.

facebooktwitterreddit