Transfers

വീണ്ടും ഒരുമിക്കാൻ എറിക് ടെൻ ഹാഗിനും ഫ്രങ്കി ഡി യോങിനും താത്പര്യം; താരത്തെ ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്

Haroon Rasheed
Although Barcelona would like to keep Frenkie de Jong, a summer move away from Camp Nou cannot be ruled out
Although Barcelona would like to keep Frenkie de Jong, a summer move away from Camp Nou cannot be ruled out / Quality Sport Images/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത പരിശീലകൻ എറിക് ടെന്‍ ഹാഗിനും ബാഴ്‌സലോണ മധ്യനിര താരമായ ഫ്രങ്കി ഡി യോങ്ങിനും വീണ്ടും ഒരുമിക്കാൻ താത്പര്യമുണ്ടെന്ന് 90min മനസിലാക്കുന്നു. ടെൻ ഹാഗിന് കീഴിൽ മുൻപ് അയാക്സിൽ കളിച്ച താരമാണ് ഡി യോങ്.

അടുത്ത സീസണില്‍ ടെന്‍ ഹാഗ് യുണൈറ്റഡിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതോടെ ഇരുവരും തമ്മിലുള്ള പരിചയം കണക്കിലെടുത്ത് വീണ്ടും ഒരുമിക്കിനാള്ള സാധ്യതകളാണ് ഇപ്പോള്‍ തെളിയുന്നത്.

2018-19 സീസണില്‍ അയാക്‌സിനെ ചാംപ്യന്‍സ് ലീഗിന്റെ സെമി ഫൈനല്‍ വരെ എത്തിച്ചതിന് ശേഷമായിരുന്നു ഡി യോങ് ബാഴ്‌സലോണയിലേക്ക് ചേക്കേറിയത്. എന്നാൽ കാറ്റാലൻ ക്ലബ്ബിലേക്ക് ചേക്കേറിയതിന് ശേഷം തന്റെ ഏറ്റവും ഫോം കണ്ടെത്താൻ പലപ്പോഴും ഡച്ച് താരത്തിനായിട്ടില്ല.

ഡി യോങിനെ ടീമിൽ നിലനിറുത്താനാണ് ബാഴ്‌സലോണക്ക് താത്പര്യമെങ്കിലും, വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ താരം ക്ലബ് വിടാനുള്ള സാധ്യത പൂർണമായി തള്ളിക്കളയാൻ കഴിയില്ല.

നെമാന്യ മാറ്റിച്ച് ഈ സീസണിന് ശേഷം ക്ലബ് വിടുമെന്ന് ഇതിനോടകം തന്നെ സ്ഥിരീകരിച്ചതിനാലും, പോൾ പോഗ്ബ ക്ലബ് വിടുമെന്ന് കരുതപ്പെടുന്നതിനാലും, സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മധ്യനിര ശക്തമാക്കൽ യുണൈറ്റഡിന് അനിവാര്യമാണ്. ചുരുങ്ങിയത് ഒരു മധ്യനിര താരത്തെയെങ്കിലും ടീമിലേക്ക് കൊണ്ട് വരാനാണ് യുണൈറ്റഡ് നോക്കുന്നത്.

നിലവിലെ ക്ലബിന്റെ ഇടക്കാല പരിശീലകന്‍ റാല്‍ഫ് റാങ്‌നിക്ക് ആര്‍.ബി ലെപ്‌സിഗ് താരം കോണ്‍റഡ് ലെയ്മറിനെ നിര്‍ദേശിച്ചിരുന്നതായി നേരത്തെ 90min റിപ്പോർട്ട് ചെയ്‌തിരുന്നു. നിലവിൽ, ഡി യോങ്ങിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് താത്പര്യമുണ്ട്.

ഡി യോങ് ബാഴ്‌സലോണ വിടുകയാണെങ്കില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിന് പുറമെ വേറെയും ഓഫറുകൾ താരത്തിന് ഉണ്ടാവാനാണ് സാധ്യത. താരത്തെയും മാഞ്ചസ്റ്റര്‍ സിറ്റി, ബയേണ്‍ മ്യൂണിക് എന്നീ ക്ലബുകളെയും ചേർത്ത് ഇതിനോടകം തന്നെ അഭ്യൂഹങ്ങൾ ഉയർന്നിട്ടുണ്ട്. താരത്തിന് അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ വാഗ്‌ദാനം ചെയ്യാൻ കഴിയില്ലെന്നത് യുണൈറ്റഡിന് തിരിച്ചടിയാണെങ്കിലും, ഡി യോങിന്റെ എറികുമായുള്ള ബന്ധം താരത്തെ സ്വന്തമാക്കാനുള്ള പോരാട്ടത്തിൽ അനുകൂല ഘടകമായേക്കാം.


facebooktwitterreddit