ആറോ എട്ടോ മികച്ച താരങ്ങളെയെങ്കിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിലെത്തിക്കണമെന്ന് റാല്‍ഫ് റാങ്‌നിക്ക്

Haroon Rasheed
Rangnick says Man Utd need to sign 6 to 8 players
Rangnick says Man Utd need to sign 6 to 8 players / James Gill - Danehouse/GettyImages
facebooktwitterreddit

അടുത്ത സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആറോ എട്ടോ താരങ്ങളെയെങ്കിലും ടീമിലെത്തിക്കേണ്ടി വരുമെന്ന് പരിശീലകന്‍ റാല്‍ഫ് റാങ്‌നിക്ക്. പ്രീമിയര്‍ ലീഗില്‍ ബ്രൈറ്റണെതിരേയുള്ള 4-0ത്തിന്റെ തോല്‍വിക്ക് ശേഷമായിരുന്നു റാങ്‌നിക്കിന്റെ പ്രതികരണം. നേരത്തെയും റാങ്‌നിക്ക് ടീമില്‍ കൂടുല്‍ താരങ്ങളെ എത്തിക്കണമെന്ന് വ്യക്തമാക്കിയിരുന്നു.

"ആത്യന്തികമായി ഫുട്ബോൾ വളരെ എളുപ്പമാണ്. നിങ്ങള്‍ മത്സരങ്ങള്‍ ജയിച്ചാല്‍ മാത്രം മതി. കരാര്‍ അവസാനിക്കാറായ കുറച്ച് കളിക്കാരുള്ളതിനാൽ അത് ചെയ്യാൻ ഞങ്ങൾക്ക് പുതിയ താരങ്ങളെ ആവശ്യമുണ്ട്. ഇവിടെ ഇപ്പോൾ തന്നെ മികച്ച കളിക്കാർ ഉണ്ട്, എന്നാല്‍ ഞാന്‍ പറഞ്ഞതുപോലെ (ഗോൾകീപ്പിങ് ഒഴികെയുള്ള) മറ്റെല്ലാ മേഖലകളിലും ശക്തിപ്പെടുത്തല്‍ അത്യാവശ്യമാണ്. ആറോ എട്ടോ മികച്ച പുതിയ താരങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സ്ക്വാഡിന്റെ നിലവാരം ശക്തിപ്പെടുത്താൻ അവർ മികച്ച കളിക്കാരായിരിക്കണം," റാങ്‌നിക്ക് പറഞ്ഞു.

ഈ സീസണില്‍ ഒലെ ഗുണ്ണാര്‍ സോള്‍ഷ്യാര്‍ക്ക് കീഴില്‍ ടീം മെച്ചപ്പടാത്തതിനെ തുടര്‍ന്നായിരുന്നു താല്‍ക്കാലിക പരിശീലകനായി റാല്‍ഫ് റാങ്‌നിക്കിനെ നിയമിച്ചത്. എന്നാല്‍ റാങ്‌നിക്കിന് കീഴില്‍ യുണൈറ്റഡിന് കാര്യമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല അടുത്ത സീസണിലെ ചാംപ്യന്‍സ് ലീഗ് യോഗ്യതയും സ്വന്തമാക്കാന്‍ കഴിഞ്ഞില്ല.

ഈ സീസണ്‍ അവസാനത്തോടെ റാങ്‌നിക്ക് ടീമിന്റെ കണ്‍സല്‍റ്റന്‍സി റോളിലേക്ക് മാറും. പിന്നീട് ഡച്ച് പരിശീലകനായ എറിക് ടെന്‍ ഹാഗായായിരിക്കും യുണൈറ്റഡിനെ പരിശീലിപ്പിക്കുക. എതാനും ദിവസം മുന്‍പ് യുണൈറ്റഡ് എറികിന്റെ വരവ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.


facebooktwitterreddit