Football in Malayalam

ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ ബൗബക്കര്‍ കമാറയെ ടീമിലെത്തിക്കാന്‍ ആലോചിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

Haroon Rasheed
Olympique de Marseille v Paris Saint Germain - Ligue 1
Olympique de Marseille v Paris Saint Germain - Ligue 1 / John Berry/GettyImages
facebooktwitterreddit

ഏറെ കാലമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിന്റെ മിഡ്ഫീല്‍ഡിലേക്ക് താരങ്ങളെ തിരയുകയാണ്. പുതിയ പരിശീലകന്‍ റാല്‍ഫ് റാങ്‌നിക്ക് വന്നതോടെ ഇതിന് വേഗം കൂടിയിരിക്കുകയാണ് ഇപ്പോള്‍. അടുത്ത സമ്മറില്‍ കുറഞ്ഞ മുതല്‍ മുടക്കില്‍ സ്വന്തമാക്കാന്‍ കഴിയുന്ന താരങ്ങളെയാണ് യുണൈറ്റഡ് ലക്ഷ്യമിടുന്നത്. അടുത്ത സമ്മറോടെ കരാര്‍ അവസാനിക്കുന്ന താരങ്ങളെയാണ് യുണൈറ്റഡ് കാര്യമായും ലക്ഷ്യമിടുന്നത്.

അതിന്റെ ഭാഗമായാണ് ഫ്രഞ്ച് ക്ലബായ മാഴ്‌സയുടെ താരമായ കമാറയെ യുണൈറ്റഡ് നിരീക്ഷിക്കുന്നത്. 2018ല്‍ മാഴ്‌സെയുടെ സീനിയര്‍ ടീമിനൊപ്പം അരങ്ങേറ്റം നടത്തിയ കമാറ സെന്റര്‍ ബാക്കായിട്ടായിരുന്നു ആദ്യം കളിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്ഥിരമായി ഹോള്‍ഡിങ് മിഡ്ഫീല്‍ഡറുടെ റോളിലാണ് താരം കളിക്കുന്നത്.

കമാറയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് താത്പര്യമുണ്ടെന്ന് ദി അത്‌ലറ്റിക്കാണ് ഇപ്പോൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. 22കാരനായ കമാറയെ സ്വന്തമാക്കാന്‍ ബയേണ്‍ മ്യൂണിക്ക്, ബാഴ്‌സോലണ തുടങ്ങിയ ക്ലബുകളും രംഗത്തുള്ളതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ട്. പ്രീമിയര്‍ ലീഗ് ക്ലബുകളായ ന്യൂകാസില്‍ യുണൈറ്റഡ്, വോള്‍വ്‌സ് എന്നീ ക്ലബുകൾ കഴിഞ്ഞ സമ്മറിൽ താരത്തെ സ്വന്തമാക്കുന്നതിന് അടുത്ത് വരെ എത്തിയിരുന്നെങ്കിലും ട്രാന്‍സ്ഫര്‍ നടക്കാതെ പോവുകയായിരുന്നു.

കമാറക്ക് പുറമെ ജൂഡ് ബെല്ലിങ്ഹാം, കാള്‍വിന്‍ ഫിലിപ്‌സ് തുടങ്ങിയ താരങ്ങളിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് താല്പര്യമുണ്ടെന്ന് അഭ്യൂഹങ്ങൾ ശക്തമാണ്. അടുത്തിടെ ഫ്രഞ്ച് ദേശിയ ടീമില്‍ അരങ്ങേറ്റം കുറിച്ച് മൊണോക്കോ താരം ഓറിലിയെൻ ചുവമെനിയെ ടീമിലെത്തിക്കുന്നതിന് വേണ്ടിയും യുണൈറ്റഡ് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit