ബാഴ്‌സലോണ മധ്യനിരതാരം ഫ്രങ്കി ഡി യോങിനെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് താത്പര്യം

Haroon Rasheed
Man Utd are interested in Frenkie de Jong
Man Utd are interested in Frenkie de Jong / Juan Manuel Serrano Arce/GettyImages
facebooktwitterreddit

ബാഴ്‌സലോണയുടെ ഡച്ച് മിഡ്ഫീല്‍ഡര്‍ ഫ്രങ്കി ഡി യോങിനെ ടീമിലെത്തിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് താത്പര്യമുണ്ടെന്ന് റിപ്പോര്‍ട്ട്. എറിക് ടന്‍ ഹാഗ് യുണൈറ്റഡിന്റെ പരിശീലക വേഷം ഏറ്റെടുക്കുന്ന സാഹചര്യത്തിലാണ് ബാഴ്‌സലോണയുടെ മധ്യനിര താരത്തെ ചുവന്ന ചെകുത്താന്‍മാര്‍ ലക്ഷ്യമിടുന്നത്.

അയാക്‌സിലായിരുന്നപ്പോള്‍ എറികിന് കീഴില്‍ കളിച്ച താരമാണ് ഡി യോങ്. അടുത്ത സീസണിലേക്കായി എറികിന് കീഴില്‍ താരങ്ങളെ എത്തിക്കുന്നതിന് 210 മില്യന്‍ പൗണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് അനുവദിക്കുമെന്നും, ഡി യോങിനെ ടീമിലെത്തിക്കാൻ ചുവന്ന ചെകുത്താന്മാർക്ക് താത്പര്യമുണ്ടെന്നും സ്‌പോര്‍ടാണ്റിപ്പോര്‍ട്ട് ചെയ്തത്.

ഈ സീസണില്‍ ബാഴ്‌സോല മധ്യനിരയിലെ സ്ഥിര സാന്നിധ്യമാണ് ഡി യോങ്. ബാഴ്‌സക്കായി ഈ സീസണില്‍ 42 മത്സരങ്ങള്‍ കളിച്ച ഡി യോങ് നാലു ഗോളുകളും അഞ്ച് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

സാവി ബാഴ്‌സലോണയുടെ പരിശീലകനായി എത്തിയ സമയത്ത് ഡി യോങ്ങിന്റെ കാറ്റാലൻ ക്ലബിലെ ഭാവിയുടെ കാര്യത്തില്‍ അവ്യക്തതയുണ്ടായിരുന്നു. എന്നാല്‍ താരം ഒരുപാട് കാലം ബാഴ്‌സോലണയില്‍ തുടരുമെന്നായിരുന്നു സാവി അപ്പോൾ വ്യക്തമാക്കിയത്. 

“എന്നെ സംബന്ധിച്ചിടത്തോളം ഡി യോങ് മികച്ച കളിക്കാരനാണ്. ഞങ്ങള്‍ വന്നതിന് ശേഷം അവന്‍ ഒരു പടി മുന്നോട്ട് വെച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. അവന്‍ വ്യത്യസ്തനായ കളിക്കാരനാണ്, കൂടുതല്‍ ചലനാത്മകമാണ്,” സാവി ഡി യോങ്ങിനെ കുറിച്ച് ഫെബ്രുവരിയിൽ പറഞ്ഞു. താരം ക്ലബിൽ സന്തോഷവാനാണ് ആണെന്നും, ഒരുപാട് വർഷം ഇവിടെ തുടരുമെന്നും സാവി അന്ന് വ്യക്തമാക്കിയിരുന്നു.


facebooktwitterreddit