Transfers

അർജന്റീന താരം ലിസാൻഡ്രോ മാർട്ടിനസിനു വേണ്ടിയുള്ള ഓഫർ വർധിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

Sreejith N
Man Utd Increased Their Offer For Lisandro Martinez
Man Utd Increased Their Offer For Lisandro Martinez / Juan Manuel Serrano Arce/GettyImages
facebooktwitterreddit

അർജന്റീന പ്രതിരോധതാരം ലിസാൻഡ്രോ മാർട്ടിനസിനു വേണ്ടിയുള്ള ഓഫർ തുക വർധിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. അമ്പതു മില്യൺ യൂറോയാണ് മാർട്ടിനസിനു വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റവും പുതിയതായി വാഗ്‌ദാനം ചെയ്‌തതെന്ന് ടെലെഗ്രാഫിന്റെ ജേർണലിസ്റ്റായ മൈക്ക് വേർവൈജ്‌ റിപ്പോർട്ടു ചെയ്യുന്നു.

മുൻ അയാക്‌സ് പരിശീലകനും നിലവിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജരുമായ എറിക് ടെൻ ഹാഗ് ആവശ്യപ്പെട്ടതു പ്രകാരമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലിസാൻഡ്രോ മാർട്ടിനസിനു വേണ്ടി സജീവമായ ശ്രമങ്ങൾ നടത്തുന്നത്. ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഇതുവരെയും ഒരു പ്രധാനപ്പെട്ട സൈനിങ്‌ പോലും നടത്താത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് ഇരുപത്തിനാലു വയസുള്ള താരത്തെ സ്വന്തം തട്ടകത്തിലെത്തിക്കുമെന്ന് ഉറപ്പിച്ചാണ് മുന്നോട്ടു പോകുന്നത്.

താൻ പടുത്തുയർത്താൻ പോകുന്ന പുതിയ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ക്വാഡിൽ ലിസാൻഡ്രോ മാർട്ടിനസിനു പ്രധാനപ്പെട്ട ചുമതല തന്നെ എറിക് ടെൻ ഹാഗ് നൽകാൻ ഉദ്ദേശിക്കുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുന്നതോടെ അയാക്‌സിൽ ഇപ്പോൾ വാങ്ങുന്ന പ്രതിഫലത്തിന്റെ മൂന്നിരട്ടി തുക വേതനമായി ലിസാൻഡ്രോ മാർട്ടിനസിനു ലഭിക്കും.

ലിസാൻഡ്രോ മാർട്ടിനസിനായി ആഴ്‌സണൽ രംഗത്തുണ്ടെങ്കിലും നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡാണ് താരത്തിനായി ഏറ്റവും കൂടിയ തുക ഓഫർ ചെയ്‌തിരിക്കുന്നത്‌. അതുകൊണ്ടു തന്നെ അയാക്‌സ് ഈ ഓഫർ പരിഗണിക്കാനുള്ള സാധ്യതയുണ്ട്. ഇതിലും കൂടിയ ഓഫർ ആഴ്‌സണൽ മുന്നോട്ടു വെച്ചാൽ അത് മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ തിരിച്ചടിയായി മാറും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit