സ്റ്റുട്ട്ഗര്‍ട്ട് യുവതാരത്തെ ടീമിലെത്തിക്കാന്‍ ചര്‍ച്ചകള്‍ തുടങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ജര്‍മന്‍ ക്ലബ് സ്റ്റുട്ട്ഗര്‍ട്ടിന്റെ മുന്നേറ്റ താരമായ സസ കലയ്സിച്ചിനെ ലക്ഷ്യമിട്ട് പ്രീമിയര്‍ ലീഗ് കരുത്തന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഭാവിയെ ചുറ്റിപ്പറ്റി അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ് മുന്നേറ്റത്തിലേക്ക് ഓസ്ട്രിയൻ താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യം വെക്കുന്നത്. താരത്തിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രാരംഭ ചർച്ചകൾ നടത്തിയതായി സ്കൈ ജര്‍മനി റിപ്പോർട്ട് ചെയ്യുന്നുണ്ട്.
റോബര്‍ട്ട് ലെവന്‍ഡോസ്കിക്ക് പകരക്കാരനായി ബയേണ്‍ മ്യൂണിക്കും താരത്തെ പരിഗണിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാൽ താരത്തിൽ ബയേണിന് കാര്യമായ താത്പര്യം ഇല്ലെന്നാണ് സ്കൈ ജർമനി വ്യക്തമാകുന്നത്.
48 ബുണ്ടസ്ലിഗ മത്സരങ്ങളില്‍ നിന്ന് സ്റ്റുട്ട്ഗര്ട്ടിനായി 22 ഗോളുകള്‍ സ്വന്തമാക്കിയ സ്ട്രൈക്കറിൽ നിരവധി ക്ലബുകൾക്ക് താത്പര്യമുണ്ടെങ്കിലും, ആരും ഇത് വരെ ഓഫർ സമർപ്പിച്ചിട്ടില്ല.
പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ലക്ഷ്യം വെക്കുന്ന കലയ്സിച്ചിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് പുറമെ വെസ്റ്റ് ഹാം, ബ്രൈറ്റണ്, സൗതാംപ്ടണ്‍ തുടങ്ങിയ ക്ലബുകളും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
അതേ സമയം, നിലവിലെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഇത് വരെ ഒരു സൈനിങ് മാത്രമാണ് യുണൈറ്റഡ് നടത്തിയിട്ടുള്ളത്. ഫെയ്നൂര്‍ദില്‍ നിന്ന് ടൈറൽ മലാസിയയെയാണ് യുണൈറ്റഡ് സ്വന്തമാക്കിയത്.
മധ്യനിരതാരങ്ങളായ ഡച്ച് താരം ഫ്രെങ്കി ഡി യോങ്ങും ഡെൻമാർക്ക് താരം ക്രിസ്ത്യൻ എറിക്സണും യുണൈറ്റഡിന്റെ ട്രാൻസ്ഫർ ലക്ഷ്യങ്ങളാണ്. അയാക്സ് പ്രതിരോധതാരം ലിസാൻഡ്രോ മാർട്ടിനസ്, മുന്നേറ്റനിര താരം ആന്റണി എന്നിവരിൽ ചുവന്ന ചെകുത്താന്മാർക്ക് താത്പര്യമുണ്ട്.
അതേ സമയം, പ്രീ സീസണ് മത്സരങ്ങള്‍ക്കായി തായ്ലന്ഡിലാണ് ഇപ്പോള്‍ യുണൈറ്റഡ്. ഇന്നലെ ലിവര്‍പൂളിനെതിരേ നടന്ന പ്രീ സീസണ് മത്സരത്തില്‍ എതിരില്ലാത്ത നാലു ഗോളിന്റ ജയം സ്വന്തമാക്കാനും യുണൈറ്റഡിന് കഴിഞ്ഞിട്ടുണ്ട്.