Manchester United

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുതിയ പരിശീലകനെ തിരഞ്ഞെടുക്കുന്നത് എട്ടു പേരുടെ പട്ടികയില്‍ നിന്ന്

Haroon Rasheed
Erik ten Hag is set to be confirmed as new Man Utd manager
Erik ten Hag is set to be confirmed as new Man Utd manager / ANP/GettyImages
facebooktwitterreddit

ഉടന്‍ തന്നെ ക്ലബിന്റെ പുതിയ പരിശീലകനെ നിയമിക്കാനുള്ള ശക്തമായ നീക്കങ്ങളാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്നത്. എട്ട് പേരുടെ പട്ടിക തയ്യാറാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് അതില്‍ നിന്നാണ് പുതിയ പരിശീലകനായി അയാക്‌സിന്റെ എറിക് ടെന്‍ ഹാഗിനെ നിയമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ടെൻ ഹാഗുമായി യുണൈറ്റഡ് ധാരണയിലെത്തിയിട്ടുണ്ടെന്നും, ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടാൻ ഓപ്‌ഷൻ ഉള്ള മൂന്ന് വർഷ കരാറിലാണ് അദ്ദേഹം പ്രീമിയർ ലീഗ് ക്ലബ്ബിലേക്ക് ചേക്കേറുകയുമെന്നാണ് 90min മനസിലാക്കുന്നത്. 

പി.എസ്.ജി പരിശീലകന്‍ മൗറീസിയോ പൊച്ചറ്റീനോ, സ്പെയിൻ പരിശീലകൻ ലൂയിസ് എന്റികെ, സെവിയ്യയുടെ ജൂലെന്‍ ലോപെറ്റഗി, ടെൻ ഹാഗ് എന്നിവരായിരുന്നു പുതിയ പരിശീലകനെ തിരഞ്ഞെടുക്കാൻ യുണൈറ്റഡ് തയ്യാറാക്കിയ നാല് പേരുടെ ചുരുക്കപ്പട്ടികയിൽ ഉണ്ടായിരുന്നത്. ഇതില്‍ നിന്നായിരുന്നു ടെൻ ഹാഗിനെ തിരഞ്ഞെടുത്തതെന്നു ഇ.എസ്.പി.എൻ റിപ്പോർട്ട് ചെയ്യുന്നു.

ലെസ്റ്റർ സിറ്റി പരിശീലകൻ ബ്രെണ്ടൻ റോഡ്‌ജേഴ്സ്, ബയേണ്‍ മ്യൂണിക്കിന്റെ പരിശീലകനായ ജൂലിയന്‍ നാഗെല്‍സ്മാന്‍, ചെല്‍സിയുടെ തോമസ് ടുഷേല്‍, മുന്‍ റയല്‍ മാഡ്രിഡ് പരിശീലകനായിരുന്ന സിനദീന്‍ സിദാന്‍ എന്നിവരും ഒലെ ഗുണ്ണാർ സോൾഷെയറെ പുറത്താക്കിയപ്പോൾ യുണൈറ്റഡിന്റെ പരിഗണനയിൽ ഉണ്ടായിരുന്ന പേരുകളാണ്.

മാനേജറുടെ കാര്യത്തില്‍ ഇവരുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. സോള്‍ഷ്യാറെ പുറത്താക്കിയതിന് ശേഷം സ്ഥിര പരിശീലകന് വേണ്ടി യുണൈറ്റഡ് ശക്തമായ നീക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും ആരെയും പരിശീലക സ്ഥാനത്തേക്ക് ലഭിച്ചില്ല. പിന്നീടായിരുന്നു താല്‍ക്കാലികമായി റാല്‍ഫ് റാങ്‌നിക്കിനെ എത്തിച്ചത്. ഈ സീസണ്‍ അവസാനത്തോടെ റാങ്‌നിക്ക് യുണൈറ്റഡിൽ കണ്‍സല്‍ട്ടന്‍സി റോളിലേക്ക് മാറും. ഈ സീസൺ കഴിയുന്നതോടെയാവും പുതിയ പരിശീലകൻ ടീമിന്റെ ചുമതലയേൽക്കുക.


facebooktwitterreddit