റാങ്നിക്കിന് പകരക്കാരനായി നാലു പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

റാല്‍ഫ് റാങ്നിക്കിന്റെ ഇടക്കാല പരിശീലകകാലാവധി കഴിയുമ്പോൾ, അദ്ദേഹത്തിൻറെ ഒഴിവിലേക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നാലു പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയതായി റിപ്പോര്‍ട്ട്. മുന്‍ പരിശീലകന് ഓലെ ഗുണ്ണാര്‍ സോള്‍ഷ്യാറെ പുറത്താക്കിയതിന് ശേഷമായിരുന്നു ജര്‍മന്‍കാരനായ റാങ്നിക്കിനെ പരിശീലകനായി നിയമിച്ചത്.
ഈ സീസൺ കഴിയുന്നത് വരെ പരിശീലകനായും, അതിന് ശേഷമുള്ള രണ്ട് വര്‍ഷം ക്ലബിന്റെ കണ്സല്റ്റന്റായി പ്രവര്‍ത്തിക്കുമെന്ന കരാറിലായിരുന്നു റാങ്നിക്കിനെ യുണൈറ്റഡ് ടീമിലെത്തിച്ചത്.
റാങ്നിക്ക് പരിശീലകസ്ഥാനം ഒഴിയുമ്പോൾ, അദ്ദേഹത്തിന്റെ പകരക്കാരനായി നാലു പരിശീലകരുടെ ചുരുക്കപ്പട്ടിക യുണൈറ്റഡ് തയ്യാറാക്കിയിട്ടുള്ളതായി ദ അത്ലറ്റിക്ക് റിപ്പോര്‍ട്ട് ചെയ്തത്.
മുന്‍ ടോട്ടന്‍ഹാം പരിശീലകനും ഇപ്പോള്‍ പി.എസ്.ജിയുടെ പരിശീലകനുമായ മൗറിസീയോ പൊച്ചറ്റീനോ, ഡച്ച് ക്ലബായ അയാക്സിന്റെ പരിശീലകന് എറിക് ടെന്‍ ഹഗ്, മുന്‍ ബാഴ്സലോണ പരിശീലകനായിരുന്ന ലൂയിന് എന്റിക്കെ, മുന്‍ റയല്‍ മാഡ്രിഡ് പരിശീലകനും ഇപ്പോള്‍ സെവിയ്യയുടെ പരിശീലകനുമായ ജുലന് ലെപറ്റെഗി എന്നിവരുടെ പേരുള്ള ചുരുക്കപ്പട്ടികയാണ് യുണൈറ്റഡ് തയ്യാറാക്കിയിട്ടുള്ളതെന്ന് ദ അത്ലറ്റിക്കിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പി.എസ്.ജിയുടെ അര്‍ജന്റീനന്‍ പരിശീലകന് മൗറീസിയോ പൊച്ചറ്റീനോക്ക് കൂടുതല്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ടോട്ടന്‍ഹാമിന്റെ പരിശീലകനായിരുന്ന പൊച്ചറ്റീനോക്ക് പ്രീമിയര്‍ ലീഗില്‍ ജോലി ചെയ്ത പരിചയമുള്ളതിനാലും അദ്ദേഹത്തിന് തന്നെ നറുക്ക് വീഴാനാണ് കൂടുതല്‍ സാധ്യത. നേരത്തെ, ഒലെയെ പുറത്താക്കിയപ്പോള്‍ പൊച്ചറ്റീനോക്ക് വേണ്ടി യുണൈറ്റഡ് ശ്രമം നടത്തിയിരുന്നെങ്കിലും പി.എസ്.ജി അദ്ദേഹത്തെ വിടാന്‍ തയ്യാറായിരുന്നില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.